സഹോദരൻ : യുക്തിവാദം സാമൂഹ്യ തലത്തിലും രാഷ്ട്രീയ തലത്തിലും ഒന്നു പോലെ പ്രയോഗിച്ചു വിജയിപ്പിച്ച വിപ്ലവകാരി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ പ്രമുഖനായ സഹോദരൻ അയ്യപ്പൻ സാമൂഹ്യ തലത്തിലും രാഷ്ട്രീയ തലത്തിലും ഒന്നു പോലെ യുക്തിവാദം പ്രയോഗിച്ചുവിജയിപ്പിച്ചവിപ്ലവകാരിയാണ്. 1917 മെയ് 29 നാണ് അയ്യപ്പൻ മിശ്ര ഭോജനം നടത്തിയത്. അത് റഷ്യയിലെ ഒക്ടോബർ വിപ്ലവം നടന്ന് നാലു മാസം മുമ്പായിരുന്നു.ചെറായിയിൽവെച്ച്ചേന്ദമംഗലത്തുണ്ടായിരുന്നഈഴവോദയംസംഘത്തിലെ അംഗങ്ങളായ വി.കെ കേളപ്പനാശാനും അച്ചുക്കുട്ടി ആശാനും വള്ളോൻ , ചാത്തൻ എന്നീപുലയകുട്ടികളുംമറ്റുചിലരുംഎത്തിച്ചേർന്നു. കെ.കമ്മാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ജാതിസബ്രദായത്തിന്റെഭീകരതയെക്കുറിച്ചു അദ്ദേഹം സംസാരിച്ചു. തുടർന്നു പുലയ കുട്ടികൾ വിളമ്പിയ ഭക്ഷണം എല്ലാവരും കഴിച്ചു അതോടെ സമുദായം പ്രക്ഷുബ്ധമായി. പങ്കെടുത്തവർക്ക് സമുദായം ഭ്രഷ്ട് കല്പിച്ചു. പങ്കെടുത്ത വരെപുലച്ചോവന്മാരെന്നുവിളിച്ചു പരിഹസിച്ചു പിന്നീട്സഹോദരസംഘംരൂപീകരിക്കുകയും സംഘത്തിന്റെ ആഭിമുഖ്യത്തിൽ നിരവധി സമര പരിപാടികൾ നടത്തുകയുണ്ടായി. അതിലൊന്ന് ജാതി രാക്ഷസന്റെ കോലമുണ്ടാക്കി കവലയിൽ കൊണ്ടുപോയി കത്തിക്കുകയും യോഗം നടത്തലുമായിരുന്നു. ജാതിക്കെതിരായ പോരാട്ടത്തിന് നാരായണഗുരുവിന്റെ എല്ലാ വിധ പിൻബലവുമുണ്ടായിരുന്നു.. അദ്ദേഹം സാംസ്കാരികതലത്തിലുള്ള പ്രവർത്തനം മാത്രം മതിയെന്ന്വിശ്വസിച്ചിരുന്ന ഒരു യുക്തിവാദിയായിരുന്നില്ല. സാംസ്ക്കാരികതലത്തിലും സാമ്പത്തിക തലത്തിലും ഒന്നു പോലെ മാറ്റം വരണമെന്ന അഭിപ്രായക്കാരനായിരുന്നു. അതുകൊണ്ടു തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കുവാൻ നാം മുന്നിട്ടിറങ്ങണമെന്ന് 1917 ൽ അദ്ദേഹംസുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അക്കാലത്ത് റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവത്തിൽ പങ്കെടുത്ത ജനങ്ങളെ അദ്ദേഹം പ്രശംസിച്ചു പ്രസംഗിച്ചിരുന്നു ലെനിൻ അദ്ദേഹത്തിന്റെ വീര പുരുഷനായിരുന്നു. അന്ന് എസ്.എൻ.ഡി.പി യോഗം ഇന്നത്തെപ്പോലെ ഒരു ജാതിക്ക് മുൻഗണന നൽകുന്ന ഒരു സംഘടനയായിരുന്നില്ല. നിരക്ഷരനിർമാർജ്ജനം, തൊഴിലാളി ക്ഷേമംതുടങ്ങിയ പല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീ കരിച്ചിരുന്നു.അയ്യപ്പന്റെനേതൃത്വംകൊണ്ടാണ് യോഗം അങ്ങനെ ചിന്തിച്ചിരുന്നതു്. 1937 സെപ്തംബറിലാണ് കേരളത്തിൽ കമ്യൂ. പാർട്ടി രൂപീകരിക്കുന്നത്. കോഴിക്കോട്ട് പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളിൽ വെച്ചാണ് രൂപം കൊണ്ടതു്. പി.കൃഷ്ണപിള്ള , ഇ.എം.എസ്, എ.കെ.ഗോപാലൻ, എൻ.സി. ശേഖർ ,കെ.ദാമോധരൻ, എസ്.വി. ഘാട്ടെ എന്നിവരായിരുന്നു അംഗങ്ങൾ. ഘാട്ടെ കേന്ദ്ര സമിതിയിൽ നിന്നും വന്നതായിരുന്നു കേരളത്തിൽ കമ്യൂ പാർട്ടി രൂപീകരിക്കുന്നതിന് മുമ്പാണ് 1935 ൽ സഹോദരൻ അയ്യപ്പൻ വിവിധ തൊഴിലാളി സംഘടനകൾ രൂപീകരിക്കുന്നത്. ആദി വൈപ്പിൻ തൊഴിലാളി സംഘം, ഓച്ചൻ തുരുത്തു തൊഴിലാളി യൂണിയൻ , തിരുവിതാംകൂർ ലേബർ അസോസിയേഷൻ, കൊച്ചിൽ ലേബർ യൂണിയൻ എന്നിവ 1920ലാണ് താഷ്ക്കെന്റിൽ വെച്ച് എം.എൻ. റോയിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിരൂപീകരിക്കുന്നത്.. 1937 ൽ കേരളത്തിൽ രൂപം കൊണ്ട കമ്യൂണിസ്റ്റ് പാർട്ടിക്ക് മാർക്സിസത്തിന്റേയും ദേശീയ-അന്തർദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയുംപിൻബലമുണ്ടായിരുന്നുവെങ്കിൽ അയ്യപ്പന് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെപ്രവർത്തനബോധവുംയുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റേയും മാനവികതാബോധത്തിന്റേയും പിൻബലവും മാത്രമായിരുന്നുണ്ടായിരുന്നതു്. യുക്തിവാദ നിരീക്ഷണബോധത്തിന്റെഅടിസ്ഥാനത്തിലാണ് അയ്യൻ ആരുടെയും പ്രേരണ കൂടാതെ തൊഴിലാളികളെസംഘടിപ്പിച്ചതുംപ്രവർത്തിച്ചതും. 1935 ൽ ആലപ്പുഴയിൽ നടന്ന യോഗം വാർഷിക സമ്മളനത്തിൽ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾക്ക്മുന്നിട്ടിറങ്ങണമെന്ന്പ്രമേയം പാസ്സാക്കി. യോഗത്തിൽഅദ്ധ്യക്ഷത വഹിച്ചതു്അയ്യപ്പനായിരുന്നു.പ്രമേയത്തിൽതൊഴിലാളികളുടെകൂലിയ്ക്കും വേലയ്ക്കും നിശ്ചിതരൂപമുണ്ടാകണമെന്നുംനിയമസഭയിൽതൊഴിലാളികളുടെപ്രാതിനിത്യംഉറപ്പാക്കണമെന്നും തൊഴിലാളികളെസംബന്ധിക്കുന്ന ഒരു നിയമം രാജ്യത്ത് നടപ്പാക്കണമെന്നും 12 നും 20 വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് പഠിക്കുന്നതിന് പണം ലഭിക്കന്നതിന് വേണ്ടി നിശാപാഠശാലകൾ ആരംഭിക്കണമെന്നും സെക്കണ്ടി വിദ്യാഭ്യാസം സൗജന്യ മാക്കണമെന്നും ആവശ്യപ്പെട്ടു. “മുതലാളിത്തത്തിൽ ഭൂരിപക്ഷ ജനത്തിന് ഗുണമുണ്ടാവില്ല. മൂതലാളിത്തത്തിൽ ജീവിത വിഭവങ്ങളുടെ ഉല്പാദനം വർദ്ധിക്കുമ്പോൾ വേലയില്ലായ്മയും വേലക്കാരുടെയിടയിലുള്ള പട്ടിണിയയും വർദ്ധിക്കും. ആദായ ക്കൊതിയാണ് മുതലാളിത്തത്തിന്റെ ദോഷം സോഷ്യലിസത്തിൽ അതില്ല. വിഭവങ്ങളുടെ ഉല്പാദനവും വിതരണവും ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ വരണം. തൊഴിലാളികളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനായി വേലക്കാരൻ (1933 എന്നൊരു പത്രം അയ്യപ്പൻ നടത്തിയിരുന്നു. 1928 ൽ നിയമസഭയിൽ വന്ന അയ്യപ്പന്റെ ആദ്യപ്രസംഗം അധ.കൃതവർഗത്തിന്റെ സംരക്ഷണത്തിന്‌വേണ്ടിയുള്ളതായിരുന്നു. അദ്ദേഹമാണ് സ്പെഷ്യൽ മാര്യജ്ആക്ട് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. 1934 ൽ മന്ത്രിയായിരിക്കുമ്പോൾ കൊച്ചിൻഹിൽ പാലസിൽ അന്യജാതിക്കാർ പ്രവേശിക്കാൻ പാടില്ല എന്ന ഉത്തരവ് ഉണ്ടാകണമെന്നാവശ്യപ്പെട്ടു കൊട്ടാരം അധികൃതർ കേന്ദ്ര ഗവ. ന് പരാതി നൽകി. കേന്ദ്ര മത്മടക്കി സംസ്ഥാനത്തിനയച്ചു. അതു മുഖ്യമന്ത്രിയായിരുന്ന ടി.കെ.നാരായണപിള്ള മന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന് നൽകി. ഗോവിന്ദമേനോൻ അത് അയ്യപ്പന്‌ കൈമാറി. അയ്യപ്പൻ ആ ഫയലിൽ ഇങ്ങനെ എഴുതി.”പട്ടിക്കും പൂച്ചയ്ക്കും പോകുന്നിടത്തു മനുഷ്യർക്ക് പോകാൻ പാടില്ലെന്ന് വരുന്നത് അനീതിയാണ്.” കേന്ദ്ര സർക്കാരിന്റെ ചെലവു ചുരുക്കലിന്റെ ഭാഗമായി താഴെ തട്ടിലുള്ള ജീവനക്കാരെ പിരിച്ചു വിടുക എന്ന നിർദ്ദേശം വന്നു. അങ്ങനെ ചെയ്യുന്നതു് പാവപ്പെട്ട വന്റെ കഞ്ഞിയിൽ പാറ്റയിടുന്നതിന് തുല്യമാണെന്നും അതിനെക്കാൾ നല്ലതു ഉയർന്ന തസ്തിക നിർത്തലാക്കുന്നതാണ് എന്നും മന്ത്രിസഭയിൽ ഇത്രയധികം അംഗങ്ങൾ വേണ്ടെന്നും അത് കൊണ്ടു താൻ രാജി വെക്കുകയാണെന്നും പറഞ്ഞു രാജി സമർപ്പിച്ചു. എറണാകുളം നഗരത്തെ വൈപ്പിൻ ദ്വീപുമായി ബന്ധിപ്പിക്കാൻ പാലങ്ങ നിർമിക്കാൻ പദ്ധതി ആസത്രണം ചെയ്തത് അയ്യപ്പനാണ്.

Sreeni pattathanam

 710 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo