രാജ്യത്ത്‌ രോഗികൾ രണ്ടരലക്ഷം കവിഞ്ഞു പിടിച്ചുകെട്ടാനാകാതെ കോവിഡ്‌

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

രാജ്യത്താകെ ഭീതി പടർത്തി കോവിഡ്‌ വ്യാപനം ശക്തമാവുന്നു. പ്രതിദിന രോഗവ്യാപനത്തിൽ യുഎസിനും ബ്രസീലിനും പിന്നിൽ മൂന്നാമതാണ് ഇന്ത്യ. പ്രതിദിന മരണങ്ങളിൽ അഞ്ചാമതും. രോഗികളുടെ എണ്ണത്തിൽ ലോകത്ത്‌ അഞ്ചാമതാണ്‌ ഇന്ത്യ. മെയ്‌ 31ന്‌ അവസാനിച്ച നാലാം ഘട്ട അടച്ചിടലിനുശേഷമുള്ള ഒരാഴ്ചയിൽ 66,000 പുതിയ രോഗബാധ റിപ്പോർട്ടുചെയ്തു. 1,800 പേർ മരിച്ചു. ആകെ രോഗബാധിതരിലും മരണത്തിലും പകുതിയും കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടയിലാണ്‌. അടച്ചിടൽ കാലയളവിൽ രോഗത്തിന്‌ കടിഞ്ഞാണിടാനാവാത്തത്‌ ഭീതി പടർത്തിയിട്ടുണ്ട്‌. ആവശ്യമായ പരിശോധന നടത്തി ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിനായില്ല. മാളുകളും ഹോട്ടലുകളും ആരാധനാലയങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും.

ഇളവ്‌ വരുത്തിയശേഷം രോഗം പടരുന്നത്‌‌‌ ആശങ്ക വർധിപ്പിക്കുന്നു‌. അടച്ചിടൽ 75 ദിവസം പിന്നിടുമ്പോൾ രോഗികൾ രണ്ടര ലക്ഷം കടന്നു, മരണം ഏഴായിരവും. മാർച്ച് 24ന് അടച്ചിടൽ ആരംഭിക്കുമ്പോൾ 536 രോഗികൾ മാത്രമായിരുന്നു. 10 മരണവും. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച അടച്ചിടൽ ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതാണ്‌ ഇപ്പോഴത്തെ വ്യാപനം.

ഇറ്റലിയും സ്പെയിനും ഫ്രാൻസും ജർമനിയും മറ്റും ഫലപ്രദമായ അടച്ചിടലിലൂടെ രോഗവ്യാപനം തടഞ്ഞു. രോഗം നിയന്ത്രിച്ചശേഷമാണ് ഈ രാജ്യങ്ങൾ അടച്ചിടലിൽനിന്ന് പുറത്തുകടന്നത്. രോഗവ്യാപനം ഏറ്റവും തീഷ്ണമായ ഘട്ടത്തിലാണ്‌ ഇന്ത്യ അടച്ചിടൽ അവസാനിപ്പിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ കേന്ദ്രനടപടി സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. 

 209 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo