പേസ് ബൗളർ സന്ദീപ് വാര്യർ ഈ സീസണിൽ കേരള ക്രിക്കറ്റ് ടീമിൽ ഉണ്ടാകില്ല. രഞ്ജി ട്രോഫിയിൽ തമിഴ്നാടിനായി പന്തെറിയും. കേരള ക്രിക്കറ്റ് അസോസിയേഷൻ മാറ്റത്തിന് അനുമതി നൽകി.
എട്ട് സീസൺ കേരളത്തിനായി കളിച്ച സന്ദീപ് തൃശൂർ ഒല്ലൂർ സ്വദേശിയാണ്. ചെന്നൈ ആസ്ഥാനമായ ഇന്ത്യാ സിമന്റ്സിൽ ജോലി ലഭിച്ചു. എംആർഎഫ് ഫൗണ്ടേഷനിലാണ് പരിശീലനം. കുടുംബവും ചെന്നൈയിലാണ്. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിലേക്കുള്ള മാറ്റം.
237 കാഴ്ച