സാധാരണ സൈക്കിളിനെക്കാള്‍ പത്തിരട്ടി വേഗമുള്ള കരുത്തന്‍……

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അന്താരാഷ്ട്ര സൈക്കിള്‍ ദിനം കോവിഡ്-19 മഹാമാരിയില്‍ പ്രഭ മങ്ങിയപ്പോള്‍ തന്റെ ‘രാക്ഷസ’ സൈക്കിളില്‍ കുനിഞ്ഞും നിവര്‍ന്നും ചെന്നൈ നഗരം കറങ്ങുകയായിരുന്നു രാജേന്ദ്രന്‍. ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തിയ രാജേന്ദ്രന് സൈക്കിള്‍ എന്നാല്‍ ഹരമാണ്.അതുകൊണ്ടു തന്നെ വര്‍ഷത്തിലൊരിക്കല്‍ കടന്നെത്തുന്ന സൈക്കിള്‍ദിനം മറക്കാറില്ല.ഇത്തവണ പ്ലക്കാര്‍ഡുമേന്തി കോവിഡ് ബോധവത്കരണത്തിന് ദിവസം മാറ്റിവെച്ചു.20 വര്‍ഷമായി ഈ സൈക്കിള്‍ രാജേന്ദ്രനൊപ്പമുണ്ട്. സാധാരണ സൈക്കിളിനെ സ്വന്തം ബുദ്ധി ഉപയോഗിച്ചാണ് ഈ രൂപത്തിലാക്കിയെടുത്തത്.ചങ്ങല ഉപേക്ഷിച്ചായിരുന്നു പരീക്ഷണത്തിന്റെ തുടക്കം.വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന ഇടങ്ങളില്‍നിന്ന് പലതും വാങ്ങി രൂപാന്തരം തുടര്‍ന്നു.പിന്‍വശത്തെ ചക്രത്തിന്റെ വലുപ്പം കൂട്ടിയതോടെയാണ് രൂപം ആകെ മാറിയത്.ഇപ്പോള്‍ മുന്‍ വശത്തെ ചക്രം സാധാരാരണ പോലെയും പിന്‍വശത്തേതിന് അഞ്ചടി ഉയരവും ഉണ്ട്.വേഗം കൂട്ടാനായിരുന്നു ഈ പരീക്ഷണം.സാധാരണ സൈക്കിളിനെക്കാള്‍ പത്തു മടങ്ങ് അധിക വേഗം കിട്ടും.മണിക്കൂറില്‍ 25 കിലോമീറ്റര്‍ സഞ്ചരിക്കാം.100 കിലോയിലധികം ഭാരമുള്ള ‘രാക്ഷസ’ സൈക്കിള്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം വേണം.അടുത്തിടെ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി സൈക്കിള്‍ നല്‍കി.നടന്‍ വിജയ് സേതുപതി വളരെ പ്രയാസപ്പെട്ടാണ് തന്റെ സൈക്കിള്‍ ഓടിച്ചതെന്ന് രാജേന്ദ്രന്‍ പറയുന്നു.ബൈക്കിനെപ്പോലെ ഇതിനും നല്ല പിക്കപ്പുണ്ട്.നഗരത്തിലെ ട്രാഫിക് സിഗ്നലുകളില്‍ സൈക്കിളില്‍നിന്ന് ഇറങ്ങി വീണ്ടും കയറണമെന്നതു മാത്രമാണ് അല്‍പ്പം ബുദ്ധുട്ടുള്ളത്.ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ യാത്ര അടിപൊളിയാണ്.ഇതുവരെ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും രാജേന്ദ്രന്‍ പറയുന്നു.20 വര്‍ഷം മുമ്പ് കണ്ട സ്വപ്നത്തില്‍ നിന്നുമാണ് ഈ സൈക്കിള്‍ ജന്‍മമെടുത്തതെന്ന് രാജേന്ദ്രന്‍ പറയുന്നു.വില്ലിവാക്കത്ത് സഹോദരന്‍ നടത്തുന്ന എം.ജി.എന്‍ജിനിയറിങ് എന്ന കടയില്‍ സഹായിയായി ജോലി ചെയ്യുന്ന രാജേന്ദ്രന് ‘രാക്ഷസ’ സൈക്കിളില്‍ രാജ്യം ചുറ്റിക്കറങ്ങണമെന്നാണ് ആഗ്രഹം.

 192 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo