സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആ മരം എന്തു കുറ്റം ചെയ്തു ?

തൊഴുത്തിലല്ല
കാട്ടിലാണ് പിറന്നത്

ഒരു നക്ഷത്രമോ
സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യനോ
തേടി വന്നിട്ടില്ല

മുമ്പെ ഒരു യോഹന്നാനോ
പിന്നിൽ ഒരു ജനതയോ ഉണ്ടായിരുന്നില്ല

പ്രസംഗിച്ചിട്ടില്ല
ദൈവപുത്രനെന്ന് സ്വപ്നത്തിൽ പോലും
വിചാരിച്ചിട്ടില്ല

വെള്ളത്തിനു മീതെ നടക്കുന്നത് പോയിട്ട്
മാറിയൊന്ന് നിൽക്കാൻ പോലും കഴിയില്ല

കുരുടനെ പോലും തിരിച്ചറിയാനുള്ള കാഴ്ച്ചയില്ല
അപ്പം അഞ്ഞൂറാക്കുന്നത് പോയിട്ട്
മുറിച്ചു തന്നാൽ കഴിക്കാൻ പോലും ഒരു വായില്ല

ഒരു വേശ്യയേയും ഉപദേശിച്ചിട്ടില്ല
ഒരു പള്ളിക്കാരനെയും വിമർശിച്ചിട്ടില്ല
ഉയിർക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ല

ആരുടെ പാപം ഏറ്റെടുക്കാനും ആശിച്ചിട്ടില്ല

ഉദരരോഗം വന്ന് ചത്ത ഒരു കുട്ടിയുടെ
ചീത്ത വയറിൽ കൂടിക്കിടന്ന മണ്ണിലാണ്
മുളക്കുന്നത്

ഇനി നിങ്ങളാണ് പറയേണ്ടത്
കുരിശായി കിടക്കാൻ
ആ മരം എന്തു കുറ്റം ചെയ്തു?

 116 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo