കോവിഡ് മാനസിക ദുരിതം കൂട്ടുന്നു : യു എൻ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കോവിഡിനെ തുടർന്ന് വർധിച്ചു വരുന്ന മാനസിക ദുരിതങ്ങൾ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറെസ്.
ഇതിനായി സർക്കാരും പൗരസമിതികളും ആരോഗ്യപ്രവർത്തകരും മുൻകൈയെടുക്കണമെന്നും ഗുട്ടെറെസ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

അൻ്റോണിയോ ഗുട്ടെറെസ്

മാനസികാരോഗ്യത്തിനായി പതിറ്റാണ്ടുകളായി വളരെ ചെറിയ തുകയാണ് ചെലവഴിക്കുന്നത്. കോവിഡ് പ്രതിസന്ധിയോടെ കുടുംബങ്ങൾ അധികമാനസിക പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. ഉറ്റവരുടെ മരണങ്ങൾ, ജോലി നഷ്ടപ്പെടൽ, നിരീക്ഷണം, യാത്രാ നിയന്ത്രണം, കുടുംബ പ്രശ്നങ്ങൾ, ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ എന്നിവയാണിതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകർ ,പ്രായമായവർ,കുട്ടികൾ,കൗമാരക്കാർ, മാനസിക അസ്വാസ്ഥ്യമുള്ളവർ എന്നിവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. അതിനാൽ മാനസികാരോഗ്യ സംവിധാനം സർക്കാരുകൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു.

യെർദു ന്യൂസ്

 214 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo