മഹാത്മ ഗാന്ധിക്വാറന്റീനിൽ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇതൊരു ചരിത്ര കഥ…….. 1896 ലാണ് നടന്നതു. മൂന്നു കൊല്ലത്തെതെക്കേആഫ്രിക്കൻ ജീവിതം കഴിഞ്ഞു ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങുന്നു. അതിനു ശേഷം ആറു മാസം കഴിഞ്ഞു ഭാര്യ കസ്തൂർബായും ഒൻപതും അഞ്ചും വയസ്സുള്ള രണ്ടു ആൺമക്കളും പത്തു വയസ്സുള്ള സഹോദരിയുടെ മകനുമായി ഗാന്ധി തിരിച്ചു കപ്പലിൽ ആഫ്രിക്കയിലെ ഡർബാൻതുറമുഖത്തു എത്തിച്ചേരുന്നു. പക്ഷെ ആരെയും കപ്പലിൽ നിന്നും ഇറങ്ങാൻ അധികൃതർ അനുവദിച്ചില്ല. കപ്പലിലെ യാത്രക്കാർക്കു പകർച്ചവ്യാധി പിടിപെട്ടിട്ടുണ്ടെന്നാണ് അധികൃതരുടെ അഭിപായം .അതുകൊണ്ടു ആ വ്യാധി ശമിക്കുവാൻ വേണ്ട കാലം കപ്പൽ അവിടെത്തന്നെ നങ്കൂരമടിച്ചു കിടക്കണം. ഈ കാലത്തെ ക്വാറന്റീൻ എന്നു തന്നെയായിരുന്നു അന്നും വിശേഷിപ്പിച്ചിരുന്നതു്. കപ്പൽ പുറപ്പെടുന്ന സമയത്തു ബോംബെയിൽപ്ലേഗ്പടരുന്നസമയമായിരുന്നു. തുടർന്നു ഡോക്ടർ വന്നു പരിശോധിച്ചശേഷം അഞ്ചു ദിവസത്തെ ക്വാറന്റീൻവിധിച്ചു .കാരണം പ്ലേഗ് പൂർണമായി വളർച്ചയിലെത്താൻ ഇരുപത്തിമൂന്നു ദിവസം വേണമായിരുന്നു. അതുകൊണ്ടു ബോംബെയിൽ നിന്നും യാത്ര പൂർത്തിയാകന്നതു വരെ കപ്പൽ തുറമഖത്തു തന്നെ കിടക്കട്ടെയെന്നു അധികൃതർ വിധിച്ചു.അങ്ങനെ നിശ്ചിത കാലാവധി തുറമുഖത്ത് ക്വാറന്റീനിൽകഴിഞ്ഞ ശേഷമാണ് ഗാന്ധിയും കുടുംബവും കപ്പലിൽ നിന്നുമിറങ്ങി വീട്ടിലേക്ക് പോയതു.

Sreeni Pattathanam

 175 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo