സ്പ്രിങ്ക്ളറും ചില മാധ്യമറിപ്പോർട്ടിങ്ങും യാഥാർഥ്യവും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സ്പ്രിങ്ക്ളർ കേസിൽ ഇന്ന് സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയിൽ വിശദമായ ഒരു സത്യവാങ്മൂലം കൊടുത്തു. അധികചെലവ് ഉണ്ടാകുമെങ്കിലും ആമസോൺ സെർവർ സ്‌പേസ് സി-ഡിറ്റ് വാങ്ങുമെന്നും ഡാറ്റ അതിൽ സൂക്ഷിക്കുമെന്നും വിശകലനം സർക്കാരിന് സാധ്യമാകുംവിധം ടെക്‌നോളജി ട്രാൻസ്ഫർ സാധ്യമാകുമെന്നും നേരത്തേ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത് ഇപ്പോൾ യാഥാർഥ്യമായി. സി-ഡിറ്റ് AWS സ്‌പേസ് വാങ്ങി, ഡാറ്റ അവർക്ക് കൈമാറി, അനാലിസിസ് സി-ഡിറ്റ് നടത്തും. ആരുടെ ആപ്പ് ഉപയോഗിച്ച്? സ്പ്രിങ്ക്ളർ തന്നെ.

ഡാറ്റ അവരുടെ സൈറ്റിൽ നേരിട്ട് അപ്ലോഡ് ചെയ്യുന്നതും ഡാറ്റ അവരുടെ ആമസോണ് ക്ലൗഡിൽ സൂക്ഷിക്കുന്നതും വേണ്ടെന്ന് വെച്ചിരുന്നു. അത്ര തന്നെ. മുഖ്യമന്ത്രി നേരത്തേ പറഞ്ഞതിലും എന്ത് പുതിയകാര്യമാണ് ഇന്നുണ്ടായത്? ഒന്നുമില്ല.

ഡാറ്റ മൂന്നാംകക്ഷിയായ സ്പ്രിങ്ക്ളറിന്റെ സേവനം ഉപയോഗിച്ചു തന്നെയാകുമോ വിശകലനം ചെയ്യുക? അതേ. അക്കാര്യം ഇന്നത്തെ സത്യവാങ്മൂലത്തിലെ 116, 117 പാരഗ്രാഫുകളിൽ കൃത്യമായി പറയുന്നുണ്ട്. സ്പ്രിങ്ക്ളറോ മറ്റൊരു മൂന്നാംകക്ഷിയോ ഈ വിവരങ്ങൾ കൈകാര്യം (access) ചെയ്യാൻ സാധ്യതയുണ്ടെന്നും, വിവരം ശേഖരിക്കുന്ന എല്ലാ വകുപ്പുകളും ഇക്കാര്യം പൗരന്മാരെ അറിയിക്കണം, സമ്മതം വാങ്ങണം, ഇക്കാര്യം IT വകുപ്പ് എല്ലാ വകുപ്പുകളോടും ഉത്തരവിട്ടിട്ടുണ്ട്.

അപ്പോൾ സ്പ്രിങ്ക്ളറിനെ ആര് പുറത്താക്കി??

എന്നാൽ ചില ദൃശ്യമാധ്യമങ്ങൾ കേട്ടപാതി കേൾക്കാത്ത പാതി വാർത്ത കൊടുത്തു. ‘സ്പ്രിങ്ക്ളർ പുറത്ത്’ !!!

ഈ സത്യവാങ്ങ്മൂലത്തിൽ വാർത്തയാകേണ്ട മറ്റൊരു കാര്യമുണ്ടായിരുന്നു. ഈ കമ്പനി നൽകുന്ന ഏത് സേവനവും NIC നൽകാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ കൃത്യമായ ആവശ്യം അറിയിച്ചിട്ടും നാളിതുവരെ ഒരു അനുകൂല തീരുമാനവും കേന്ദ്രസർക്കാരിൽ നിന്നോ NIC യിൽ നിന്നോ ഉണ്ടായിട്ടില്ല എന്നു സംസ്ഥാനസർക്കാർ അറിയിച്ചിട്ടുണ്ട്.
അതായത് കേന്ദ്രം വെറും ഒരു പാരവെച്ചതാണ് എന്ന്. ഇതെത്ര മാധ്യമങ്ങൾ വാർത്തയാക്കി??

സർക്കാർ അഭിഭാഷകരും ഉദ്യോഗസ്ഥരും ദിവസങ്ങളോളം ഇരുന്ന് തയ്യാറാക്കുന്ന ഒരു രേഖയാണ്. ഇത് കോടതിരേഖകളുടെ ഭാഗമാണ്. ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞു വാർത്ത കൊടുത്താലും ഒന്നും സംഭവിക്കില്ല. ചാടിക്കയറി അസംബന്ധം റിപ്പോർട്ട് ചെയ്യുമ്പോൾ പോകുന്നത് ആരുടെ ക്രഡിബിലിറ്റി ആണ് എന്നോർത്താൽ ഈ ആവേശം അല്പം കുറയ്ക്കും. ജനത്തിന് വേണ്ടത് ആദ്യവാർത്തയല്ല, സത്യവാർത്തയാണ്.

ആഡ്വ.ഹരീഷ് വാസുദേവൻ.

 212 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo