അറിയിപ്പ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നാസ്തിക് നേഷൻ വെബ്‌സൈറ്റ് കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളായി സജീവം അല്ല. ഈ ഡൊമൈനിലെ ന്യൂസ് വെബ്‌സൈറ്റൽ വന്ന ഇംഗ്ലീഷിലുള്ള ചില വാർത്തകൾക്ക് ആയിരത്തിൽപ്പരിം ഹിറ്റുകൾ മണിക്കൂറിനുള്ളിൽ ലഭിക്കുകയും, വെബ്‌സൈറ്റ് ഉപയോഗിച്ചിരുന്ന പൊതുവായി പങ്കിടുന്ന സെർവർ അത്തരത്തിലുള്ള വർധിച്ച പേജ് വ്യൂ അനുവദിക്കാതിരിക്കുകയും തുടർന്ന് അതിന്റെ കീഴിലുള്ള മറ്റു വൈബ്‌സൈറ്റുകൾക്ക് പൊതു റീസോഴ്‌സുകൾ ലഭ്യക്കാൻ ഈ വർധിച്ച ട്രാഫിക് തടസ്സമായതിനാൽ നാസ്തിക് നേഷനിലേക്കുള്ള സേവനം ബന്ധപ്പെട്ട ഹോസ്റ്റിംഗ് കമ്പനി താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു.

ഈ അടുത്തകാലത്താണ് സൈറ്റ് രണ്ടുലക്ഷം സന്ദർശകരെ നേടിയിരുന്നത്.

നവീകരണത്തിന്റെ ഭാഗമായായിരുന്നു നാസ്തികം, യുക്തിവാദം, സ്വതന്ത്രചിന്ത എന്നിവയുടെ വാർത്തകൾക്കായി മാത്രം അനുബന്ധ വാർത്താ വൈബ് സൈറ്റ് ആരംഭിച്ചത്.

ദേശീയ തലത്തിൽ ഇംഗ്ലീഷ് ഭാഷയിലൂടെ പുരോഗമനാശയങ്ങൾക്ക് പ്രചാരണം നൽകുന്ന നാസ്തിക് നേഷൻ, അതുമായി ബന്ധപ്പെട്ട മറ്റ് സൈറ്റുകൾ എന്നിവ ക്ലൗഡ് സെർവറിലോ സ്വന്തം സെർവറിലേക്കോ ആയി മാറ്റുന്നതിനുള്ള ജോലികൾ നടക്കുന്നുണ്ട്. അങ്ങനെ മാറുമ്പോൾ പ്രതിദിനം ലക്ഷം പേജ് വ്യൂ വന്നാലും കാര്യമാക്കേണ്ടതില്ല. പെട്ടന്നുതന്നെ സൈറ്റ് സജീവമാകുന്നതാണ്. സൈറ്റ് ഉപയോഗിച്ചരുന്നവർക്കു നേരിടുന്ന അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു. നാസ്തിക് നേഷനു നൽകുന്ന പിൻതുണയ്ക്ക് അതിന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.

നാസ്തിക് നേഷൻ സംഘാടകർ 8089243515 , 9447137917

 168 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo