ഓട്ടോയിൽ വന്നിറങ്ങി സത്യ പ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിയെ സിനിമയിൽ കണ്ട് കൊരിത്തരിച്ചാൽ പോരാ, ഇതുപോലെ തേക്കാത്ത വീടുകളിൽ നിന്ന് ഐഎഎസുകാരും മന്ത്രിമാരും ഉണ്ടാകുമ്പോഴാണ് ജനാധിപത്യം സ്വാർത്ഥകമാകുന്നത്.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നമ്മുക്ക് ജാതിയും മതവും ഒന്നും പറയണ്ട. ചുമ്മ മൂന്നു ഐഎഎസുകാരെ മാത്രം നോക്കാം:

ടിവി അനുപമ ഐഎഎസ്‌ – അച്ഛൻ – കേരളപോലീസിൽ CI
അമ്മ ഗുരുവായൂർ ദേവസ്വം ബോർഡിൽ എഞ്ചിനിയർ

ദിവ്യ എസ് ——– (ജാതി പറയില്ല) ഐഎഎസ്‌
അച്ഛൻ ISRO ഉദ്യോഗസ്ഥൻ
അമ്മ SBT ഉദ്യോഗസ്ഥ

ശ്രീധന്യ സുരേഷ് ഐഎഎസ്‌
അച്ഛൻ കൂലി പണി
അമ്മ കൂലി പണി

അതായത് ഇവർ മൂന്നുപേരും മത്സരിക്കുകയാണെങ്കിൽ, തുല്യത എന്നതിൻ്റെ പേരിൽ ആദ്യത്തേ രണ്ടു പേരോടുമാണ് ശ്രീധന്യ സംവരണമൊന്നും ഇല്ലാതെ മത്സരിക്കേണ്ടത്. എന്തോരു നീതി ബോധമാണലേ ഇവിടുത്തെ ആളുകൾക്ക് ?

ഇനി വേണമെങ്കിൽ ശ്രീധന്യയുടെ പിന്നോക്കാവസ്ഥക്ക് കാരണം സാമ്പത്തിക അന്തരമാണെന്ന് പറഞ്ഞ വർഗ്ഗ വിപ്ലവം കൊണ്ട് ശരിയാക്കാം എന്ന് ഒറ്റബുദ്ധിയിൽ അവസാനിപ്പിക്കാം. വേണമെങ്കിൽ സാമ്പത്തിക സംവരണം കൊണ്ട് വന്ന് ആദ്യം പറഞ്ഞ രണ്ടു പേരുടെ വിഭാഗത്തിലെ സാമ്പത്തിക പിന്നോക്കകാർക്ക് തൊഴിൽ ഉറപ്പാക്കാം അപ്പോഴും ശ്രീധന്യയെ എങ്ങനെയാണ് സഹായിക്കുക എന്ന് മനസ്സിലായില്ല

ആദ്യത്തെ പ്രശ്നം ഇത് കേവലം സാമ്പത്തികപ്രശ്നമല്ല എന്നതാണ് CPM നെ പോലെ കേവല സാമ്പത്തികവാദികൾക്ക് അത് മനസ്സിലാകില്ല.

ഒന്നലോചിക്കുക IAS ന് തയ്യാറെടുക്കുമ്പോ മറ്റു രണ്ടുപേർക്കും അവരുടെ ജീവിത സാഹചര്യം എപ്രകാരം സഹായിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന് ഒരു പുസ്തകം റെഫർ ചെയ്യണം ലൈബ്രറിയിലേക്കുള്ള ദൂരം ചിലപ്പോ നടക്കാവുന്നതായിരിക്കും , ഒരു സംശയ നിവാരണം നടത്തണം കൂട്ടത്തിലെ എതെങ്കിലും ബന്ധു ഒരു അദ്ധ്യാപകനായിരിക്കും. അവർക്ക് ഡൽഹിയിൽ നിന്നോ മറ്റോ ഒരു പുസ്തകം വരുത്തിക്കാൻ ചിലപ്പോ ഡൽഹിയിൽ ഒരു ബന്ധുവോ, കുടുംബ സുഹൃത്തോ കണ്ടേക്കും. അതായത് ഒരു മത്സരത്തിന് അവരെ Groom ചെയ്യാനുള്ള സകല
അനുകൂല ജീവിത സാഹചര്യവും അനുപമ IAS നും ദിവ്യ IAS നും ഉണ്ടാകും. ഇത്തരം യാതോരു സാഹചര്യവും ഇല്ലാതെ വേണം ശ്രീധന്യ ഇവരോട് മത്സരിക്കാൻ, ഇനി ശ്രീധന്യ IAS ൻ്റെ പിന്നോക്കാവസ്ഥയ്ക്കും മറ്റുള്ളവരുടെ മുന്നോക്കാവസ്ഥയ്ക്കും അവരുടെ അച്ഛന്മാമാരുടെ ജോലിയും ജീവിത സാഹചര്യവും മാത്രമല്ല കാരണം

സൂക്ഷിച്ച് നോക്കിയാൽ ഇവരുടെ അച്ഛന്മമ്മ മാരുടെ ജോലി സമ്പാദിക്കുന്നതിൽ പോലും അവരുടെ ജീവിത സാഹചര്യം പങ്കു വഹിച്ചിട്ടുണ്ട്. അങ്ങനെ പുറകോട്ട് ചിന്തിച്ചാലാണ്. സമൂഹം തട്ടുകളായി വിഭജിക്കപ്പെട്ടിരിക്കുന്നതും ചിലർ വർഷങ്ങളായി താഴേ ക്കിടയിൽ ജീവിക്കേണ്ടി വരുന്നതിലേയും അനീതി മനസ്സിലാകുകയുള്ളു.

സംവരണം ഒന്നും ഇല്ലാതെ പങ്കെടുത്തിട്ടും നമ്മുക്ക് ഒളിംബിക്സിൽ എത്ര സ്വർണം കിട്ടിയിട്ടുണ്ട്. അപ്പോ Grooming എന്നത് ചെറിയ കാര്യമല്ല. ഒളിംബിക്സിൽ സ്വർണം കിട്ടിയില്ലേലും അവിടെ സംവരണം വേണ്ടെന്ന് വെച്ചാലും കുഴപ്പമില്ല ഭരണത്തിൽ എല്ലാവർക്കും പങ്കാളിത്തമില്ലാതെ വന്നാൽ അത് ജനാധിപത്യമാവില്ല. എന്നും അനുഭവിക്കുന്ന ഒരു കൂട്ടം ജനത തങ്കളുടെ നീതി നിഷേധിത്തിനെതിരെ ആയുധ മെടുക്കുന്ന ഗതികേടിലെത്തുന്ന അന്ന് തീരും നമ്മുടെ ജനാധിപത്യം.

നിറത്തിൻ്റെ പേരിൽ, താമസിക്കുന്ന സ്ഥലത്തിൻ്റെ,
അച്ഛന്മമാരുടെ ജോലിയുടെ പേരിൽ, കൂട്ടത്തിലുള്ള ബന്ധുക്കളുടെ ജോലിയുടെ പേരിൽ. വിവേചനമില്ലാത്ത ഒരു ജീവിത സാഹചര്യത്തിൽ അല്ല ഇവിടുത്തെ മത്സരങ്ങൾ നടക്കുന്നത് അതാണ് സംവരണം വേണ്ടി വരുന്നത്

ഓട്ടോയിൽ വന്നിറങ്ങി സത്യ പ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിയെ സിനിമയിൽ കണ്ട് കൊരിത്തരിച്ചാൽ പോരാ. ഇതുപോലെ തേക്കാത്ത വീടുകളിൽ നിന്ന് ഐഎഎസുകാരും മന്ത്രിമാരും ഉണ്ടാകുമ്പോഴാണ് ജനാധിപത്യം സ്വാർത്ഥകമാകുന്നത്. ആ അർത്ഥത്തിൽ ജനാധിപത്യം ഭൂരിപക്ഷ വാദമേ അല്ല ന്യൂനപക്ഷ സംരക്ഷണമാണ്.

ഈ രാജ്യത്തെ കുറിച്ച് അല്പമെങ്കിലും പ്രതീക്ഷക്ക് വക നൽകുന്നത് ഇത്തരം ചിത്രമാണ്.

നബി: സ്വന്തം സമുദായത്തിന് വേണ്ടിയോ താഴേക്കിടിയിലുള്ളവർക്ക് വേണ്ടിയോ ചെയ്യാനുള്ള എന്തോ ബാദ്ധ്യത ശ്രീധന്യ IAS നുണ്ട് എന്ന് അതിവായന ഇതിൽ നിന്നും വായിക്കാതിരിക്കുക.

പ്രശാന്ത് ഗീത അപ്പുൽ

 205 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo