നീയെന്റെ ഉമ്മകൾ തിരിച്ചു തരേണ്ടതില്ല ഞാനതിൽ എന്റെ സുഗന്ധം പുരട്ടിയിരുന്നു
നീയെന്റെ പ്രണയം തിരിച്ചു തരേണ്ടതില്ല ഞാനതിലെന്റെ അവസാന ശ്വാസവും നിറച്ചിരുന്നു
നീയെന്റെ സ്വപ്നങ്ങൾ തിരിച്ചു തരേണ്ടതില്ല ബാക്കിയായ നാളിലെ നിറങ്ങൾ മുഴുവൻ ഞാനതിൽ ചേർത്തിരുന്നു
മുൻപോട്ട് പോകേണ്ടതില്ലെന്ന് വഴികൾ നിലയ്ക്കുന്നു പ്രിയനേ…. നിന്റെ രസനയിൽ ഒരു രുചിയാവാൻ എനിക്ക് കഴിഞ്ഞില്ല നിന്റെ ചുണ്ടുകൾ എന്നെ ചുംബിച്ചതേയില്ല നിന്റെ വിരലുകൾ എന്നെ തൊട്ടതേയില്ല നമ്മൾ പ്രണയികൾ… കാണാതെ പോയവർ ഒരു വിഭ്രമക്കാറ്റിന്റെ ചുഴിയിൽ പൊടിഞ്ഞവർ….
Sreevidya T R
293 കാഴ്ച