നൻമ്മ മരങ്ങൾക്ക് തുറന്ന കത്തുമായി ജസ്ലാ മാടശ്ശേരി

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നൻമ്മ മരങ്ങൾ ഗ്ലോറിഫൈഡ് പിരിവുകാർ മാത്രമാണ്.

നന്മമരത്തിന് ഒരു തുറന്ന കത്ത്..
May 12
2020
പ്രിയപ്പെട്ട നന്മമരമേ..

എനിക്ക് നിങ്ങളോട് വ്യക്തിപരമായി വിരോധമില്ലെന്ന് അന്നത്തെ ഫോണ്‍കോളില്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ…
പക്ഷെ..നിങ്ങളുമായുണ്ടായ സംഭാഷണത്തില്‍..ഒരുപാട് കാര്യങ്ങള്‍ എനിക്ക് മനസ്സിലായി.. നിങ്ങളുടെ ചാരിറ്റിയെ കുറിച്ച് പിന്നീടെഴുതാം..പക്ഷേ..നിങ്ങളുടെ സ്ത്രീവിരുദ്ധതയെ കുറിച്ചെഴുതി തുടങ്ങാം…

നിങ്ങളുടെ മാത്രം തെറ്റാണെന്ന് ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തില്ല..
നിങ്ങള്‍ ഒരു പൊതുബോധത്തിന്‍റെ വിഴുപ്പ് ചുമട്ടുകാരന്‍ മാത്രമാണ്…
നിങ്ങള്‍ ഒന്നിടവിട്ട് ഇടക്കിടെ പറഞ്ഞ് വലിച്ചിഴക്കുന്ന മതമുണ്ടല്ലോ.. അതിന്‍റെയൊക്കെ ആകെത്തുകയില്‍ ബാക്കി വന്നതാണ് നിങ്ങളുടെ വാക്കുകളിലെ… ആണ്‍ കോയ്മയുടെയും വിവരക്കേടിന്‍റെയും ബാക്കിപത്രം..

നിങ്ങളെയെന്തറിഞ്ഞിട്ടാണ് ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ അവസാന വാക്ക് അന്ന് നീ ഉപയോഗിച്ചതു്.? പുറത്തേക്ക് ഇറങ്ങുന്ന പെണ്ണ്, രാഷ്ട്രീയം പറയുന്ന, അഭിപ്രായം പറയുന്ന, നിന്നെപ്പോലെ സമൂഹത്തിൽ പ്രവർത്തിക്കുന്ന ആൾ ഒരു പെണ്ണായിപ്പോയാൽ “അവൾ പോക്ക് കേസാണു് ” എന്ന് ലൈംഗികമായി നീ ചിന്തിച്ചത്, നീ ചിന്തിക്കാൻ ഉപയോഗിക്കുന്നത് തലച്ചോർ കൊണ്ടല്ല, നിങ്ങളുടെ ലൈംഗിക അവയവം കൊണ്ടാണു് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

.അന്ന് നിന്റെ രാഷ്ട്രീയത്തെപ്പറ്റിയാണ് പറഞ്ഞത്.. നിനക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനും, ജനപ്രതിനിധിയാവാനും, മുഖ്യമന്ത്രി വരെയാവാനും ഒക്കെ സ്വാതന്ത്ര്യമുണ്ട് അതൊന്നും ഇല്ല എന്നു പറയുന്നില്ല. പക്ഷേ, ഞാൻ രാഷ്ട്രീയത്തിലേക്കില്ല, രാഷ്ട്രീയം നിന്റെ മേഖല അല്ല എന്നു പറഞ്ഞതിന് ശേഷം രാഷ്ട്രീയ വേദിയിൽ എത്തിയതിനെ കുറിച്ചാണ് പറഞ്ഞതു്. അതിനെ കുറിച്ച് രാഷ്ട്രീയമായി നിനക്ക് മറുപടി പറയാമായിരുന്നു.. ഇന്ന കാരണം കൊണ്ട് ഞാൻ ഇന്ന രാഷ്ട്രീയം സ്വീകരിച്ചു എന്ന്..

ഞാന്‍ നിന്നോട് ചോദിച്ചു….

പക്ഷേ, നീ പറഞ്ഞതെന്താണ്.?, ഒരു പരിചയവുമില്ലാത്തൊരു സ്ത്രീയെ അത്തരം വാക്കുകള്‍ ഉപയോഗിച്ചത്..??
നിനക് അവരെക്കുറിച്ച് അറിയുമായിരുന്നോ..കണ്ടിട്ടുണ്ടോ..സംസാരിച്ചിട്ടുണ്ടോ??

ഇല്ല..

പിന്നെ,എന്തടിസ്ഥാനത്തില്‍.?? .
എനിക്കറിയണം.. എന്ന് പറഞ്ഞപ്പോള്‍…

“അത് കൂടെയുള്ളവള്‍ പറഞ്ഞു. “

അവള്‍ ശരിയല്ലെന്ന്..!
മതത്തെ വിമര്‍ശിച്ചിട്ടുണ്ടെന്ന്.. ഇതായിരുന്നു നിങ്ങടെ ഉത്തരം..

ഒരുകാര്യം..നിങ്ങള്‍ ഈ പറയുന്ന മതം തന്നെ പറഞ്ഞിട്ടില്ലെ..ഒരു സ്ത്രീക്‌ നേരെ ലൈംഗീകാരോപണം ഉന്നയിക്കണമെങ്കില്‍ മിനിമം നാല് ദൃസാക്ഷികളുടെ തെളിവ് വേണമെന്ന്.ഇല്ലെങ്കില്‍ ആരോപിച്ചവനെ 80 ചാട്ടവറടി അടിക്കണമെന്ന്. നിന്റെ അറിവിലേക്ക്‌ നീ അനുദിനം ചാരിറ്റിക്കായി ഉപയോഗിക്കുന്ന ഖുറാനിലെ വാചകം തന്നെ തരാം..

6:150.അഭിപ്രായപ്പെടുന്നു ::: അല്ലാഹു ഇതൊക്കെ നിഷിദ്ധമാക്കിയിരിക്കുന്നു എന്ന്‌ സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ സാക്ഷികളെ കൊണ്ടുവരിക. ഇനി അവര്‍ ( കള്ള ) സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാകരുത്‌. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിയവരും, പരലോകത്തില്‍ വിശ്വസിക്കാത്തവരും തങ്ങളുടെ രക്ഷിതാവിന്‌ സമന്‍മാരെവെക്കുന്നവരുമായ ആളുകളുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന്‌ പോകരുത്‌.

قُلْ هَلُمَّ شُهَدَاءَكُمُ الَّذِينَ يَشْهَدُونَ أَنَّ اللَّهَ حَرَّمَ هَٰذَا ۖ فَإِنْ شَهِدُوا فَلَا تَشْهَدْ مَعَهُمْ ۚ وَلَا تَتَّبِعْ أَهْوَاءَ الَّذِينَ كَذَّبُوا بِآيَاتِنَا وَالَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَهُمْ بِرَبِّهِمْ يَعْدِلُونَ

24:4.ചാരിത്രവതികളുടെ മേല്‍ ( വ്യഭിചാരം ) ആരോപിക്കുകയും, എന്നിട്ട്‌ നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത്‌ അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്‌. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍.

وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُ الْفَاسِقُونَ

24:13.അവര്‍ എന്തുകൊണ്ട്‌ അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍ സാക്ഷികളെ കൊണ്ട്‌ വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍ വ്യാജവാദികള്‍.

لَوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَٰئِكَ عِنْدَ اللَّهِ هُمُ الْكَاذِبُونَ
ആ സ്ത്രീ ക്കെതിരെ ഒരു സാക്ഷിയെ നിർത്താൻ നിനക്കായോ.?മൗനമായിരുന്നു..നിന്‍റെ ഉത്തരം..

അതിലൂടെ അവള്‍ക്ക് വന്ന അക്രമങ്ങള്‍..ചാപ്പകള്‍ നിന്നെ ബാധിച്ചതേയില്ല..

പക്ഷേ അവളിന്നും..അതിന്‍റെ പേരില്‍ അക്രമിക്കപ്പെടുന്നു.. അപമാനിക്കപ്പെടുന്നു.. നിന്റെ വെട്ടുക്കിളികൾ അവളുടെ മേലെ ലൈംഗീകാരോപണങ്ങള്‍ നിരന്തരം ചാര്‍ത്തപ്പെടുന്നു..

നീ ഒരു കാര്യം മനസ്സിലാക്കുക… നിനക്ക് ഒരു ചെറിയ ആരോപണം പോലും താങ്ങാന്‍ കെല്‍പില്ല…
പക്ഷേ.. നീ നിരന്തരം താഴ്ത്തിക്കെട്ടിയ സ്ത്രീ വിഭാഗത്തിലുള്ളതാണ് ഞാന്‍…
എന്നിട്ടും നീ കാരണം വന്ന ആക്രമണങ്ങളില്‍ നിന്നും… ആരോപണങ്ങളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും കൂടുതല്‍ കരുത്തയാകാന്‍ എനിക് കഴിഞ്ഞു…

സ്ത്രീകള്‍ വരെ എനിക്കെതിരെ സംസാരിച്ചു.. എന്ന് നിങ്ങള്‍ പറഞ്ഞു…

സ്ത്രീകളെന്താണെന്നാണ് നിങ്ങള്‍ കരുതിയത്..????
ഒരു തരം താഴ്ന്ന വിഭാഗമാണോ..??
സ്ത്രീകള്‍ വിമര്‍ശിക്കുന്നത് നിങ്ങള്‍ക്ക് അപമാനമാണെന്ന് പറയാന്‍…???

നിങ്ങളുടെ ഓരോ വാക്കിലും സ്ത്രീ തരം താഴ്ന്നവളാണെന്ന ധ്വനിയായിരുന്നു..

നിങ്ങളെന്നോട് ഫോണിലൂടെ മാപ്പ് പറഞ്ഞാല്‍ പ്രശ്നം തീരുമോ എന്ന് ചോദിച്ചപ്പോള്‍. ഞാന്‍ പറഞ്ഞത് നിങ്ങള്‍ മറന്നില്ലെന്ന് വിചാരിക്കുന്നു…

നിങ്ങള്‍ എന്നോട് സ്വകാര്യമായി മാപ്പ് പറയേണ്ടതില്ല..പൊതുസമൂഹത്തിന്‍റെ മുന്നില്‍ വിളിച്ച് പറഞ്ഞ് നോവിച്ചതിന് പൊതുസമൂഹത്തിന്‍റെ മുന്നില്‍ തന്നെ മാപ്പ് പറയണം..നിങ്ങളപ്പോള്‍ പറഞ്ഞു..അത് ഞാന്‍ ചെറുതാവുകയല്ലേ എന്ന്…
ഒരൂ പെണ്ണിനോട് പൊതുമദ്ധ്യത്തില്‍ മാപ്പ് പറയുന്നത് എന്നെ ആളുകള്‍ തെറ്റിദ്ധരിക്കില്ലേ..ഞാന്‍ ചെറുതാകില്ലേ എന്ന്..

നിങ്ങടെ മാപ്പ് എനിക്കാവശ്യമില്ല എന്നും ഞാന്‍ പറഞ്ഞു..
കാരണം..സംസാരത്തിനിടയില്‍ നിങ്ങള്‍ പലവട്ടം നിങ്ങളെ പ്രവാചകനായും അമൃതാനന്ദമയിയായും ഗാന്ധിജിയായും ഉപമിച്ചു..
“എന്നെപ്പോലൊരു വ്യക്തിയെ.. സമൂഹത്തിന് നന്മചെയ്യുന്ന വ്യക്തിയെ വിമര്‍ശിക്കാമോ.” പ്രവാചകനേയും ഗാന്ധിയെയും മാതാ അമൃദാന്തമയിയേയും ഒക്കെ വിമര്‍ശിക്കുമ്പോള്‍ ജനരോഷമുണ്ടാവില്ലേ.. അപ്പോള്‍ നിങ്ങള്‍ക്കെതിരെ വന്ന അറ്റാക്കില്‍ ഞാനല്ല ഉത്തരവാദി എന്ന് നിങ്ങള്‍ എന്നോട് പറയുമ്പോള്‍.. ചിരിയടക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കെ അറിയൂ…

കാരണം..സ്വയം നിങ്ങള്‍ പ്രവാചകനായും ആള്‍ദൈവമായും സഹനത്തിന്‍റെ പ്രതീകമാണെന്നും വാശിപിടിക്കണ പോലെ..

നിങ്ങള്‍ എന്നോട് പറഞ്ഞു…നിങ്ങള്‍ ഇനി എന്നെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കരുത്.. എന്നാല്‍ ഞാന്‍ നിങ്ങളെ കുറിച്ചും വിമര്‍ശിക്കില്ലെന്ന്…ഞാന്‍ പറഞ്ഞു..നിങ്ങള്‍ എന്നെ വിമര്‍ശിക്കരുത് എന്ന് ഞാന്‍ പറയില്ല..പക്ഷേ..അപവാദം പറഞ്ഞാല്‍ നിങ്ങള്‍ക്കാണ് നഷ്ടം..

ഞാന്‍ നിങ്ങളെക്കുറിച്ചെഴുതില്ലെന്നും പറയില്ലെന്നും വാക്ക് തരില്ല ..
കാരണം..നിങ്ങളുടെ ചാരിറ്റിയിലും പ്രവര്‍ത്തനത്തിലും മനോഭാവത്തിലും സാമൂഹ്യവിരുദ്ധതയുണ്ടെന്നും സംശയമുണ്ടെന്നും…
അതിന് കാരണങ്ങള്‍ ഏറെയാണ്..തെളിവുകളും പുറന്തള്ളപ്പെടുന്നു…
ചാരിറ്റിയും നന്മയും പോലും കച്ചവടമായി എന്‍റെ നാട്ടില്‍ മാറിയിരിക്കുന്നു…
മനുഷ്യന്‍റെ ഉള്ളിലുള്ള നന്മയുടെ വികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു… വഞ്ചിതരായിക്കൊണ്ടിരിക്കുന്നു..

ലക്ഷക്കണക്കിന് ആളുകള്‍ ശ്രദ്ധിക്കുന്ന നിങ്ങളുടെ പ്രവര്‍ത്തനവും വാക്കുകളും മറ്റുള്ളവരെക്കുറിച്ച് കെട്ടിച്ചമച്ച് ആരോപിക്കുന്ന കള്ളത്തരങ്ങളും എത്രത്തോളം നീചമായി ആ വ്യക്തിയേയും സമൂഹത്തെയും ബാധിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല…

കഴിഞ്ഞ ദിവസം…
എനിക്‌ എന്‍റെ അത്രയടുത്ത കൂട്ടുകാരും കുടുംബത്തിലുള്ളവരും നിനക്കെതിരെയുള്ള വീഡിയോസും റേക്കോര്‍ഡുകളും അയച്ചു തന്നു..ഞാന്‍ പറഞ്ഞു..വിട്ടേക്കാന്‍

അവന് തെറ്റുകള്‍ അവന്‍ ചെയ്യുന്നുണ്ടെങ്കില്‍ സമൂഹം തിരിച്ചറിയുമെന്ന്..

അവര്‍ പറഞ്ഞ വാക്കാണ്..
എനിക്റിയുന്ന കാര്യങ്ങള്‍ ..നിന്‍റെ ചാരിറ്റിയില്‍ കണ്ട തെറ്റുകളും കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും വിളിച്ച് പറയാന്‍ പ്രേരിപ്പിച്ചത്..

അവരെല്ലാം പറഞ്ഞത് ഇതായിരുന്നു്.

നിനക്ക് മറക്കാന്‍ പറ്റുമായിരിക്കും..പക്ഷേ..നിന്നെ സമൂഹമ്യത്തില്‍ അകാരണമായി അവന്‍ അപമാനിച്ചപ്പോള്‍ അവന്‍റെ വെട്ടുകിളികള്‍ അക്രമിച്ചപ്പോള്‍..വീട്ടിലേക്കടക്കം ഭീഷണി മുഴക്കിയപ്പോള്‍..ആസിഡ് അറ്റാക്ക് പ്‌ളാനിങ് റെക്കോര്‍ഡുകള്‍ കയ്യില്‍ കിട്ടിയപ്പോള്‍ ഞങ്ങളനുഭവിച്ച മാനസീക വേദന ഞങ്ങള്‍ക്ക് മറക്കാനാവില്ലെന്ന്…

അതെന്നെ വീണ്ടും ചിന്തിപ്പിച്ചു…ഇന്നും..ഫോണിലെക് നിന്‍റെ പേരും പറഞ്ഞ് വായില്‍ തോന്നിയത് വിളിച്ച് പറയാന്‍ ഐഡന്റിറ്റിയില്ലാത്ത നമ്പറുകളില്‍ നിന്നും നിരന്തരം വന്ന് കൊണ്ടിരിക്കുന്ന കൊളുകള്‍… അശ്ലീലങ്ങള്‍..തെറിയഭിഷേകങ്ങള്‍….

എന്തിന് ഈ വിഴുപ്‌ ഞാന്‍ ചുമക്കണം..?

നിനക്കെതിരില്‍ ചെറിയൊരു സംശയം..ചോദ്യം..വിമര്‍ശനം ഉന്നയിച്ചാല്‍…ഇത്രമേലക്രമം വരുന്നുണ്ടെങ്കില്‍ അതിന് ഒറ്റകാരണമേ ഉള്ളു.. നീ പലര്‍ക്കും ഒരു മറയാണ്..പലതും മറക്കാനും ഒളിക്കാനുമുള്ള മറ.. കൊച്ചിയില്‍ വൈറ്റില ആയിരുന്നു നിന്‍റെ വെട്ടുകിളികള്‍ എന്നെ അക്രമിച്ച സമയം ഞാന്‍ താമസിച്ചത്..ഞാനും കൂട്ടുകാരന്‍ അജുവും ഇടക്കിടെ കട്ടന്‍ ചായ കുടിക്കാന്‍ കുട്ടിത്തക്കാരത്തില്‍ പോകാറുണ്ടായിരുന്നു..ഒരിക്കല്‍ തലനാരിഴക്കാണ് നിന്‍റെ വെട്ടുകിളികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത്..എന്‍റെ കാര്യത്തിലല്ലായിരുന്നു പേടി.. അവന്‍റെ കാര്യത്തിലായിരുന്നു.. പിന്നാലെ വന്ന വണ്ടിക്കാരില്‍ നിന്നും ട്രാഫിക്കിലൂടെ വണ്ടി കറക്കിയെടുത്താണ് അവന്‍ വിട്ടത്..

ലുലുമാളില്‍ നിന്നും നിന്‍റെ വെട്ടുകിളികളുടെ അപമാനിക്കലും ഉപദ്രവവും സഹിക്കവയ്യാതെ ബാത്റൂമില്‍ ചെന്ന് ഒന്നരമണിക്കൂര്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്..
മാനസീകമായും ശാരീരികമായും വയ്യാത്ത ഒരവസ്ഥയായിരുന്നത് കൊണ്ടാണ് അന്ന് അത്രയും ആളുകള്‍ക്‌ മുന്നില്‍ വിഷയമാക്കണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞ് മാറിയത്.. ഇത് നിനക്കുമറിയാം. എന്‍റെ സുഹൃത്തിനെ അന്ന് ഞാന്‍ വിളിച്ചു.. അവര്‍ വഴി നീയതറിഞ്ഞിട്ടുമുണ്ടായിരുന്നു…

നീ തെറ്റുകാരനായിരുന്നില്ലെങ്കില്‍ നീയൊരിക്കലെങ്കിലും ഇത് തിരുത്താന്‍ ശ്രമിക്കുമായിരുന്നു.. നിന്നെ ഞാന്‍ സുഹൃത്ത് വഴി അറിയിച്ചു…ചാരിറ്റി നല്ലതാണ്.. പക്ഷേ നീ പെര്‍ഫെക്ടാണെങ്കില്‍ തെളിവുകള്‍ നിരത്തിക്കോളു..ഈ വിഷയങ്ങളുണ്ടായപ്പോള്‍ നിന്‍റെ തോളോട് തോള് ചേര്‍ന്ന് നടക്കുന്ന സുഹൃത്തുക്കള്‍ വരെ നിനക്കെതിരെ എനിക്ക് തെളിവുകളയച്ചിട്ടുണ്ടായിരുന്നു.. വിളിച്ചിരുന്നു എന്ന്..

നിന്‍റെ കൂടെ ചാരിറ്റി ചെയ്യുന്ന പല പ്രമുഖരുടെയും,..പണം ആവശ്യപ്പെട്ടും ഭീഷണിപ്പെുത്തിയുമുള്ള റെക്കോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്താടിയിരുന്നു..

എന്നിട്ടും..ആര്‍ക്കെങ്കിലും സഹായമാകട്ടെ എന്ന് കരുതിയാകണം പലരും പ്രതികരിക്കാതിരുന്നത്.. ഇന്നിതാ…
പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ ചാരിറ്റിയിലെ അഴിമതികള്‍ക്കെതിരെ വന്ന് കൊണ്ടിരിക്കുന്നു…

പലരും തിരിച്ചറിഞ്ഞു…നിന്‍റെ .ചാരിറ്റി ഫൗണ്ടേഷന്‍റെ പോലും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ നിന്നോട് അന്ന് കാളിലൂടെ ഞാന്‍ ശ്രമിച്ചു..
നന്മമരങ്ങള്‍ എന്ന പ്രഭാഷണം സ്വതന്ത്ര്യലോകത്തിന്‍റെ വേദിയില്‍ ഞാന്‍ നടത്തിയത്..നിനക്ക് പഠിക്കാന്‍ വേണ്ടിയായിരുന്നു…റഫര്‍ ചെയ്തതും പഠിച്ചതും പ്രസന്‍റേഷന്‍ ചെയ്തതും..നീ തിരുത്താന്‍ വേണ്ടിയായിരുന്നു..നിന്നെപ്പോലുള്ളവരും.. പക്ഷേ..നിനക്കതൊന്നും ഉള്‍കൊള്ളാനും തിരുത്താനും കഴിയുമായിരുന്നില്ല…

അത്രമേല്‍ നീ അടിമപ്പെട്ട് കഴിഞ്ഞിരുന്നു..
നീ തിരുവന്തപുരത്ത് ചെയ്ത ഒരു വീഡിയോയുടെ ഒരു കാര്യം ഞാന്‍ നിന്നോട് ചോദിച്ചു…

ആ സ്ത്രീക്ക് ഓക്സിജൻ സിലിണ്ടര്‍ ന്‍റെ ആവശ്യമില്ലായിരുന്നു.. പിന്നെന്തിന് അത് വെപ്പിച്ച് വീഡിയോ ചെയ്തുവെന്ന്..നിനക്കുത്തരം ബബ്ബബബ്ബ യായിരുന്നു…

കാരണം..ഇത് തന്നെയാണ്..നിന്നെ വിമര്‍ശിക്കാന്‍ എനിക്കുള്ള ആദ്യ കാരണം.

നീ മാത്രമല്ല.ഒട്ടുമിക്ക ചാരിറ്റിക്കാരും ഇതേ അവസ്ഥയാണ്..
ദയനീയത വിറ്റ് കാശാക്കുന്നു.. ദയനീയതയും ജനങ്ങളുടെ സഹായ മനസ്കതയും മസ്തിഷ്കവും ചൂഷണം ചെയ്യുന്നൂ…

അതായത്… ഒരു രോഗം എത്രത്തോളം ഭീകരമാക്കി ചിത്രീരിക്കാമോ അത്രയും …ചെയ്ത് പണമാവശ്യപ്പെടുന്നു..7 ലക്ഷം കൊണ്ട് തീരുമായിരുന്ന ഒപ്പറേഷൻ നിങ്ങള്‍ 40, 50 ലക്ഷങ്ങള്‍ പിരിക്കുന്നു…

നീ ചാരിറ്റി ഉപേക്ഷിച്ച് പോയത് സോഷ്യൽ മീഡിയായിലെ സൈബർ അറ്റാക്ക് കൊണ്ടാണന്ന് നീ പറയുന്നത് കേട്ടു.. നിന്നെ ചോദ്യം ചെയ്യുന്നവർക്ക് ലഭിക്കുന്ന അത്രയും സൈബർ അറ്റാക്കും, ഭീഷണിയും ആരിൽ നിന്നും നിനക്ക് ലഭിക്കുന്നില്ല. കേരളത്തിലെ ചാരിറ്റി നൻമ്മ മരങ്ങൾ തമ്മിലെ തമ്മിൽ തല്ലും, ക്വട്ടേഷൻ കൊടുക്കലും അഴിമതിയും, അഴിമതിയിൽ അന്വോഷണങ്ങളും ഒക്കെ വന്നപ്പോഴാണ് നീ മാറി നിന്നത്.. ആ കാര്യവും അറിയാം.. അൽപ്പം മാറി നിന്ന് എല്ലാം ഒന്ന് ഒതുങ്ങിയ ശേഷം, നോബ്ബ് മാസം പോലെ നല്ല സമയം നോക്കി നീ പൊങ്ങുമെന്നും നന്നായി അന്നേ അറിയാമായിരുന്നു..

ചാരിറ്റികാര്‍ക്കൊക്കെയും…
കൊക്കിലൊതുങ്ങും പുറം സ്വത്തും കുന്നുകൂടുന്നു..മുതലാളിമാര്‍ നിങ്ങളെ വലം വെക്കുന്നു.. കോടികളുടെ വീടും കാറും ഒറ്റ വർഷം കൊണ്ട് സ്വന്തമാക്കുന്നു.. ഇത് ഏത് പൊതുപ്രവർത്തകന് കഴിയും.? നീ നല്ല വീട്ടിൽ താമസിക്കുന്നതും, നന്നായി ജീവിക്കുന്നതും സന്തോഷമുള്ള കാര്യം തന്നെ പക്ഷേ, നീ പറയുന്നത് പോലെ സമ്മാനങ്ങൾ വാങ്ങി ഇവിടെ ഒരു പൊതു പ്രവർത്തകനും കഴിയുന്നില്ല.. നിന്റെ മുസ്ലീം ലീഗ് നേതാക്കൾ പോലും.

ഇതിന്‍റെ ലക്ഷ്യങ്ങള്‍ സംശയം ജനിപ്പിക്കുന്നൂ.. അത് വ്യക്തമായി പറയും.. നിന്നിൽ നിന്നു് എനിക്ക് കിട്ടേണ്ടത് മറുപടിയാണു്.. വ്യക്തിപരമായി നിന്നോട് എനിക്ക് വിരോധമൊന്നുമില്ല.. വ്യക്തിപരമായി എന്നെ ഇനി ആക്രമിക്കാൻ വരികയുമരുതു.. എന്റെ വാളിൽ, എന്റെ ടിക്ക് ടോക്ക് അക്കൗണ്ടിൽ, എന്റെ ഇൻസ്റ്റർ ഗ്രാമിൽ തെറി അഭിഷേകം നടത്തുന്ന..ടിക്ക് ടോക്ക് വീഡിയോ ഇട്ട് ചീത്ത വിളിക്കുന്ന എല്ലാവർക്കും എതിരെ നിയമ നടപടികളിലേക്ക് പോകുന്നുണ്ടെങ്കില്‍.. അതിന് ഉത്തരവാദി നി കൂടെയായിരിക്കുമെന്നും, നഷ്ടം നിനക്ക് തന്നെ ആയിരിക്കും എന്നും ഓർമ്മിപ്പിച്ചു കൊണ്ട് കത്ത് ചുരുക്കുന്നു..

എന്നു്.
ജസ്ലാ മാടശ്ശേരി
(ഒപ്പ്)

 268 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo