മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാൻ നാസ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നാസയുടെ ആർടെമിസ് പ്രോഗ്രാം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുന്നതായി നിങ്ങൾ അറിഞ്ഞുകാണുമല്ലോ . പല ഘട്ടങ്ങൾ ആയാണ് ഇത് പ്രാവർത്തികമാക്കുന്നത് അതിനോടനുബന്ധിച്ചു യൂറോപ്പ്യൻ സ്പേസ് ഏജൻസിയുടെ യൂറോപ്യൻ സർവീസ് മൊഡ്യൂൾ, ബഹിരാകാശയാത്രികർക്ക് ക്രൂ മൊഡ്യൂളിൽ യാത്ര ചെയ്യാൻ ആവശ്യമായതെല്ലാം നൽകുന്നു . എന്തൊക്കെയാണ് ആവശ്യമായ കാര്യങ്ങൾ എന്നല്ലേ ? വെള്ളം, വായു, പ്രൊപ്പൽഷൻ, വൈദ്യുതി, സുഖപ്രദമായ താപനില.

ഇതിനെത്തുടർന്ന് ,നാസയുടെ ഓറിയോൺ ബഹിരാകാശ പേടകത്തിനായി മൂന്നാമത്തെ യൂറോപ്യൻ സർവീസ് മൊഡ്യൂൾ നിർമ്മിക്കുന്നതിനായി യൂറോപ്യൻ ബഹിരാകാശ ഏജൻസി, എയർബസുമായി കരാർ ഒപ്പിട്ടു, . 2024 ൽ ബഹിരാകാശയാത്രികർ ചന്ദ്രനിൽ ഇറങ്ങുമ്പോൾ യൂറോപ്യൻ സർവീസ് മൊഡ്യൂളിന്റെ സഹായത്തോടെ ആവും അവർ അവിടെയെത്തുക

നേരത്തെ പറഞ്ഞല്ലോ ഘട്ടങ്ങൾ ആയാണ് ആർട്ടിമിസ് പ്രോഗ്രാം നടത്തുന്നത് അതിൽ മൂന്നാമത്തെ ആർടെമിസ് ദൗത്യം നടക്കുന്നത് 2024 ൽ ആണ്, ഈ ദൗത്യത്തിൽ ആണ് ബഹിരാകാശയാത്രികരെകൊണ്ട് ഓറിയോൺ ചന്ദ്രനിലേക്ക് പോകുന്നതും സഹായത്തിനായി മേല്പറഞ്ഞപോലെ യൂറോപ്പ്യൻ സർവീസ് മൊഡ്യൂൾ പ്രവർത്തിക്കുന്നതും. ബഹിരാകാശയാത്രികരുമായി ചന്ദ്രനിലേക്ക് പോകുന്നത് 50 വർഷത്തിലേറെ ഇടവേളയെത്തുടർന്ന് ആണ് അപ്പോളോ 17 ന് ശേഷം ചന്ദ്രനിൽ ബഹിരാകാശ യാത്രികർ ഇറങ്ങുന്ന ഒരു മഹാ സംഭവമായി അത് മാറും.

ESA- യുടെ ഹ്യൂമൻ ആൻഡ് റോബോട്ടിക് എക്സ്പ്ലോറേഷൻ ഡയറക്ടർ ഡേവിഡ് പാർക്കർ പറഞ്ഞ പ്രസ്താവന ഇതാണ് :- “ഈ കരാറിൽ ഏർപ്പെടുന്നതിലൂടെ, യൂറോപ്പ് ആർട്ടെമിസ് ദൗത്യത്തിലെ ശക്തവും വിശ്വസനീയവുമായ പങ്കാളിയാണെന്ന് ഞങ്ങൾ വീണ്ടും തെളിയിക്കുന്നു .മേല്പറഞ്ഞ യൂറോപ്യൻ സർവീസ് മൊഡ്യൂൾ ഇതിലെ ഒരു നിർണായക സംഭാവനയെ പ്രതിനിധീകരിക്കുന്നു, ശാസ്ത്രീയ ഗവേഷണം, പ്രധാന സാങ്കേതികവിദ്യകളുടെ വികസനം, അന്താരാഷ്ട്ര സഹകരണം – ലോ എർത്ത് ഭ്രമണപഥത്തിനപ്പുറം മനുഷ്യരാശിയുടെ സാന്നിധ്യം വിപുലീകരിക്കുന്ന പ്രചോദനാത്മക ദൗത്യങ്ങൾ എല്ലാംതന്നെ പ്രതിനിധികരിക്കാൻ തങ്ങൾക്ക് ആവുമെന്ന് ഡയറക്ടർ കൂട്ടിച്ചേർത്തു

ഓരോ യൂറോപ്യൻ സർവീസ് മൊഡ്യൂളിലും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മുതൽ എഞ്ചിനുകൾ, സോളാർ പാനലുകൾ, ഇന്ധന ടാങ്കുകൾ, ബഹിരാകാശയാത്രികരുടെ ലൈഫ് സപ്പോർട്ട് ഘടകങ്ങൾ, കൂടാതെ ഏകദേശം 12 കിലോമീറ്റർ കേബിളുകൾ എന്നിങ്ങനെ ഏകദേശം 20000 ഭാഗങ്ങളും ഘടകങ്ങളും ഉപയോഗിക്കുന്നു.

“ഞങ്ങളുടെ അറിവും വൈദഗ്ധ്യവും അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ ഭാവിയിലെ ചന്ദ്ര ദൗത്യങ്ങൾ സുഗമമാക്കുന്നതിന് തുടരാൻ ഞങ്ങളെ സഹായിക്കും,” എയർബസിലെ ബഹിരാകാശ പര്യവേഷണ വിഭാഗം മേധാവി ആൻഡ്രിയാസ് ഹമ്മർ അഭിപ്രായപ്പെടുന്നു ::യുണ്ടായി . ഞങ്ങളുടെ ഉപഭോക്താക്കളായ ESA , നാസ, വ്യാവസായിക പങ്കാളിയായ ലോക്ക്ഹീഡ് മാർട്ടിൻ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, ആദ്യത്തെ മൂന്ന് ചാന്ദ്ര ദൗത്യങ്ങൾക്കായി ഞങ്ങൾക്ക് ഇപ്പോൾ വിശ്വസനീയമായ ആസൂത്രണം ചെയ്ത അടിത്തറയുണ്ട്. ഏറ്റവും മികച്ച യൂറോപ്യൻ, അമേരിക്കൻ ബഹിരാകാശ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്ന സംയുക്ത സമീപനത്തിന്റെ അംഗീകാരമാണ് ESA യുമായുള്ള ഈ കരാർ എന്ന് അദ്ദേഹം പറഞ്ഞു .

Orion is the size of a small house with the European Service Module taking up the first floor at four meters in diameter and height.It has four solar wings that extend 19 m across to generate enough energy to power two households

ഓറിയോണിന്റെ പ്രധാന എഞ്ചിനിലേക്ക് European Service Module 8.6 ടൺ ഇന്ധനവും 32 ചെറിയ ത്രസ്റ്ററുകളും വഹിക്കുന്നു, അത് ചന്ദ്രനിലേക്കുള്ള ഓറിയോണിന്റെ ഗതി നിലനിർത്തുകയും ഭൂമിയിലേക്കുള്ള തിരിച്ചുവരവിന് ശക്തി നൽകുകയും ചെയ്യും.

അതിനോടനുബന്ധിച്ചു ആദ്യത്തെ യൂറോപ്യൻ സർവീസ് മൊഡ്യൂൾ അടുത്ത വർഷം കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ വച്ച് നാസയ്ക്ക് കൈമാറും , രണ്ടാമത്തേത് ജർമ്മനിയിലെ ബ്രെമെനിലെ എയർബസ് ഇന്റഗ്രേഷൻ ഹാളിൽ നിർമ്മാണത്തിലാണ്.

നാസയുടെ Artemis ദൗത്യം എന്താണെന്നു ചുരുക്കത്തിൽ ഒന്ന് പറയാം

ആർടെമിസ് പ്രോഗ്രാമിലൂടെ, നാസ 2024 ഓടെ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രനിൽ എത്തിക്കും, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മുമ്പത്തേക്കാൾ കൂടുതൽ ചന്ദ്രോപരിതലപര്യവേക്ഷണങ്ങൾ ചെയ്യും. ശേഷം വാണിജ്യ, അന്തർ‌ദ്ദേശീയ പങ്കാളികളുമായി നാസ സഹകരിക്കുകയും ദശകത്തിന്റെ അവസാനത്തോടെ സുസ്ഥിര പര്യവേക്ഷണം ചന്ദ്രനിൽ സ്ഥാപിക്കുകയും ചെയ്യും. തുടർന്ന്, ചന്ദ്രനിലും ചുറ്റുപാഡിലും പഠിക്കുന്ന കാര്യങ്ങൾ അടുത്ത ഒരു ഭീമൻ കുതിച്ചുചാട്ടത്തിന് ഉപയോഗിക്കും – എന്താണെന്നു വച്ചാൽ ചൊവ്വയിലേക്ക് ബഹിരാകാശയാത്രികരെ നാസ 2030 ഓടെ അയക്കുന്നു .

മൂന്ന് ഘട്ടങ്ങൾ ആണ് ആർട്ടീമിസിന് ഉള്ളത്

ആർട്ടീമിസ് 1 :-ബഹിരാകാശ വിക്ഷേപണ സംവിധാനവും ഓറിയോൺ ബഹിരാകാശ പേടകവും ഒരുമിച്ച് പരീക്ഷിക്കുന്നതിനായി 2020 ൽ ആർടെമിസ് I വിക്ഷേപിക്കാൻ നാസ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു

ആർട്ടീമിസ് 2 :-സ്‌പേസ് ലോഞ്ച് സിസ്റ്റം ഓറിയോണിന്റെ ആദ്യത്തെ ക്രൂയിഡ് ഫ്ലൈറ്റ് ടെസ്റ്റ്, 2022ൽ വിക്ഷേപിക്കാൻ ആർട്ടീമിസ് 2 ലക്ഷ്യമിടുന്നു.

ആർട്ടീമിസ് 3 :-2024 ഓടെ നാസ ബഹിരാകാശയാത്രികരെ ആർട്ടെമിസ് 3 എന്ന ദൗത്യത്തിലും അതിനുശേഷം വർഷത്തിലൊരിക്കലും ചന്ദ്രനിൽ എത്തിക്കും.

ഇതിനോടനുബന്ധിച്ച ചില ഇമേജുകൾ കമന്റിൽ ആഡ് ചെയ്യാം ..

വിവരങ്ങൾക്ക് കടപ്പാട് ESA NASA ,

Ramya onattu

 188 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo