ഫസ്റ്റ്‌ബെൽ: വിക്‌ടേഴ്‌സിൽ തുടർപാഠങ്ങൾ ഇന്നുമുതൽ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

“ഫസ്റ്റ്‌ബെൽ’ ഓൺലൈൻ ക്ലാസിന്റെ തുടർപാഠങ്ങൾ തിങ്കളാഴ്‌ച മുതൽ വിക്‌ടേഴ്‌സ്‌ ചാനലിൽ സംപ്രേഷണം ചെയ്യും.  വിക്ടേഴ്‌സ്‌ ചാനലിന്‌ പുറമെ ഫെയ്‌സ്‌ബുക്കിലെ victerseduchannel ൽ ലൈവായും യുട്യൂബിൽ itsvicters  ലും ക്ലാസുകൾ കാണാം.  

ഇംഗ്ലീഷ്‌ വാക്കുകൾ എഴുതിക്കാണിക്കും. ഹിന്ദി, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണവുമുണ്ടാകും. തമിഴ് മീഡിയം ക്ലാസുകൾ youtube.com/drcpkd  ലിങ്കിലും കന്നട മീഡിയം ക്ലാസുകൾ youtube.com/KITEKasaragod   ലിങ്കിലും ലഭ്യമാക്കും.

ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്ലാസുകളും ഉടൻ ആരംഭിക്കും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ കൈറ്റ് വെബ്സൈറ്റിലുണ്ട്‌ (www.kite.kerala.gov.in).

ഓൺലൈൻ ക്ലാസുകളുടെ മുന്നൊരുക്കങ്ങൾ കാണാൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഞായറാഴ്‌ച വിക്ടേഴ്‌സ്‌ ആസ്ഥാനം സന്ദർശിച്ചു.

 223 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo