കേരളത്തിലെ ഏറ്റവും ജനാധിപത്യബോധമില്ലാത്തവരാണ് കേരള പോലീസ് എന്ന് പലപ്പോഴും തോന്നാറുണ്ട്.( എന്റെ അനുഭവങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയതാണ്. എന്റെ അഭിപ്രായം മാത്രമാണ് ) അവരുടെ ട്രോൾ വീഡിയോയും തുടർസംഭവങ്ങളും ഒരു പരിധി വരെ ആ ധാരണയെ ഉറപ്പിക്കുന്നുമുണ്ട്.റോസ്റ്റിംഗ് എന്ന ആധുനിക കലാരൂപത്തിലാണ് ഇത്തവണ കേരള പോലീസ് കൈ വച്ചിരിക്കുന്നത്. ടിക്ടോക്കിലെ വീഡിയോകളെ പരിഹസിക്കുന്ന അർജ്ജുൻ എന്ന പയ്യന് കിട്ടിയ റീച്ച് (?) കണ്ടു കൊതി തോന്നിയിട്ടാവാം ഏമാന്മാർ ഇത്തരമൊരു പണിക്കിറങ്ങിയതെന്ന് തോന്നുന്നു..ഫുക്രുവിന്റെ നൃത്തത്തെ പരിഹസിച്ചാണ് തുടക്കം. പിന്നെ ബോണി എം മിലൂടെ ബാലേട്ടനിലേക്ക്. നമുക്ക് ചോദിക്കാനുള്ളത് ഇതാണ്… ‘ഫുക്രു എങ്ങനെ ഡാൻസ് കളിച്ചാൽ നിങ്ങൾക്കെന്താ പോലീസേ?’
പിന്നെ അടുത്ത പരാതി ഹെലൻ ഓഫ് സ്പാർട്ട തെറി വിളിക്കുന്നതിനെപ്പറ്റിയാണ്. സമൂഹത്തിന്റെ ആണത്ത ബോധങ്ങളുടെയും സദാചാര വിഴുപ്പലക്കുകാരുടെയും ഇപ്പോഴത്തെ ഇരയാണ് ആ കുട്ടി.
ആ വികല ബോധങ്ങളെ അതിനേക്കാൾ എത്രയോ ഇരട്ടിയായാണ് ഈ കാക്കിക്കുപ്പായക്കാർ പേറുന്നതും പ്രചരിപ്പിക്കുന്നതും.
കുട്ടൻ പിള്ള പോലീസിനേക്കാൾ എത്രയോ ദശാബ്ദങ്ങൾ പുറകിലാണ് ആധുനികരെന്നും ജനമൈത്രിയെന്നും സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടരുടെ സാമൂഹ്യ സദാചാര ബോധങ്ങൾ നിലകൊള്ളുന്നത്. സാധാരണ ടോളന്മാർ ട്രോളുന്നത് പോലെയല്ല, ഒരു സംസ്ഥാനത്തിന്റെ പോലീസ് സേനയുടെ ഔദ്യോഗിക ചാനലിലാണ് വ്യക്തികൾ സൈബർ ബുളളിയിംഗിന് ഇരയാക്കപ്പെടുന്നത്.
അതൽപ്പം ഗൗരവമുള്ള കേസ് തന്നെയാണ്. അനുവാദം കൂടാതെയാണ് അവരുടെ വീഡിയോ ഉപയോഗിച്ചിട്ടുള്ളതെങ്കിൽ അതു കുറ്റകരവുമാണ്.
ഇനി പോലീസിനതൊന്നും ബാധകമല്ലെന്നാണോ?
ഇനി ഇവരുടെ ജനാധിപത്യ ബോധത്തിന്റെ റേഞ്ച് അറിയണമെങ്കിൽ യു ട്യൂബിലെ കമന്റ് ബോക്സ് നോക്കണം.
തലയ്ക്ക് ബോധമുള്ള മനുഷ്യർ ഈ വീഡിയോയെ വിമർശിച്ചു കൊണ്ടെഴുതുന്ന എല്ലാ കമൻറും നീക്കം ചെയ്യപ്പെടുകയാണ്.
കേരള പോലീസേകുട്ടൻപിള്ള പോലീസിന്റെ കാലത്തേക്കെങ്കിലും എത്താൻ നിങ്ങൾ ഇനിയും കുറേക്കാലം യാത്ര ചെയ്യേണ്ടതുണ്ട്.അത്രയും കാലം പൊതുജനം ഇതൊക്കെ സഹിക്കണമെന്ന് മാത്രം.
ജനമൈത്രി എന്ന നാമം പേറി നടക്കുന്ന കാക്കി പൊതുബോധത്തെ തുറന്ന് കാട്ടുന്ന വിഷ്ണു അനിൽകുമാറിൻ്റെ പ്രസൻ്റേഷൻ “ജനമൈത്രി” കാണുവാൻ https://youtu.be/gFYNkuyIP_0 ലിങ്കിൽ കയറുക
ക്രൂരതയുടെ കലാരൂപമായി ജനത്തിനുമേൽ കുതിര കയറാനുള്ള ലൈസൻസായി കാക്കി മാറുന്ന അവസ്ഥ വിവരിക്കുന്ന ജസ്സിൻ വി എസ് ൻ്റെ പ്രസൻ്റേഷൻ കാണാൻ https://youtu.be/_9VGBuXT5z8 ലിങ്കിൽ കയറുക

ജസ്സിൻ വി എസ്
317 കാഴ്ച