ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഏഴ് ചൈനക്കാർക്കും നാല് ഇന്ത്യക്കാർക്കും പരിക്ക്

സിക്കിമിലെ ഇന്ത്യ -ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളുടെ സൈനികർ തമ്മിൽ സംഘർഷം. നാകുലാ സെക്ടറിന് സമീപം സൈനികർ തമ്മിൽ സംഘർഷമുണ്ടായി. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ ഇരു രാജ്യങ്ങളിലെ സൈനികർക്കും നിസാര പരിക്കേറ്റു. നാല് ഇന്ത്യക്കാർക്കും ഏഴ് ചൈനക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ത്യൻ സൈന്യം പ്രസ്താവനയിലൂടെ ഇരു വിഭാഗത്തിന്റെയും ആക്രമണോത്സുക പെരുമാറ്റത്തിൽ സൈനികർക്ക് നിസ്സാര പരിക്കേറ്റെന്ന് പറഞ്ഞു. അതിർത്തി നിർണ്ണയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനാൽ കാവൽ നിൽക്കുന്ന സേനാ അംഗങ്ങൾക്കിടയിലുണ്ടായതർക്കത്തെ തുടർന്നാണ് പ്രശ്നമുണ്ടായത്. ചർച്ചക്ക് ശേഷം പ്രോട്ടോക്കോൾ അനുസരിച്ച് പരസ്പരം പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും സൈന്യം അറിയിച്ചു.

 206 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo