മുല്ലപ്പെരിയാർ ഡാം 2020 ജൂലൈയിൽതകരുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടെന്നോ ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

2020 ജുലൈ 6, 7, 8, തീയതികളിൽ മുല്ലപ്പെരിയാർ ഡാം തകരുമെന്ന് പതിനഞ്ചാം നൂറ്റാണ്ടിൽജീവിച്ചിരുന്നഫ്രഞ്ച്ജ്യോതിഷകാരനായ നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടെന്ന് ചില തത്പരകക്ഷികൾ അവകാശപ്പെടുന്നു. 1895 ൽ പണികഴിപ്പിച്ച ഈ ഡാമിന്റെ ശില്പി ജോൺപെന്നിക്വിക്ആയിരുന്നു.സിമന്റില്ലാതെഇഷ്ടികപ്പൊടിയുംസുർക്കി( ചുണ്ണാമ്പ് )യുംചേർന്നമിശ്രിതംകൊണ്ടാണ്ഇത് നിർമിച്ചിട്ടുള്ളത്. തമിഴ് നാടും കേരളവും തമ്മിലുള്ളഒരുപാട്ടക്കരാറിന്റെഅടിസ്ഥാനത്തിൽ999വർഷത്തേയ്ക്ക് ഏക്കറിന് 5 രൂപക്രമത്തിൽവർഷം40000രൂപകേരളത്തിന്കൊടുക്കണം.മുല്ലയാർ,പെരിയാർനദികൾചേർന്നതാ ണ് മുല്ലപ്പെരിയാർ. മുല്ലപ്പെരിയാറിലാണ്അണക്കെട്ട്നിർമ്മിച്ചിട്ടുള്ളത്. “പ്രൊഫസിസ്”എന്നകവിതാഗ്രന്ഥത്തിലാണ് നോസ്ട്രഡാമസ് മുല്ലപ്പെരിയാർ തകരുമെന്നു പ്രവചിച്ചിട്ടുള്ളതായി തൽപര കക്ഷികൾ പറയുന്നതു് .ആ പ്രവചനംകവിതാരൂപത്തിൽ ചുവടെ ചേർക്കുന്നു. “ഭൂമധ്യത്തു നിന്നും ജ്വാലകൾ ഭൂമി കുലുക്കമായ് വരും ഉയർന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊള്ളും ഇരുമലകൾ അതു് തടയാൻ വിഫലമായ് പൊരുതും പിന്നെ ജലദേവി പുതിയ ഒരു അരുണ നദി തീർക്കും” ഇവിടെ എവിടെയാണ് മുല്ലപ്പെരിയാറിന്റെ പേര് പറയുന്നത്. മാത്രമല്ല ഭൂമധ്യത്തുനിന്നും ജ്വാലകൾ ഭൂമി കുലുക്കമായ് വരുമെന്ന് പറഞ്ഞാൽ അതിനർഥം അഗ്നിപർവ്വതം പൊട്ടുമെന്നല്ലെ ? പൊട്ടുന്ന സ്ഥലത്തെ നഗരം തകരുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. ഒപ്പമുള്ള മലകളും തകരാം. അങ്ങനെ വന്നാൽ അതിനപ്പുറമുള്ള സമുദ്രം അവിടെ ഒഴുകാം. ഇതെങ്ങനെയാണു മുല്ലപ്പെരിയാർ ആകുന്നത്? തത്പരകക്ഷികൾ വെറുതെ ദൂർവ്യാഖ്യാനം നടത്തി കള്ളക്കഥ കെട്ടിച്ചമക്കുന്നതാണ്. ഇതിന്റെ പിന്നിലെ ചില തൽപർകക്ഷികൾ ഒരു പത്യേക മത വിഭാഗക്കാരാണ്. 1970 ന് ശേഷം മൂന്നോ നാലോ ഫുൾ പേജ് സപ്ലിമെന്റ് വാർത്ത നോസ്ട്രഡാമസിനെ കുറിച്ചു മലയാള മനോരമ്മ പ്രസിദ്ധീകരിച്ചിട്ടുണ്ടു. എന്നാൽ ഭക്രാനംഗൽ, ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ വിദഗ്ധനും സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാനു മായിരുന്ന കെ.സി.തോമസാണ് 1979, 80,81 വർഷങ്ങളിൽ ഡാമിന്റെ ബലപ്പെടുത്തൽ പണി നടത്തിയത്. അദ്ദേഹം മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയുടെ കേരളത്തിന്റെ പ്രതിനിധിയായ മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് കെ.ടി തോമസിനോട് പറഞ്ഞത് അടുത്ത കാലത്തൊന്നും മുല്ലപ്പെരിയാർ തകരില്ലെന്നും അങ്ങനെയൊരു ആശങ്കയെ വേണ്ടെന്നും തനിക്കു അമ്പതു വയസ്സായിരുന്നുവെങ്കിൽ ഡാമിന്റെ ചുവട്ടിൽ നല്ലൊരു വീട് വെച്ചു മനസ്സമാധാനത്തോടെ കിടന്നുറങ്ങുമായിരുന്നെന്നു തൊണ്ണൂറ് വയസ്സുകാരനായ കെ.സി. തോമസ് കെ.ടി.തോമസിനോട് പറഞ്ഞിട്ടുണ്ടു.

Sreeni pattathanam

 187 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo