ഡയറ്റ് ലോവ് ചുരത്തിലെ നിഗൂഢത

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

1959ൽ റഷ്യയിലെ യൂറോമൌണ്ടേനുകൾ കയറാനായി ഒൻപത് അംഗങ്ങളുള്ള ഒരു പര്യവേഷകസംഘം പുറപ്പെട്ടു.അവിടെ ഉയരം കൂടിയ പർവതമായ ഒട്ടോർട്ടൺ ആയിരുന്നു അവരുടെ ലക്ഷ്യം..വിലക്കപ്പെട്ട സ്ഥലവും അഞ്ജാത ശക്തികളുടെ വാസസ്ഥലവുമാണ് ഈ പ്രദേശം എന്നാണ് കെട്ടുകഥകളിൽ വിഹരിക്കുന്നത്.
ഏതാണ്ട് ലക്ഷ്യസ്ഥാനമായ ഒട്ടോർട്ടൺ കൊടുമുടിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും കാലാവസ്ഥ തീർത്തും പ്രതികൂലമായി.ഇത്രവരെ വന്നസ്ഥിതിക്ക് കൊടുമുടി കീഴടക്കാതെ മടങ്ങണ്ട എന്ന് നിശ്ചയിച്ച് കാലാവസ്ഥ തെളിയുന്നത് വരെ ആ സ്ഥലത്തു തന്നെ ക്യാമ്പ് ചെയ്യാനവർ തീരുമാനിച്ചു.

പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സംഘത്തെക്കുറിച്ച് വിവരം ലഭിക്കാഞ്ഞതിനാൽ മിലിട്ടറി റെസ്ക്യൂ ടീം രംഗത്തെത്തി.ഉപേക്ഷിക്കപ്പെട്ട നിലയിൽ അവർ ആ ക്യാമ്പ് കണ്ടെത്തി.ടെന്റുകൾ അകത്തുനിന്നും കീറിമുറിച്ച നിലയിൽ!!!…
മഞ്ഞിൽ പതിഞ്ഞ അടയാളങ്ങൾ സൂചിപ്പിച്ചത് അവർ ‘നഗ്നപാദരായി’ താഴ്വാരങ്ങളിലെ കാടുകൾ ലക്ഷ്യമാക്കി ഓടിയെന്നാണ്.

അവ പിന്തുടർന്ന അന്വേഷകർ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.ഒൻപതു പേരുടേയും ശവശരീരങ്ങൾ അവിടെ നിന്നും ലഭിച്ചു..വളരെ വിചിത്രമായ അവസ്ഥയിലായിരുന്നു അവ.അതിശക്തമായ റേഡിയേഷൻ എറ്റ ശരീരം, നാക്ക് മാത്രം നഷ്ടപ്പെട്ടത്, തൊലിയുടെ നിറം മാറിയത് എന്നിങ്ങനെ ദുരൂഹമായ നിലയിലാണവ കാണപ്പെട്ടത്.

എന്താണവരെ അതിശൈത്യത്തിൽ ടെന്റുകൾ ഉള്ളിൽ നിന്നും കീറി നഗ്നപാദരായി ഓടാൻ പ്രേരിപ്പിച്ച ബാഹ്യശക്തി.?

മാ‍ത്രമല്ല റെസ്ക്യൂ സംഘം തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള അഞ്ജാതമായൊരു പ്രകാശം ആകാശത്ത് വ്യാപിച്ചിരുന്നതായും അവർ റിപ്പോർട്ട് ചെയ്തിരുന്നു.

യെർദു ന്യൂസ്

 598 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo