മതം ഇടപെടുന്ന വിദ്യാലയങ്ങൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

“അഖിലാണ്ഡ മണ്ഡപമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി പരമാണു പൊരുളിലും അഭയമായി മിന്നും പരമപ്രകാശമേ ശരണം നീ നിത്യം”

സർക്കാർ സ്കൂളുകളിലെ വിവിധങ്ങളായ ഈശ്വരപ്രാർത്ഥനകളിൽ ഒന്ന്..

വരികളിലെ ” പരമപ്രകാശം” ഒരു പ്രതേക മതവിഭാഗത്തെ എടുത്തു ചൂണ്ടുന്നില്ലെങ്കിലും പക്ഷേ ഒരു സൃഷ്ട്ടാവിങ്കലേക്ക് വിരൾ ചൂണ്ടുന്നുണ്ട്.

സംശയോത്സുകിയായ ഒരു ബാല്യം അദ്ധ്യാപികയോട് വരികളിലെ “പരമപ്രകാശത്തെ ” പറ്റി ആരാഞ്ഞാൽ സംശയനിവാരണം നടത്തുന്ന അദ്ധ്യാപികയുടെ മത ദൈവം തന്നെയാകും “പരമപ്രകാശത്തിലെ” പ്രധാന നടൻ.

വിദ്യ അഭ്യസിക്കുവാൻ സർക്കാർ നിർമ്മിച്ചിരിക്കുന്ന ഇത്തരം ആലയങ്ങളിൽ ഈ അവസ്ഥയെങ്കിൽ മതമിടപെടുന്ന വിദ്യാലയങ്ങളിൽ എന്താണ് നടക്കുക..?

പൂരിപ്പിക്കാൻ സാധ്യമല്ലാത്ത ഇല്ലാ പ്രഹേളികയായ ഈശ്വരനെ സംശയോത്സുകിയായ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിനു മറുപടിയായി നവപുരോഗമന ചിന്താഗതിക്കാരനായ ചിന്താശേഷിയുള്ള ഒരു അദ്ധ്യാപികക്കാണ് സംശയം നിവാരണം ചെയ്യുവാനുള്ള അവസരം ലഭിച്ചതെങ്കിൽ അവർ യാഥാർത്ഥ്യം വിശദീകരിക്കുമ്പോൾ ‘പിന്നെന്തിനാ ടീച്ചറേ രാവിലെ എന്റെ ടീച്ചർ ഇല്ല എന്നു പറയുന്ന ഈശ്വരനെ സ്തുതിക്കുന്നത്’ എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയണം …?

പൊതുവിദ്യാഭ്യാസ സംവിധാനമേ നിങ്ങൾ മറുപടി പറയണം..

എന്റെ വിദ്യാലയത്തിന് ഒരു നാമമുണ്ടെങ്കിൽ അത് മതസംവിധാനത്തിന്റെ കീഴിലെങ്കിൽ വിദ്യാലയത്തിന്റെ നാമം ‘St Marys’ എന്നെങ്കിൽ ഹൈന്ദവ മത പൈതൃകമായി ലഭിച്ച വിഷ്ണു എന്ന പേരുള്ള ഞാനെന്ന വിദ്യാർത്ഥി ആരാണ് വിശുദ്ധ മേരി എന്ന് ചോദിച്ചാൽ മേരിയിൽ നിന്നും വ്യത്യസ്തനായ എന്റ പൈത്യക മതത്തെ ഖണ്ഡിക്കാതെ എങ്ങനെ എന്നിലെ സംശയോത്സുകിയായ ബാല്യത്തിന് മറുപടി നൽകും …?

വിവിധ മതങ്ങൾ ഭരണം കയ്യാളുന്ന വിദ്യാലയങ്ങൾ നമുക്ക് മുന്നിൽ നിരവധിയായിയുണ്ട്…

രാവിലെ അസംബ്ലിയിലെ ഈശ്വരപ്രാർത്ഥനയും സിലബസിലെ പരിണാമവും പഠിക്കുന്ന കുട്ടി അവൻ അവന്റെ പരിമിതമായ ചിന്താശേഷികൊണ്ട് ഉൾക്കൊള്ളേണ്ടത് എന്താണ് …?

മതം ഭരണം കൈയ്യാളുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുരോഹിത വേഷത്താൽ പ്രത്യക്ഷപ്പെടുന്ന ഗുരുനാഥന്മാരിൽ നിന്ന് ഭാവിയുടെ വാഗ്ദാനങ്ങളേകണ്ട വിദ്യാർത്ഥികൾ എന്താണ് പാഠമാക്കേണ്ടത് ..?

അത്യാവശ്യം വികൃതിയായ ബാല്യങ്ങളെ ഉപദേശമെന്നോണം മത പുസ്തകത്തിലെ വചനങ്ങളാലുള്ള ചൂണ്ടിക്കാട്ടലുകൾ ഒരു നിഷ്കളങ്ക ബാല്യത്തിനെ എപ്രകാരം ചിന്തിപ്പിക്കണം …?

രണ്ടു വിദ്യാർത്ഥികൾ തല്ലുകൂടിയാൽ തല്ല് കിട്ടിയവൻ സ്വമതമെന്നതിനാൽ തല്ലിയവനോട് യൂദാവചനവും ..അതേസമയം തല്ലിയവൻ സ്വമതമെങ്കിൽ തല്ലു കിട്ടിയവനോട് നിങ്ങളിൽ പാപം ചെയ്യാത്തവർ അവനെ കല്ലെറിയുക എന്ന ഉപദേശവും കൊടുത്തു കൊണ്ട് പുരോഹിത വേഷധാരികളായ അധ്യാപകർ വർഗ്ഗീയ നിലപാടുകൾ സ്വീകരിക്കുകയും അപ്രകാരം ബാല്യത്തിന്റെ നിഷ്കളങ്കതയിൽ തന്നെ ഇവർ വർഗ്ഗീയതയുടെ അണുക്കൾ മുളപ്പിക്കാറുമുണ്ട് …

ആധുനികവൽക്കരിക്കപ്പെടുന്ന സമൂഹത്തിനു മുൻപിൽ “ക്യപാസനം ” പോലുള്ള രോഗശാന്തി തട്ടിപ്പിലൂടെ തിരിച്ചറിവില്ലാത്ത ഒരു ജനതയെ പറ്റിച്ച് ജീവിക്കുന്ന ക്യപാസനം ജോസഫിനെപ്പോലെയുള്ള വമ്പൻ തരികിടകൾ അവരുടെ ആത്മീയ കച്ചവടം മേൽ പ്രതിപാദിച്ച വിഭാഗം അധ്യാപകർ വഴി നിഷ്കളങ്ക ബാല്യങ്ങളിലേക്ക് അടിച്ചേൽപ്പിച്ചതും നമുക്കിടയിൽ പഴകിയ വാർത്തയല്ല.

വിദ്യാലയങ്ങളെ ബാലഗോകുലമെന്ന RSS ന്റെ റിക്രൂട്ട്മെന്റ് സെന്റെറാക്കുന്ന സംഘപരിവാറിന്റെ കീഴിലുള്ള വിദ്യാലയങ്ങളും അനവധി…

പിഞ്ചോമനകളിൽ പ്രകൃതിവിരുദ്ധ ലൈംഗികത ആസ്വദിക്കുന്ന ഉസ്താദുമാർ നിറഞ്ഞ വിദ്യാലയങ്ങളും അനവധി…

ഇവയൊക്കെ എപ്രകാരം വിദ്യാലയങ്ങളാകും …?

നിഷ്കളങ്ക ബാല്യത്തിന്റെ മസ്തിഷ്കത്തിൽ പാഠപുസ്തകത്തിലെ വിവരങ്ങൾ നിറക്കുന്നതിനേക്കാൾ വേദപുസ്തക വിഡ്ഢിത്തങ്ങൾ നിറക്കാൻ ഉത്സാഹം കാട്ടുന്ന മതത്തെ പ്രതിനിധീകരിക്കുന്ന വിദ്യാലയങ്ങൾക്കും ,അധ്യാപകർക്കും കൂച്ചുവിലങ്ങിടുക തന്നെ വേണം.

ഇന്നിന്റെ നിഷ്കളങ്ക ബാല്യങ്ങൾ നാളെയുടെ മാനവികതയുടെ വിത്താണ്… അതിൽ മതം തിരുകി കയറ്റുന്ന അദ്ധ്യാപക വേഷധാരികളായ, മതത്തെ പ്രതിനിധീകരിക്കുന്ന അർബുദങ്ങളെ ഒഴിവാക്കി പാഠപുസ്തകം വിശദീകരിക്കുന്ന മാനവികതയുടെ കാവൽക്കാരെ കണ്ടെത്തി അദ്ധ്യാപക നിയമനങ്ങൾ നടത്താത്ത പക്ഷം മാനവികതയുടെ സൂര്യോദയം കാത്ത് ആരും ഉറക്കമുളക്കേണ്ടതില്ല …

1 : വിദ്യാലയങ്ങൾ മതത്തിനടിമപ്പെടാതിരിക്കുക….

2 : അദ്ധ്യാപനത്തിനായി മതം വീട്ടിൽ വെച്ചിട്ടിറങ്ങുക ……

മാനവികതയുടെ സൂര്യോദയത്തിനായി അടിസ്ഥാനമായി ചെയ്യേണ്ടത് ഇവയാണ്.

Vishnu Anilkumar karakulam

 248 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo