ആരാധകന്‍ പറഞ്ഞു; പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് സുശാന്ത് നല്‍കിയത് ഒരു കോടിയുടെ കൈത്താങ്ങ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച കേരളത്തിന്‌ കൈത്താങ്ങാകുക കൂടി ചെയ്ത വ്യക്തിത്വമായിരുന്നു സുശാന്ത് സിംഗ് രജ്പുത്.  ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ്  ധോണിയെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ച്  മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സുശാന്ത്  2018 ഓഗസ്റ്റില്‍ ഒരു ആരാധകന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്‍കിയത്.

തന്റെ കൈവശം പണമില്ലെന്നും ദുരിതത്തിലായ കേരളത്തിലെ ജനങ്ങള്‍ക്കു കുറച്ചു ഭക്ഷണമെങ്കിലും നല്‍കണമെന്നുണ്ടെന്നും വ്യക്തമാക്കി ഒരു ആരാധകന്‍ സമൂഹമാധ്യമത്തില്‍ സുശാന്തിനെ ടാഗ് ചെയ്ത് നല്‍കിയ കുറിപ്പിനെ പിന്തുടര്‍ന്നായിരുന്നു താരം പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ആരാധകന്റെ പേരില്‍ സംഭാവനയായി നല്‍കിയത്

നിങ്ങളോട് വാഗ്ദാനം ചെയ്തത് പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയെന്ന് ഓണ്‍ലൈന്‍ രസീത് സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് സുഷാന്ത് പിന്നീട് അറിയിച്ചു. നടന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകം ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോള്‍ കേരളത്തെ പ്രളയകാലത്ത് അകമഴിഞ്ഞ് സഹായിച്ച മനുഷ്യസ്‌നേഹിയെ മലയാളി ഓര്‍ക്കുകയാണ്.

കേരളത്തിനു മാത്രമല്ല, നാഗാലാന്‍ഡിലെ വെള്ളപ്പൊക്കസമയത്തും ഒന്നര കോടി രൂപയുടെ സഹായഹസ്തവുമായി സുശാന്ത് എത്തിയിരുന്നു. നാഗാലാന്‍ഡില്‍ നേരിട്ടെത്തി പണം മുഖ്യമന്ത്രിയ്ക്ക് കൈമാറുകയായിരുന്നു

 303 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo