ബെവ്ക്യൂ, എന്താണു് വസ്തുത

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

BevQ ആപ്പിന്റെ ടെക്നിക്കൽ ഫ്ലോ ഈ ചിത്രത്തിൽ കൊടുത്തിട്ടുണ്ട് … എന്താണീ ആപ്പിന്റെ ഘടന (ആർക്കിടെക്ചർ) എന്നുപറയാനാണ് ആ ചിത്രം ഉണ്ടാക്കിയത് .. ഒപ്പം സകലതും പൊളിഞ്ഞു , ആപ്പ് പൂട്ടുന്നു എന്നൊക്കെ ബ്രേക്കിംഗ് കൊടുക്കുമ്പോൾ അതിന്റെ ടെക്നിക്കൽ വശം ഒരു സാധാരണക്കാരനോട് പറയേണ്ടരീതിയിൽ പറയണം എന്നുതോന്നി …

ആപ്പ് അപ്‌ലോഡ് ചെയ്തയുടനെ ലക്ഷക്കണക്കിന് പേരാണ് പ്ലെയ്സ്റ്റോറിൽ കയറി അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തത് … ഏകദേശം പത്തുലക്ഷം ഡൌൺലോഡ് ഇതിനകം നടന്നു കഴിഞ്ഞു …

എവിടെയാണ് പിഴവ് വന്നത് ?

അപ്ലിക്കേഷൻ തുറക്കാൻ പറ്റുന്നുണ്ട് , OTP അയക്കാനുള്ള ബട്ടണും വരുന്നു , പക്ഷെ മൊബൈലിലേക്ക് OTP വരുന്നില്ല എന്നതായിരുന്നു പ്രധാന പരാതി … ഈ ചിത്രത്തിലെ 3,4 സ്റ്റെപ്പുകൾ നോക്കൂ … അതായത് നിങ്ങൾക്ക് മൂന്നാമത്തെ സ്റ്റെപ് വരെ പോകാൻ പറ്റുന്നുണ്ട് എന്നാണതിനർത്ഥം..

അതായത് BevQ അപ്ലിക്കേഷൻ OTP SMS gateway സെർവറിലേക്ക് അയക്കുന്നു , പക്ഷെ ആ സെർവറിനു അത്രയും ഭീമമായ തോതിൽ BevQ സെർവറിൽ (സി-ഡിറ്റ് ക്‌ളൗഡിലുള്ള) നിന്നും വരുന്ന SMS അപേക്ഷകൾ സ്വീകരിക്കാനും അത് ടെലികോം പ്രൊവൈഡറുടെ സെർവറിലേക്ക് അയക്കാനും പറ്റുന്നില്ല … BevQ സെർവർ അയച്ച OTP അപേക്ഷകളിൽ SMS gateway സെർവർ പ്രോസസ്സ് ചെയ്തത് പകുതിയോളം അപേക്ഷകൾ മാത്രമാണ് .. അവർക്കാണ് OTP ഫോണിൽ ലഭിച്ചതും ടോക്കൺ ബുക്ക് ചെയ്യാൻ പറ്റിയതും … ബാക്കിയുള്ളതൊക്കെ ഈ പറയുന്ന SMS gateway സെർവറിൽ തട്ടി നിന്നു …

ഈ SMS gateway അപ്ലിക്കേഷൻ നിർമാതാക്കളുടെ തന്നെ കമ്പനിയുടെയാണോ ?

അല്ല. അതൊരു സ്വകാര്യ കമ്പനിയാണ് … ടെലികോം പ്രൊവൈഡർ അനുമതി നൽകിയ , അവരുടെ സേവനങ്ങൾ മറ്റുള്ളവർക്ക് വിൽക്കാൻ അംഗീകാരം നൽകിയ കമ്പനികൾ … പലപ്പോഴും വലിയ പ്രോഡക്റ്റ് / സർവീസ് കമ്പനികൾ സ്റ്റാർട്ടപ്പ് പോലുള്ള വളരെ ചെറിയ സംരംഭങ്ങൾക്ക് നേരിട്ട് സേവനങ്ങൾ നൽകില്ല .. അപ്പോൾ ഇതുപോലുള്ള Reseller കമ്പനികളെ ആശ്രയിക്കുകയാണ് പോംവഴി .. അതാണിവിടെ സംഭവിച്ചത് … അവർക്ക് BevQ സെർവറിൽ നിന്നും വരുന്ന ഭീമമായ ലോഡ് താങ്ങാനുള്ള ശേഷി ഉണ്ടായില്ല എന്നതാണ് വസ്തുത … അതായത് bottle neck ആയി വന്നത് SMS സെർവർ ആയിരുന്നു …

അപ്പോൾ അപ്ലിക്കേഷൻ നിർമാതാക്കൾക്ക് ഇതിൽ ഒരുകാര്യവുമില്ലേ ?
പൂർണ്ണമായും അങ്ങനെ പറയാനാകില്ല. കാരണം ഈ SMS റീസെല്ലറുടെ ശേഷി പരിശിധിക്കപ്പെടേണ്ടതായിരുന്നു … പക്ഷെ അതുപറയുമ്പോഴും ഒരു real life scenario test ഇക്കാര്യത്തിൽ സാധ്യമല്ലായിരുന്നു എന്നതും നാം കാണണം .. കാരണം ആദ്യദിനം, ആദ്യമണിക്കൂറിൽ ഈ അപ്ലിക്കേഷൻ ഉപയോഗിച്ചത് മൂന്നുലക്ഷത്തിൽ അധികമാളുകളാണ് … അതായത് അത്രയും പേർക്ക് BevQ സെർവറിൽ നിന്നും OTP പ്രോസസ്സ് ചെയ്യപ്പെട്ടിട്ടുണ്ട് .. അങ്ങനെയൊരു റിയൽ ലോഡ് ടെസ്റ്റ് പ്രായോഗികമായി സാധ്യമല്ല എന്നതും നാം കാണേണ്ടിവരും ..

അപ്പോൾ എന്താണ് പോംവഴി ?
SMS അയക്കാനുള്ള gateway സെർവറിന്റ ശേഷി കൂട്ടുക … ഇതിനകം അത് ചെയ്തു എന്നാണ് ഞാൻ മനസ്സിലാക്കുന്നത് … ടെലികോം പ്രൊവൈഡർ തന്നെ മറ്റൊരു gateway കൂടി നൽകി എന്നാണ് അറിഞ്ഞത് (ചിത്രത്തിലുള്ള പച്ചക്കളർ പുതിയതായി കൂട്ടിച്ചേർക്കപ്പെട്ട ശേഷിയാണ്).. മറ്റൊരു ടെലികോം പ്രൊവൈഡറും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിഞ്ഞത് ..

അപ്പോൾ പറഞ്ഞുവരുന്നത് ഇതാണ് …

മൊത്തം അപ്പ്ലിക്കേഷന്റെ കേടാണ് എന്നുപറയുന്നത് ടെക്‌നിക്കലി യുക്തിയുള്ളതല്ല എന്നാണ് … അവർക്ക് തീർച്ചയായും ചെറിയൊരുത്തരവാദിത്തമുണ്ട് എന്നതിൽ തർക്കവുമില്ല .. പക്ഷെ മൊത്തം അവരുടെ തലയിലിട്ട് ക്രൂശിക്കുന്നത് ടെക്നിക്കൽ വശം പരിശോധിക്കുന്ന ഒരാൾക്കും യുക്തിസഹമായി തോന്നില്ല …. അവരുടെ നിയന്ത്രണത്തിലില്ലാത്ത SMS gateway യിലെ ശേഷിക്കുറവുകൊണ്ടാണ് SMS വരാഞ്ഞത് എന്നെങ്കിലും മനസിലാക്കുക …

ഒന്നുകൂടി പറയട്ടെ – നമ്മുടെ ചെറുപ്പക്കാരാണ് … മുൻപ് സഫിൽ സണ്ണിയുടെ ക്വിക്ക് ഡോക്ടർ , ഇപ്പോൾ faircode … ആരുടെ മേലേക്കാണ് അടുത്ത കുതിരകയറ്റം ? പാഷനേറ്റ് ആയി നന്നായി കഠിനാധ്വാനം ചെയ്യുന്ന ഒരുപാടുപേരുടെ അധ്വാനത്തിന്റെ ഫലമാണ് ആ 2200 ലധികം വരുന്ന സ്റ്റാർട്ടപ്പുകൾ … സകലതിന്റെയും പാപഭാരം അവരുടെ ഓരോരുത്തരുടെയും തലയിലിട്ട് ക്രൂശിക്കുമ്പോൾ ഒന്നാലോചിക്കുക , ചിലതൊന്നും അവരുടെ നിയന്ത്രണത്തിൽ അല്ലായെന്ന്.. വളരെ ചെറിയ മൂലധനത്തിന്റ മാത്രം അടിത്തറയിൽ പ്രവർത്തിക്കുന്ന അവർക്ക് പരിമിതികൾ ഏറെയുണ്ടെന്നും മനസിലാക്കുക .. മുകളിൽ പറഞ്ഞ SMS reseller തന്നെ ഉദാഹരണം … പലതരം സാങ്കേതികതകൾ integrate ചെയ്താണ് ഒരു പ്രോഡക്റ്റ് ഉണ്ടാകുന്നത് … അതിൽ ഓരോന്നും ഓരോ ആളുകളുടേതായിരിക്കും … അതിന്റെയൊക്കെ പാപഭാരം എന്തിന്റെപേരിലായാലും ഒരൊറ്റയാളുടെയോ കമ്പനിയുടെയോ മേൽ കെട്ടിവെക്കുന്നത് അനീതിയെന്നേ പറയാനുള്ളൂ …

പുതുനാമ്പുകളാണ് ബ്രോസ് – കരിച്ചുകളയരുത് …

നബി: ഇത്രയും പറഞ്ഞത് ഇതിന്റെ ടെക്നിക്കൽ വശങ്ങൾ മനസ്സിലാക്കണമെന്ന് താല്പര്യമുള്ള കൂട്ടരോടാണ് … വെട്ടുകിളികളോടല്ല .. അവർക്ക് മറുപടിയുമില്ല …

 188 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo