മിശ്ര ജാതിയും, സ്പെഷ്യൽ മാര്യജും പരിഷ്കൃത വിവാഹ രീതി;

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വ്യത്യസ്ത ജാതി മത വിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധവും സ്പെഷ്യൽ മാര്യജ് ആക്ട് പ്രകാരമുള വിവാഹവും പരിഷ്കൃത സമൂഹത്തിന്റെ രീതികളണ്.
ജാതിമതചിന്തകളില്ലാതെ രണ്ടു വ്യക്തികൾഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും യാഥാസ്ഥിതിക വിശ്വാസങ്ങളിലധിഷ്ഠിതവുമായ വ്യക്തിനിയമങ്ങളുടെ പിൻബലമില്ലാതെ, വിവാഹ രീതി സ്വീകരിക്കുന്നതും പുരോഗമനപരമാണ്.
ഒരുമിച്ചു ജീവിക്കാർ കഴിയാത്തവർ പിരിയുന്നതും പിരിഞ്ഞവരിൽ ഒരുമിക്കാൻ കഴിയുന്നവർ തമ്മിൽ വിവാഹ ജീവിതം ആരംഭിക്കുന്നതും പുരോഗമനപരമാണു.
രജിസ്ടർമാര്യജ് ചെയ്യുന്ന ചിലർ രണ്ടാമത് വീട്ടിലോ,ആഡിറ്റോറിയത്തിലോ.. റിസപ്ഷൻ നടത്താറുണ്ട്. അതിൽ ആചാരം ഒഴിവാക്കുകയും ആഹാരം നൽകുകയും ചെയ്യുക പതിവാണ്.
എന്നാൽ അറിഞ്ഞു കൊണ്ടോ അറിയാതെയോ ചിലർ റിസപ്ഷനിൽ വെച്ച് താലികെട്ടാറുണ്ട്. ഇത് സ്‌പെഷ്യൽ മാര്യജിനെ അവഹേളിക്കലാണ്.
താലി കെട്ടിയാൽ അതു് വീണ്ടും റിലിജിയസ്സായിമാറുകയാണു ചെയ്യുന്നത്. പരിഷ്കൃതരെന്നു മേനി നടിക്കുകയും താലിച്ചരട് കെട്ടുകയും ചെയ്യുന്നത് കാപഠ്യമാണ്.
താലികെട്ടുന്നതോടെ രണ്ട് വിവാഹമാണ് നടക്കുന്നത്. ഒന്ന് മതരഹിതം, മറ്റൊന്നു മതപരം. ഒരു വിവാഹ നടക്കേണ്ടിടത്ത് രണ്ടു വിവാഹം നടത്തുകയാണ് ഇവർ ചെയ്യുന്നത്.
ഭിന്ന ജാതിക്കാരോ ജാതി
യിലൊ മതത്തിലൊ വിശ്വസിക്കാത്തവരോ ആണ് വിവാഹം ചെയ്യുന്നതെങ്കിൽ സ്‌പെഷ്യൽ മാര്യജ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ മാത്രം നടത്തിയാൽ മതിയാവും.
വിവാഹവും നിശ്ചയവും ആർഭാട പരമായി മാറിയ ഈ സാഹചര്യത്തിൽ (കൊറോണക്ക് മുമ്പ്) വിവാഹം ഏത് സാധാരണക്കാരനും കടക്കാരനായി മാറാതിരിക്കാൻ സ്പെഷ്യൽ മാര്യജ് ആണ് തെരഞ്ഞെടുക്കേണ്ടത്.
ലക്ഷങ്ങൾ ചെലവ് ‌ചെയ്യുന്നഏതൊരു റിലിജിയസ് വിവാഹത്തിന്റെയും ആവശ്യം നിയമ സാധുത ആയതിനാൽ കേവലം നൂറ് രൂപയ്ക്ക് താഴെ ചെലവ് വരുന്ന സ്പെഷ്യൽ മാര്യജ്ആക്ട് പ്രകാരമുള്ള വിവാഹം നടത്തിയാൽ എല്ലാ നിയമ സാധുതയും ലഭിക്കും.
ഒരാളുടെ വസ്തു മറ്റൊരാൾ വാങ്ങുമ്പോൾ എല്ലാ വസ്തുതകളും പരിശോധിച്ചു രജിസ്ടേഷൻ ഓഫീസിൽ പോയി ലക്ഷങ്ങൾ കൊടുത്തു രജിസ്ടർ ചെയ്തു സ്വന്തമാക്കുന്നത്‌പോലെ ചെയ്യാവുന്ന ഒരു നിയമ നടപടി മാത്രമാണ് വിവാഹവും.
ഇതൊരു പുതിയ സംഭവമല്ല കേരളത്തിലെ ജാതി മത വിരുദ്ധ പ്രസ്ഥാന മായ യുക്തിവാദിസംഘവും മിശ്ര വിവാഹസംഘവും ചില കമ്യൂണിസ്റ്റുകാരും ഇത്തരം വിവാഹം വർഷങ്ങളായി ചെയ്തു വരുന്നുണ്ടു. അതു് കൊണ്ടു തന്നെയാണ് ജാതിയും മതവും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താത്ത ഒരു വലിയ തലമുറ തന്നെ ഇവിടെ വളർന്നു വരുന്നതും !

Sreeni Pattathanam

 914 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo