യുക്തിവാദംസൃഷ്ടിക്കുന്ന നവമാനവ സംസ്ക്കാരം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഒരു യുക്തിവാദിയുടെ ജീവിത ശൈലി യുക്തിവാദവീക്ഷണത്തെഅടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതുശാസ്ത്രീയവീക്ഷണമാണ്. അതായത് സൂക്ഷമമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെയാഥാത്ഥ്യംകണ്ടെത്തുന്ന സമീപന രീതി. ഇതൊരുമാനസികപരിണാമാവസ്ഥയാണ്. വിശ്വാസങ്ങളെ പിൻതുടരുന്ന അവസ്ഥയിൽ നിന്നും ചിന്തിക്കുന്ന അവസ്ഥയിലേയ്ക്കുള്ള മാറ്റം. ഈഅവസ്ഥയിലേയ്ക്ക്ഒരാൾമാറിയാൽപിന്നെഅയാൾഎന്തുംനിരീക്ഷണപരീക്ഷണങ്ങൾക്ക് ശേഷമെ സ്വീകരിക്കൂ. ഈ വീക്ഷണപ്രകാരം പ്രപഞ്ചത്തിലെ എല്ലാവസ്തുക്കളെയുംഅയാൾനോക്കിക്കാണുന്നു. വ്യക്തി, കുടുംബം,സമൂഹം,ആകാശം എല്ലാത്തിനെയുംഈകാഴ്ചപ്പാടിന്റെഅടിസ്ഥാനത്തിൽ അയാൾ പരിശോധിക്കുന്നു. ആത്യന്തികമായി യുക്തിവാദി ഒരു മാനവികവാദിയായതിനാൽ അയാൾ മാനവികതയ്ക്കെതിരായി നിൽക്കുന്ന എല്ലാറ്റിനേയും എതിർക്കുന്നു. അതിന്റ അടിസ്ഥാനത്തിൽ സാമൂഹ്യ ശരീരത്തെ ബാധിച്ചിരിക്കുന്ന സാംക്രമിക രോഗങ്ങളാണ് ജാതി, മതങ്ങൾ അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ, എന്നറിയുന്നു. അതു് കൊണ്ടു അതിനെതിരായ സമരത്തിൽ യുക്തിവാദി വ്യാപൃതനാവുന്നു. ഒരു യുക്തിവാദി എപ്പോഴും വിശ്വാസങ്ങളെ ഉപേക്ഷിച്ചു കൊണ്ടാണ് ജീവിക്കുന്നതു. ദൈവം, ആത്മാവ്, പുനർജന്മം, ജ്യോൽസ്യം, ജാതകം , വിധിവിശ്വാസങ്ങൾ ., ജാതി സബ്രദായം തുടങ്ങിയ മതത്തിന്റെ ഉല്പന്നങ്ങളെ യുക്തിവാദി ഒഴിവാക്കിയാണ് ചിന്തിക്കുന്നതു്. മത വിശ്വാസം മനുഷ്യനെ അടിമത്വത്തിലേയ്ക്ക് നയിക്കുന്നു. എപ്പോഴും ആശ്രയിച്ചു നിൽക്കുന്ന മനസ്സുള്ള രണ്ടാം പൗരന്മാരെ അതു് സൃഷ്ടിക്കുന്നു. സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ശേഷി നശിപ്പിക്കുന്നു. അതു് മൂലം വിശ്വാസത്തിന്റെ ഭ്രാന്താവസ്ഥയിലേയ്ക്ക് അവനെ തള്ളി നീക്കുന്നു. അതൊരു വൈകാരികാവസ്ഥ കൂടിയാണ്. അത് മനസ്സിന്റെ സമനിലയെ തകിടം മറിക്കുകയും അനാരോഗ്യാവസ്ഥയിലേയ്ക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ വിശ്വാസിക്ക് ഭയവും അജ്ഞതയും ആരാധനയും ഉടലെടുക്കും. ഇത് മതങ്ങൾക്ക് വിശ്വാസിയെ ചൂഷണം ചെയ്യാനുള്ള വിളനിലം സൃഷ്ടിക്കും. അത് കൊണ്ടു യുക്തിവാദി മതത്തിനെതിരായി ചിന്തിക്കുന്നു. മതങ്ങൾക്കാണ് ഇവിടെ വിശ്വാസവും ജീവിത രീതിയുമുള്ളത്. അതു് പോലെ യുക്തിവാദിക്കും വിശ്വാസവും ജീവിത രീതിയുംമുണ്ടു.അതു്സമ്പൂർണ്ണശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ജീവിത രീതിയാണ്.ഒരു യുക്തിവാദി വിശ്വസിക്കുന്നത് ചിന്തയുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെയാണ്. അതിനെ ചുവടുപിടിക്കുന്ന ജീവിത രീതികളെയാണ്. വിശ്വാസം രണ്ടു വിധത്തിലുണ്ടു. ശരിയായ വിശ്വാസവും തെറ്റായ വിശ്വാസവും. പത്തു മിനിട്ട് കൊണ്ടുചെല്ലേണ്ട ഒരു സ്ഥലത്തു ഒന്നര മണിക്കൂർ കൊണ്ടുചെല്ലാൻ കഴിയുമെന്ന് പറയുന്നതു് ശരിയായ വിശ്വാസമല്ല. തെറ്റായ വിശ്വാസമാണ്. ഈ വിശ്വാസം വ്യക്തിക്ക് ദോഷമാണ് ചെയ്യുന്നത്. അശാസ്ത്രീയമായ ഈ വിശ്വാസത്തിന് പകരമാണ് ശാസ്ത്രീയ ബോധം പ്രതിഷ്ഠിക്കുന്നത്. ഒരു യുക്തിവാദി എപ്പോഴും നന്മയുടെ ചിന്തകനാണ്. അയാൾ നല്ലത് ചിന്തിക്കുകയും നല്ലത് അഭിപ്രായപ്പെടുന്നു ::യും നല്ലതു് പ്രവർത്തിക്കുകയും ചെയ്യുന്നു. ഒരാൾക്ക് ദോഷം വരുന്നതൊന്നും അയാൾ ചെയ്യില്ല. മനുഷ്യനന്മയാണ് അയാളുടെ ലക്ഷ്യം. മനുഷ്യ നന്മയ്ക്കതിരായി നിൽക്കുന്ന എല്ലാറ്റിനേയും അയാൾ ചെറുക്കുന്നു. ഒരു യുക്തിവാദി കർമനിരതനാണ്. വിധിവിശ്വാസിയല്ല. തലേലെഴുത്താണു ജീവിതത്തിലെ ഗുണദോഷാവസ്ഥകൾ സൃഷ്ടിക്കുന്നതു് എന്ന് വിശ്വസിക്കുന്നില്ല. നല്ല സ്വപ്നം കാണുകയും അതു യാഥാർത്ഥ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യുന്നു. മറിച്ച് കഠിനാദ്ധ്വാനം ചെയ്യുകയും ഫലം നേടുകയും ചെയ്യുമ്പോൾ എല്ലാം ഈശരേച്ഛ എന്ന് വിശ്വസിക്കാറില്ല. ഭാവിയിലുണ്ടാകാൻ സാദ്ധ്യതയുള്ള വിപത്തുക്കളെ മുൻകൂട്ടികാണുകയും അതനുസരിച്ചു മുന്നോട്ടു സഞ്ചരിക്കുകയും ചെയ്യുന്നു. അത് മൂലം അപകടങ്ങളെ അതിജീവിക്കാൻ കഴിയുന്നു. യുക്തിവാദി സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. വിശ്വാസിക്ക് വിശ്വസിക്കുവാനും അവിശ്വാസിക്ക് അവിശ്വസിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. അവിശ്വാസികളുടെ പൂർണ സ്വാതന്ത്യത്തിന്‌വേണ്ടി വാദിക്കുമ്പോൾ തന്നെ വിശ്വാസികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും വാദിക്കന്നു. അന്യന്റെ ഒരു സ്വത്ത് സ്വന്തക്കാൻ യുക്തിവാദി ആഗ്രഹിക്കുന്നില്ല. സ്വന്തം സാമ്രാജ്യത്തിൽ അവൻ പൂർണതയും ആനന്ദവും കാണുന്നു. യുക്തിവാദി സ്ത്രീയുടെയും പുരുഷന്റേയും സമത്വത്തിൽ വിശ്വസിക്കുന്നു. സ്ത്രീയും പുരുഷനും സമ്പൂർണ വ്യക്തിത്വത്തിന്റെ ഉടമകളയി കാണുന്നു. സ്ത്രീ പുരുഷന്റെ അടിമയല്ല. പുരുഷൻ സ്ത്രീയുടെയും അടിമയല്ല. അവർ പരസ്പരം സംസ്ക്കരിച്ച വ്യക്തിത്വത്തിന്റെ ഉടമകളാണ്. അത്തരം വ്യക്തിത്വത്തിന്റെ സംഗമം കുടുംബത്തിൽ ആനന്ദവും സംതൃപ്തിയും പ്രദാനം ചെയ്യുന്നു. യുക്തിവാദി മാനവികവാദിയാണ്. ആയതിനാൽ സ്നേഹബന്ധങ്ങൾക്ക് വലിയ സ്ഥാനം നൽകുന്നു. ജാതി മത സങ്കല്പങ്ങൾക്കതീതമായി എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ കഴിയുന്നു. ബന്ധുക്കളെയും മിത്രങ്ങളെയും ഏറ്റക്കുറച്ചിലില്ലാതെ നിഷ്ക്കളങ്കമായി സ്നേഹിക്കുന്നു. സ്വജാതീയ വിവാഹ ബന്ധങ്ങൾക്കുപരി വിജാതീയബന്ധങ്ങൾ അതു് കൊണ്ടു വളർത്തിയെടുക്കന്നു. യുക്തിവാദി ലൈംഗികത്തെ അശ്ലീലമായോ പാപമായോകാണുന്നില്ല. അതു് അങ്ങേയറ്റത്തെ സൗന്ദര്യവും ആനന്ദലഹരിയുമായി കാണുന്നു. മതങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ചു കൊണ്ടു ഒരു മതാനന്തര ലോകം സൃഷ്ടിക്കാനായി യുക്തിവാദി പ്രവർത്തിക്കുന്നു. അതിന് വേണ്ടി പ്രഞ്ചോൽപത്തിയേയും ജീവോൽപത്തിയേയും കുറിച്ചു പഠിപ്പിക്കുന്നു. കൂടാതെ മതത്തിന്റെ സന്നിവേശമുള്ള എല്ലാ രംഗങ്ങളിൽ നിന്നും മതത്തെ ഒഴിവാക്കുകയും വേർതിരിക്കുകയും ചെയ്യുന്നു. വിവാഹം ചെയ്യുമ്പോൾ മതാചാരങ്ങൾ ഒഴിവാക്കി സ്പെഷ്യൽ മാര്യജ് ആക്ട് പ്രകാരം വിവാഹം ചെയ്യുന്നു. മരണാനന്തര ചടങ്ങുകൾ ഒഴിവാക്കുന്നു. കുട്ടികൾക്ക് പേരിടുമ്പോൾ മതപരിവേഷമില്ലാത്ത പേരുകളിടുന്നു.കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ മതനാമസ്തുതികൾ ഒഴിവാക്കി ” റ” യിലൊ കളിരീതിയിലൊ അക്ഷരം തുടങ്ങുന്നു. ഭാഷയിലെ ആശംസകൾ പോലുളള വാക്കുകൾ പ്രയോഗത്തിൽ ഒഴിവാക്കുന്നു. കല, സാഹിത്യം, സംഗീതം എന്നിവയിലെ മതാത്മകതയെ നിരാകരിക്കുകയും ശുദ്ധമായ കലാ സാഹിത്യം സൃഷ്ടിക്കാൻ യത്നിക്കുകയും ചെയ്യുന്നു. യുക്തിവാദി കുറ്റകൃത്യങ്ങളിൽ ചെന്നു വീഴുന്നില്ല. കാരണം യുക്തിവാദി വികാരപരമായല്ല കാര്യങ്ങളെ സമീപിക്കുന്നതു്, വിചാരപരമായാണ്. ഏതൊരു പ്രവൃത്തിക്ക് മുമ്പും യുക്തിവാദി ഗുണദോഷങ്ങളെക്കുറിച്ചു ചിന്തിച്ചതിന് ശേഷമെ ഇടപെടാറുള്ളു. അത് കൊണ്ടു അപകടങ്ങളിൽ പതിക്കുന്നില്ല. അതു് തെളിയിക്കുന്നതാണ് നമ്മുടെ ജയിലറകളിൽ പേരിന്‌പോലും ഒരു യുക്തിവാദിയെ കാണാൻ കഴിയുന്നില്ല എന്നത്. രോഗങ്ങൾ, അപകടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ യുക്തിവാദികൾ ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കാറില്ല. ഇവ സംഭവിക്കാതെ നോക്കുമെങ്കിലും അന്യരുടെ ഇടപെടൽ മൂലമുണ്ടാക്കുന്ന വേദനകൾക്ക് പരിഹാരം തേടുന്നത് ശരിയായ ശുശ്രൂഷ ലഭിക്കുന്ന സ്ഥലത്തേയ്ക്ക് എത്രയും വേഗം കൊണ്ടെത്തിക്കുന്നതിനുള്ള വഴി കണ്ടെത്തയാണ്. ദൈവത്തിന് പകരമായി യുക്തിവാദി നൽകുന്നത് അതാണ്.അതു് പോലെ മനശ്ശാന്തി ഇല്ലാതാകുന്ന സാഹചര്യങ്ങളിൽ കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങളിലേയ്ക്കോ പള്ളിയിലേയ്ക്കോ അമ്പലങ്ങളിലേക്കോ പോകാതെ ഉണ്ടായ പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തി പരിഹരിച്ചു ശാശ്വതമായ മനശ്ശാന്തി നേടുകയായിരിക്കും ചെയ്യുന്നതു്. ഉദാഹരണത്തിന് അയൽവാസികളുമായുള്ള സംഘർഷം മാറ്റാൻ പോലീസിനേയോ മറ്റോ കാണുകയായിരിക്കും ചെയ്യുന്നതു്. ഭാര്യ ഭർത്താക്കന്മാരുടെ കലഹമാണെങ്കിൽ അതിന് കാരണം കണ്ടെത്തി പരിഹരിക്കുകയായിരിക്കും ചെയ്യുന്നതു്. ഇതാണ് ശാശ്വതമായ മനശ്ശാന്തിയുടെ മാർഗം. ചുരുക്കത്തിൽ യുക്തിവാദം ലേറ്റസ്റ്റായ നൂതന ശാസ്ത്രത്തിന്റെ പിൻബലത്തോടുള്ള സമഗ്രമായ ഒരു ശാസ്ത്രീയ സമീപനമാണ്.

Sreeni Pattathanam

 406 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo