അപഹാസ്യപ്പെടുന്ന ശരീരഭാഷകൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഒരാളെ തളർത്താൻ വളരെ എളുപ്പമായുള്ള ഒരു കാര്യമാണ് അവന്റെ ശരീരഘടനയുടെ കുറ്റവും കുറവുകളും അഭിപ്രായപ്പെടുന്നു :: എന്നത്.
ജീവിതത്തിൽ എനിക്കില്ലാത്ത ഒരു ശാരീരികപ്രശനം ഉണ്ടെന്ന് വരുത്തി തീർത്ത് അത് വേറൊരാൾ പറഞ്ഞത് കേട്ട് വിഷമിച്ചവനാണ് ഞാൻ (അതും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരാളുടെ അടുത്ത് നിന്നും 😊).
അപ്പോൾ യഥാർത്ഥത്തിൽ ആ അവസ്ഥയിൽ നിൽക്കുന്നവരെല്ലാം എത്രമാത്രം മാനസികസങ്കർഷങ്ങൾ അനുഭവിക്കുന്നുണ്ടാകും എന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്.
ബോഡിഷേമിങ് പലർക്കും ഒരു കലയായിരുന്നു ഒരു സമയത്ത്.
പ്രത്യേകിച്ച് സിനിമകളിൽ..
കരിംഭൂതം, കുള്ളൻ, എലുമ്പൻ, ആന തുടങ്ങിയ ഒട്ടനവധി പ്രയോഗങ്ങൾ ഒരുകൂട്ടം ആളുകളെ കേന്ത്രീകരിച്ച് പ്രേക്ഷകന് മുൻപിൽ ചിരി സമ്മാനിക്കാനുള്ള നായകന്റെയും നായികയുടെയും അഴകിനെയും ആകാരവടിവിനെയും ഉയർത്തിക്കാട്ടാനുപയോഗിക്കുന്ന വെറും ടൂളുകൾ.
അത് പിൽക്കാലത്ത് പലരുടെയും ഇരട്ടപ്പേരുകളായി വരെ വന്നു.
സൗന്ദര്യവും ആകാരവടിവും ഉള്ളവരുടെ മാത്രമാണ് ഈ ലോകവും കഥകളും അവരാണ് യഥാർത്ഥ നായകന്മാർ എന്ന അവിഞ്ഞരാഷ്ട്രീയം നിശബ്ദമായി എന്നാൽ വളരെ പരസ്യമായി തന്നെ പറയുന്നുണ്ട് പലതിലും.
നമുക്ക് അത് ചിരിയായിരിക്കാം..
അതെ അവസ്ഥയിൽ ഉള്ളവന് ഒരിക്കലും അത് കേവലമൊരു ചിരിയിൽ ഒതുങ്ങുന്നതല്ല.
തിരിച്ചറിവുകളിൽ നിന്നോ പുതിയ കലാകാരൻമാരുടെ സാമീപ്യം കൊണ്ടോ സിനിമകളിൽ നിന്ന് ഈ സ്ഥിരം ക്‌ളീഷേകൾ പതിയെ ഉൾവലിയുന്നതായി തോന്നിയിട്ടുണ്ട്.

എന്റെ കാഴ്ചപ്പാടിൽ ഇന്ന് ഏറ്റവും കൂടുതൽ ബോഡി ഷേമിങും വൾഗാരിറ്റിയും പ്രൊമോട്ട് ചെയ്യുന്നത് ചാനലുകളിലെ കോമഡിഷോകളാണ്.
അതും റേറ്റിംഗിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന പ്രോഗ്രാമുകളാണെന്ന് ഓർക്കണം.
ഇന്നലെ കണ്ട ഒരു സിറ്റുവേഷൻ പറയാം
“ഒരു ജോലി സ്ഥലത്തേക്ക് പുതിയൊരു പെൺകുട്ടി വരുന്നുണ്ടെന്ന് പറയുന്നു. അവിടെയുള്ള രണ്ടുപേർ കോമഡി ആണെന്ന് മനസ്സിലാക്കിത്തരാൻ വേണ്ടി ആണെന്ന് തോന്നുന്നു പിന്നണിയിൽ ഒരു പാട്ടും വച്ച് വരുന്ന പെൺകുട്ടിയെ ഓർത്ത് എന്താണ്ടൊക്കെയോ കാണിച്ചു കൂട്ടുന്നു…
വരുന്ന പെൺകുട്ടി കുറച്ച് കറുത്ത് മെലിഞ് പല്ല് സ്വൽപ്പം പൊന്തിയ ഒരാൾ..
ഇത് കാണുന്നതോടെ ആ രണ്ടുപേരും ബോധം കെട്ടുവീഴുന്നു.
(പിന്നണിയിൽ മോഹഭംഗമനസ്സിലെ പാട്ട് ).
കണ്ടിരിക്കുന്നവരും ജഡ്ജെസും ചിരിച്ചു മറിഞ്ഞു കയ്യടിക്കുന്നു… 🙄🙄🙄
ഇതൊരു കോമഡി ആണെന്ന് നിങ്ങൾക്ക് തോന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു സൈക്കോളജിസ്റ്റിനെ കാണിക്കുക 😊.

ഇത് കേവലം ഒരു സീൻ മാത്രമാണ് പറഞ്ഞത്.
ഇതുപോലെ എണ്ണിയാലൊടുങ്ങാത്തത്ര ഉണ്ട് നമ്മുടെ ചാനലുകളിൽ.
ഇതൊരു മാനസികരോഗമാണ് മറ്റുള്ളവന്റെ കുറവിനെ കളിയാക്കി കയ്യടിക്കുന്നതും കളിയാക്കുന്നവനെ അഭിനന്ദിക്കുന്നതും.

വളരെ വലിയൊരു രോഗം 🥴.

ഇതൊന്നുമില്ലാതെ കോമെടികൾ സൃഷ്ടിക്കാൻ കഴിയില്ലേ?
ഇല്ല എന്ന് പറയുന്നവർ ഈ പണിക്ക് നിൽക്കരുത് എന്നാണ് എന്റെ അഭിപ്രായം.
കാരണം അങ്ങനെയല്ലാത്ത സ്‌കിറ്റുകൾ ഒരുപാട് ഇറങ്ങുന്നുണ്ട്.

ഞാൻ വീണ്ടും പറയുന്നു..
നിങ്ങൾക്കത് ചിരിച്ചു മറിയാനുള്ള തമാശയായിരിക്കാം..
നിങ്ങൾക്ക് മാത്രം… 🤗
അടിച്ചമർത്തപ്പെടുന്ന ഒരു വിഭാഗത്തിന്റെ മനസ്സിന്റെ നീറ്റലുണ്ട് അതിലെല്ലാം…
Fb ക്ലോസ്ഡ് ഗ്രൂപ്പുകൾ പോലെയല്ല മെയിൻസ്ട്രീം ചാനലുകൾ…
ഓർക്കുക…..

സിദ്ധാർഥ് അഭിമന്യു

 313 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo