ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളുകൾ പായിക്കുന്ന ജ്യോതിഷികൾ..

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

തെരഞ്ഞെടുപ്പ് കാലം വരുമ്പോൾ ജ്യോത്സ്യന്മാർ തലപൊക്കുന്നത് പതിവാണ്.. ഒരിക്കൽ അച്യുതാനന്ദന് കാളസർപ്പയോഗമാണെന്നും അച്ചുതാനന്ദൻ ജയിച്ചാൽ പാർട്ടി തോൽക്കുമെന്നും, പാർട്ടി ജയിച്ചാൽ അച്ചുതാനന്ദൻ തോൽക്കുമെന്നുമായിരുന്നു പ്രവചനം പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഫലം രണ്ടു കൂട്ടർക്കും അനുകൂലമായിരുന്നില്ല.
ഇത് പോലെ ചില അനുകൂല സാഹചര്യം വരുമ്പോൾ നാലിന്റെ കൂടെ മൂന്നു കൂട്ടിയാൽ ഏഴ് വരുന്നത് പോലെ കണക്ക് കൂട്ടിയിട്ട് ജ്യോത്സ്യ പ്രവചനമായി ഇവർ തട്ടിവിടുക പതിവാണ്. ഇപ്പോൾ അങ്ങനെ ഒരു സാഹചര്യമാണ് രൂപപ്പെട്ടു വന്നിട്ടുള്ളത്. ദുരന്തം വരുമ്പോൾ രക്ഷിക്കാൻ യേശു വരും എന്നു പറയുന്നത്‌പോലെ ദുരന്തം വന്നപ്പോൾ ഒരു ദൈവങ്ങളും കേരളീയരെ രക്ഷിക്കാൻ വന്നില്ല വന്നത് ഒരാൾ മാത്രം അത് കേരള മുഖ്യമന്ത്രിയാണ്. രാഷ്ട്രീയം നോക്കാതെ, മതം നോക്കാതെ, മുഖം നോക്കാതെയുള്ള പ്രവർത്തനം ഏവരുടെയും മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്. സ്വദേശിയും വിദേശിയുമായ മലയാളിയുടെ മനസ്സിൽ ഒരു ചിത്രം മാത്രം. എല്ലാ ദൈവങ്ങളുടെയും സ്ഥാനത്തു പകരം ഒരു വിഗ്രഹം മാത്രം. അദ്ദേഹത്തിന്റെ വചനം കേൾക്കാൻ വൈകുന്നേരം നാടിന്റെ നാനാഭാഗങ്ങളിൽ
എല്ലാവരും തടിച്ചുകൂടുന്നു. എതിരാളികൾ രാഷ്ട്രീയം പറയാൻ വന്നപ്പോൾ അദ്ദേഹം പറഞ്ഞു ഇപ്പോൾ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത് ഇപ്പോൾ ജീവന്മരണ പോരാട്ടത്തിന്റെ സമയമാണ് പ്രതിപക്ഷത്തിന്റെ വിമർശനങ്ങളിൽ കാര്യമുണ്ടെങ്കിൽ പരിഹരിക്കാൻ തയ്യാറാണ് അതുപോലെ നമ്മൾ ഇപ്പോൾ ഒരുമിച്ചു നിൽക്കേണ്ട സമയമാണ് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയിൽ ജനങ്ങൾക്കുണ്ടായ അമിതമായ വിശ്വാസം പ്രതിപക്ഷത്തിന്റെ സമനില തെറ്റിച്ചു .മുഖ്യമന്ത്രിക്ക് ദേശീയവും അന്തർദേശീയവുമായി ലഭിച്ച സത്പേര് തകർക്കാൻ ഒരു വഴിയെയുള്ളു വെന്ന് പ്രതിപക്ഷ നേതാവ് കണ്ടെത്തി. അങ്ങനെ മുഖ്യനെ കള്ളനാക്കി ഇമേജ് തകർക്കാൻ ഓരോ അടവുകൾ പയറ്റി. “മലകളിളകിലും മഹാജനനാം മനമിളക” എന്ന കവിവാക്യം പോലെ വിമർശനങ്ങളെ അതിജീവിച്ചു കൊണ്ടു പതിപക്ഷ നേതാവിന്റെയും കൂട്ടരുടെയും ഉൾപ്പെടെയുള്ളജീവൻ സംരക്ഷിക്കുന്ന യജ്ഞത്തിൽ മുഖ്യൻ സജീവമായി.
ലോകമാകെ മഹാമാരി കൂട്ടക്കുരുതി നടത്തുമ്പോൾ, മഹാരാഷ്ടങ്ങൾ സ്തംഭിച്ചു നിൽക്കുമ്പോൾ, മരണം മുന്നര ലക്ഷത്തിലെത്തുമ്പോൾ , നമ്മുടെ മുറ്റത്തു മരണം വന്നു നിൽക്കുമ്പോൾ കേരളം ലോക ഭൂപടത്തിൽ രോഗം പടരാത്ത , രോഗം സുഖപ്പെടുന്ന, വിരലിലെണ്ണാവുന്ന മരണങ്ങൾ മാത്രമായി മാറിയ ഒരു ദേശമായി നിൽക്കുന്നു.. അതുപോലെ ലോക മനസ്സിൽ കേരളം ഒരു രാജ്യമായി മാറുകയും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സ്ഥാനത്തേക്കുയരുകയും ചെയ്യുന്നു.
ഈ ഒരു സാഹചര്യം ആർക്കും മനസ്സിലാവുന്നതാണ്. ഇത് മനസ്സിലാക്കിയിട്ടാണ് ഇടതുപക്ഷം ഇനിയും അധികാരത്തിൽ വരുമെന്നു ജ്യോത്സ്യന്മാർ പ്രവചനവുമായി ഇറങ്ങിയിരിക്കുന്നത്
ജ്യോത്സ്യത്തിന്റെ കാപട്യവും തന്ത്രങ്ങളും നല്ലത് പോലറിയാവുന്ന യുക്തിവാദികൾ അതുകൊണ്ടു പറയുന്നു അങ്ങനെ ജ്യോൽസ്യന്മാർ ഗോളടിക്കണ്ട.
നിങ്ങളുടെ തന്ത്ര പ്രകാരം ഞങ്ങളും പറയുന്നു ഇടതുപക്ഷം ഇനിയും അധികാരത്തിൽ വരുമെന്ന്
കേരളത്തിന്റെ മനസ്സ് അങ്ങനെ പരുവപ്പെട്ടിരിക്കുന്നത് കാണുന്ന ഏതൊരാൾക്കും ഇങ്ങനെ ഒരു പ്രവചനം നടത്താം അതിന് ദിവ്യജ്ഞാനമൊന്നും വേണ്ട സാമാന്യ നിരീക്ഷണ പാടവം മാത്രം മതി.

Sreeni pattathanam

 189 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo