വ്യാഴാഴ്ച മുതൽ മദ്യ വില്പന ആരംഭിച്ചേക്കുമെന്ന് സൂചന

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മദ്യ വിതരണത്തിനുള്ള മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ സമർപ്പിച്ചു;

സംസ്ഥാനത്ത് മദ്യ വിതരണത്തിനായി സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ സമർപ്പിച്ചു. പ്ലേസ്റ്റോറിൻ്റെ പരിശോധനകൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായേക്കും. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ഉപയോഗിക്കാൻ കഴിയും. വ്യാഴാഴ്ച മുതൽ ആപ്പ് ഉപയോഗിച്ച് മദ്യവിതരണം ആരംഭിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. സാങ്കേതിക തടസം ഉണ്ടായാൽ മാത്രമേ വില്പന നീണ്ടു പോവുകയുള്ളൂ.

ബെവ്കോ, കൺസ്യൂമർഫെഡ് വിൽപന കേന്ദ്രങ്ങളിലും ബാർ കൗണ്ടറുകളിലും മദ്യം വാങ്ങാനുള്ള ടോക്കൺ ഈ മൊബൈൽ ആപ്പിലൂടെ ലഭിക്കും. മദ്യം വാങ്ങാൻ എത്തേണ്ട സമയവും കൃത്യമായി ഈ ടോക്കണിൽ ഉണ്ടാവും. ഈ സമയത്ത് പോയാൽ മദ്യം വാങ്ങി വരനാവും. എല്ലായിടത്തും ഒരേ വിലയായിരിക്കും ഈടാക്കുക. ബെവ്കോ കേന്ദ്രങ്ങളിൽ ഏറെ തിരക്കില്ലെങ്കിൽ ബാർ കൗണ്ടറുകൾ തുറക്കുമെന്നാണ് സൂചന.

News desk

 144 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo