വിദ്യാർഥിനി അഞ്ജു പി ഷാജി മീനച്ചിലാറ്റിൽ മരിച്ചസംഭവത്തിൽ കോളേജ് പ്രിൻസിപാളിനെതിരെ കേസെടുക്കണമെന്ന് കുടുംബം . അഞ്ജു കോപ്പിയടിക്കില്ലെന്നും ഹാൾ ടിക്കറ്റിന് പിറകിൽ ഉള്ളത് അഞ്ജുവിന്റെ കൈയക്ഷരം അല്ലെന്നും അച്ഛൻ ഷാജിയും ബന്ധുക്കളും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രിൻസിപാളിനേയും അധ്യാപകരേയും അറസ്റ്റ് ചെയ്യണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പോസ്റ്റ്മോർട്ടത്തിന്ശേഷം വീട്ടിലെത്തിച്ച മൃതദേഹം സ്വീകരിക്കാതെ വീട്ടുകാർ പ്രതിഷേധിച്ചു. അച്ഛനേയും ബന്ധുക്കളേയും കൂട്ടാതെയാണ് മൃതദേഹം എത്തിച്ചതെന്നും പറയുന്നു.ആംബുലൻസിൽനിന്ന് മൃതദേഹം ഇറക്കാൻ സമ്മതിച്ചില്ല. പി സി ജോർ്ജ എംഎൽഎ വീട്ുടകാരുമായി സംസാരിച്ചു. ശകത്മായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി എംഎൽഎ വീട്ടുകാരെ അറിയിച്ചു.
വെള്ളിയാഴ്ച നടന്ന പരീക്ഷയിൽ കോപ്പിയടിച്ചെന്നാരോപിച്ച് പരീക്ഷാഹാളിൽനിന്ന് അഞ്ജുവിനെ ഇറക്കിവിട്ടതായി പറയുന്നു. തുടർന്നാണ് അഞ്ജുവിനെ കാണാതാകുന്നതും തെരച്ചലിൽ മൃതദേഹം മീനച്ചിലാറ്റിൽനിന്ന് കണ്ടെത്തുന്നതും.
കോപ്പിയടി ശ്രദ്ധയിൽപെട്ടതോടെ ഇൻവിജിലേറ്റർ പ്രിൻസിപാളിനെ വിവരമറിയിച്ചു. പ്രിൻസിപാൽ ഹാളിലെത്തി പരീക്ഷ എഴുതാനാവില്ലെന്നും ഒരുമണിക്കൂർ കഴിഞ്ഞ് തന്നെ വന്ന് കാണാനും ആവശ്യപ്പെട്ടു.എന്നാൽ ഹാളിൽനിന്നിറങ്ങിയ അഞ്ജുവിനെ പിന്നീട് കാണാതാകുകയായിരുന്നു.
184 കാഴ്ച