നെടുമങ്ങാട് വെള്ളിയാഴ്ച നെടുമങ്ങാട് ഐടിഡിപി ഓഫീസില്‍ ശബരീനാഥൻ എംഎൽഎയുടെ നേതൃത്വത്തിൽ അതിക്രമം നടത്തിയ സംഭവത്തിൽ അഞ്ചു കോൺഗ്രസുകാർ അറസ്റ്റിൽ. നെടുമങ്ങാട് നഗരസഭാ കൗണ്‍സിലര്‍മാരായ ടി അര്ജുനന്, കെ ജെ ബിനു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി മന്നൂര്‍ക്കോണം സജ്ജാദ്, മഹേഷ് ചന്ദ്രന്, ഹാഷിം റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഐടിഡിപി ഓഫീസറെ കൈയേറ്റംചെയ്യാൻ ശ്രമിച്ച ശബരീനാഥൻ എംഎല്‍എ ഒന്നാംപ്രതിയാണ്. ഇരുപത് പേര്‍ക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഐടിഡിപി ഓഫീസര്‍ എ റഹീമിന്റെ പരാതിയിലാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലാവരെ ജാമ്യത്തിൽവിട്ടു.
194 കാഴ്ച