കൊറോണ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കൊറോണ !
നീയിന്നൊരു
കണക്കു പുസ്‌തകമാണ് …….
കൂട്ടലും, കിഴിക്കലും
എത്രയെളുപ്പം നീ ചെയ്യുന്നു …
ലോക ജനതയുടെ
“അൽഗൊരിതം”
നീ മെനഞ്ഞു ….
“ആൾജിബ്ര” യിലൂടെയും
“ജ്യോമട്രി”യിലൂടെയും
നീ , ഈ ലോകത്തിന്റെ
“ലോഗരിതം” കുറിച്ചു …
നിനക്കിതൊക്കെ
കണക്കിലെ കളികളായിരിക്കാം ….
ഇല്ല ,
കൊറോണ ,, നമ്മെ തോൽപ്പിക്കാൻ
നിനക്കാവില്ല ……
നിന്റെ കണക്കുകൾക്ക്
നാം,പകരം ചോദിക്കും ….
നമ്മുടെ കാലാളിന്റെ
പതനം കണ്ട്
നീ , ചിരിക്കേണ്ട ….
ഇനി അസ്തമിക്കുന്നത്‌ …
നീ കെട്ടിപ്പടുത്ത സാമ്രാജ്യം ….
“കൊറോണ” …..
നിന്റെ ദിനങ്ങൾ
എണ്ണപ്പെട്ടിരിക്കുന്നു …..

എം ഒ ബിജു

 266 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo