ആർത്തവ രക്തം കാസയിൽ കലരുമോ?

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അയിത്താചാരങ്ങളുടെ അൾത്താരകളിലാണ് പല സഭകളും ബലിയർപ്പണം ചെയ്യുന്നത്. “ഇത്തരം ആവശ്യങ്ങൾ എന്തിന് പൊതുമാധ്യ മങ്ങളിൽ ചർച്ച ചെയ്യണം? ഇത് സ്വകാര്യ സംവാദങ്ങളിലും സഭയ്ക്കകത്തുമല്ലേ പറയേണ്ടത്. ” അത് അപക്വമായ നിഗമനമാണ്. ഏത് പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിലായാലും മത്രഗ്രന്ഥങ്ങളുടെ അകമ്പടിയുടേതായാലും വിശ്വാസത്തിന്റെ കോട്ട്ക്കകത്തായാലും വിവേചനം ഒരു സാമൂഹ്യപ്രശ്നമാണ്. ഭർത്താവ് ഭാര്യയുമായുള്ള എല്ലാ ഇടപെട്ലുകളും സ്വകാര്യമാണ്. അതുകൊണ്ട് വിവേചനവും പീഡനങ്ങളും ക്രൂരതകളും സ്വകാര്യപ്രശ്നമാണോ? കുടുംബത്തിലെ അത്തരം പ്രശ്നങ്ങൽൽ അഭിസംബോധന ചെയ്യുന്നത് സ്റ്റേറ്റ് ആണ്. അല്ലെങ്കിൽ പൊതു സമൂഹമാണ്. ഇത്തരം ചട്ടക്കൂട്ടുകൾക്കകത്ത് പൊതു സമൂഹത്തിനിടപെടാൻ അവകാശമില്ലെങ്കിൽ അത്തരം സംവിധാനങ്ങൾക്ക് പൊതുസമൂഹത്തിൽ നിലനിൽക്കാനുള്ള ധാർമീകത എന്താണ്.
ഭൂമിയിൽ നിന്നും ചൊവ്വയിലേക്കുള്ള കുറഞ്ഞദൂരം അഞ്ചുകോടി കിലോമീറ്റർ താണ്ടാനുള്ള പരിശീലനം സ്ത്രീകൾക്ക് ലഭിച്ചു തുടങ്ങി . എന്നിട്ടും ഐക്കലയിൽ നിന്ന് അൾത്താരയിലേക്കുള്ള ഒന്നരമീറ്റർ ദൂരം സ്ത്രീക്ക് യാത്രചെയ്യാൻ ഇനിയും പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരുമെങ്കിൽ അതിന് രണ്ട് അർത്ഥമുണ്ട് . ഒന്ന് ആ സമൂഹം കപട സദാചാരത്തിന്റെ മുഖം മൂടി അണിയുന്നു . അല്ലെങ്കിൽ ഇനിയും വളർന്നിട്ടില്ലാത്ത പ്രാകൃതമനുസമായി കംപ്യൂട്ടർ ഉപയോഗിക്കുന്ന ഭേദപ്പെട്ട വാനരന്മാരാണെന്ന് സമ്മതിക്കേണ്ടി വരും . പുരുഷൻ കൽപ്പിച്ച് കൊടുക്കുന്ന ഇടങ്ങളിൽ വ്യാപരിക്കാൻ മാത്രമേ സ്ത്രീക്ക് അവകാശമുള്ളുവെങ്കിൽ ആ വ്യവസ്ഥിതി അനാരോഗ്യമുള്ളതായി ഗണിക്കപ്പെടണമെന്നുള്ളതാണ് ജ്ഞാനോദയ കാഴ്ചപ്പാട് .

ഏതൊരു സംസ്കാരവും അത് രൂപപ്പെടുന്ന സ്ഥലത്തിനും കാലത്തിനും സാഹചര്യങ്ങൾക്കും ആനുപാതികമായി ഒരു നിയതരൂപം കൈവരിക്കുന്നു . അവിടെ രൂപപ്പെടുന്ന ശീലങ്ങളും ആചാര്ങ്ങളും നിയമാവലികളും തികച്ചും ആ സാഹചര്യത്തിന്റെ മാത്രം സൃഷ്ടിയാണ് . ക്രൈസ്തവ , ജൂത , മുസ്ലീം മതങ്ങളുടെ പിതാവായി ഗണിക്കപ്പെടുന്ന അബ്രഹാം തന്റെ ഭാര്യക്ക് പുത്രോല്പാദനം സാധ്യമല്ലാതെ വന്നപ്പോൾ പരിചാരികയെ പരിഗ്രഹിക്കുന്നു . ഇത് അദ്ദേഹത്തിന്റെ സ്വന്തം ഭാര്യതന്നെ അനുവദിച്ചു കൊടുത്ത, ആ കാലഘട്ടത്തിലെ പൊതു അംഗീകാരം ലഭിച്ച ഒരു സാമൂഹ്യക്രമമായതുകൊണ്ടാണ് . സെമിറ്റിക് മത ങ്ങളിലെല്ലാം ഇത്തരം ഗോത്രനിർമ്മിതികളായ ആചാരങ്ങൾ കാണാം . അത് ആ കാലത്തും സമയത്തും അംഗീകരിക്കപ്പെട്ടിരുന്നുവെന്നത് മാത്രമാണ് അതിന്റെ നിയമ സാധുത് . മാത്രമല്ല ആ കാലഘട്ടങ്ങളിലുണ്ടായ ദൈവങ്ങൾ എല്ലാം ഇത്തരം ആചാരങ്ങളുടെ സംരക്ഷകരോ പ്രയോക്താക്കളാ ആയിരുന്നു . സോളമൻ രാജാവിന് ധാരാളം ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിരുന്നത് അവരുടെ ഗോത്രദൈവം അത് വകവച്ച് കൊടുത്തിരുന്നതുകൊണ്ടു കൂടിയാണ് . മകനെ കൊന്നിട്ടായാലും വേണ്ടില്ല തനിക്ക് ദൈവപ്രീതി ലഭിക്കണമെന്നാഗ്രഹിച്ചതിൽ ഗോത്രദൈവം ഒരു തെറ്റും കാണുന്നില്ലെന്നു മാത്രമല്ല അദ്ദേഹത്തെ ഒരു ഹീറോ ആയി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു . സ്ത്രീപുരുഷ സമത്വമാണ് ബൈബിൾ പറയുന്നതെന്ന് കഷ്ടപ്പെട്ട് വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നവരുണ്ട് . ഇത്രയും വ്യാഖ്യാനവും പഠിപ്പിക്കലും ആവ ശ്യമുണ്ടോ? 2000 വർഷം വ്യാഖ്യാനിച്ചിട്ടും സ്ത്രീക്ക് പൗരോഹിത്യമോ അൾത്താരയിൽ പ്രവേശനമോ അനുവദിച്ചിട്ടില്ലാത്ത ധാരാളം സുറിയാനി കത്തോലിക്കാ സഭകൾ ഇതിനുദാഹരണമാണ് . ഇത്രനാളും വായിച്ചിട്ടും വ്യാഖ്യാനിച്ചിട്ടും പറഞ്ഞിട്ടും ഇത് പൊതുവേ സ്വീകാര്യമല്ലാത്തത് ജനങ്ങൾ മണ്ടൻമാരായതുകൊണ്ടല്ല . അവരാരും മന്ദബുദ്ധികളുമല്ല . വളരെ ലളിതമാണതിനുള്ള ഉത്തരം . പൊതുജനത്തിന് ഈ വേദഗ്രന്ഥം വായിച്ചാൽ തലതിരിഞ്ഞെ മനസിലാകൂ . അതിന് വ്യാഖ്യാനങ്ങളുടെ ആയിരമായിരം ശ്രമങ്ങൾ ഉണ്ടായാലും ഫലമില്ല . പക്ഷ ആർജവമുള്ള നതൃത്വവും ജനത്തിനു സ്വതന്ത്ര ചിന്തയുമുണ്ടാവാത്തിടത്തോളം കാലം ഈ നില തുടരും .

ശാസ്ത്രത്തിന്റെ ജ്ഞാനസമ്പാദനരീതി എല്ലാ മേഖലകളിലും അവലംബിക്കുന്ന പള്ളികളും ആരാധനാലയങ്ങളും പണിയുന്ന സാങ്കേതികവിദ്യ, അതിന്റെ പ്ലാൻ , നിർമാണം , ഫർണിഷിംഗ്സ് , വൈദ്യുതിവൽക്കരണം , ശബ്ദസംവിധാനം, ഇല്യൂമിനേഷൻ , ഡോക്യുമെന്റേഷൻ , display board , Computer projector തുടങ്ങി നൂറ് കണക്കിന് സാങ്കേതികതകൾ ശാസ്ത്രത്തിന്റെ ജ്ഞാനസമ്പാദനരീതിയുടെ ഉൽപ്പന്നങ്ങളാണ് . മാത്രമല്ല അവിടെ എത്തുന്ന മിക്കവാറും ആരാധകർ ശാസ്ത്രത്തിന്റെ ഗുണഭോക്താക്കളായി ജീവൻരക്ഷാ ഔഷധങ്ങൾകൊണ്ട് ആയുസ് നീട്ടിക്കിട്ടിയവരാണ് . അതിനിടയിൽ നടക്കുന്ന ബോധനങ്ങളും ആചാരങ്ങളും 4000 വർഷം പഴക്കമുള്ള ഒരു ഗോത്രസംവിധാന ത്തിന്റേതാകുമ്പോൾ ഒരു ഗുഹാമനുഷ്യൻ ചന്ദ്രയാത്ര വാഹനത്തിലിരിക്കുന്നതുപോലെ തോന്നി പ്പോവും .

പുരുഷൻ എങ്ങനെയാണ് മണ്ണിനെ കണ്ടെത് അത് പോലെയാണവൻ പെണ്ണിനെയും കണ്ടത്. നമ്മുടെ ഭാഷാ , വ്യവഹാര രീതികൾ ആരുടേതാണ് ? നമ്മുടെ ഭാഷ മേലാളന്റെ ഭാഷയാണ് . നമ്മുടെ യുക്തി മേലാള യുക്തിയാണ് . 6000? വർഷങ്ങൾക്കു മുൻപ് ഒരു പുരുഷന്റെ വാരിയെല്ലിന്റെ ഋണബോധത്തിൽ സ്ത്രിയെ തളച്ചിട്ട മൂലഗ്രന്ഥ ബന്ധനം എത്ര വ്യാഖ്യാനിച്ചാലും താഴെ തട്ടിലെത്താതെ പോകുന്നതിന്റെ പൊരുൾ വളരെ ലളിതമാണ് . പുരുഷന്റെ ഔദാര്യമായി സ്ത്രീയെ കുടിയിരുത്തുന്ന വരികൾ ഒരു വേദഗ്രന്ഥത്തിലെഴുതപ്പെടുമ്പോൾ സ്ത്രീ വർഗ്ഗത്തിന്റെ നിത്യവിധേയത്വം ഊട്ടി ഉറപ്പിക്കുക തന്നെ ചെയ്യും . പിന്നീടങ്ങോട്ട് സ്ത്രീനിൽക്കാത്ത പ്രതി കൂടുകളില്ല . പുരുഷനീതിയും സ്ത്രീനീതിയും വേർതിരിച്ച് വിവേചനത്തിന്റെ ന്യായപ്രമാണം കൂട്ടിയ കൽകൂമ്പാരങ്ങൾ ധാരാളമുണ്ട് താനും .
അയിത്താചാരങ്ങൾക്ക് മൂലഗ്രന്ഥവ്യാധിയോടൊപ്പം തന്നെ ഉത്തരവാദിത്തമുള്ള ഒന്നാണ് സാമൂഹ്യഭാഷാ പരിസരം . ചാരിത്ര്യം എന്ന വാക്കിന് പുല്ലിംഗം ഉണ്ടോ? വേശ്യ എന്ന പദത്തിന് എന്താണ് പുല്ലിംഗം ? ഭാഷയും പ്രയോഗങ്ങളും സ്ഥിരപ്രതിഷ്ഠ നേടിയി സംവിധാനത്തിൽ അതിലൂടെ സന്നിവേശിപ്പിക്കപ്പെടുന്ന അധിനിവേശ വികാരം നിരുപദ്രവകരമായി പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും അപകടകരമായ ” മീമുകളായി പരിണമിക്കപ്പെടുകയും കാലാന്തരത്തിൽ കൂടുതൽ മ്യൂട്ടേഷൻ സംഭവിച്ച് അടിമത്തം ഊട്ടി ഉറപ്പിക്കുകയും ചെയ്യും ” എല്ലാ പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്തീയുണ്ടായിരിക്കും . സാധാരണ കേൾക്കാറുള്ള ഈ പ്രയോഗത്തെ ഒന്ന് യുക്തിപരമായി വിശകലനം ചെയ്യുക . പ്രത്യക്ഷത്തിൽ ദോഷമല്ലെങ്കിലും ഇത്തരം മീമുകൾ സൃഷ്ടിക്കുന്ന ഒരു ബോധതലം തലമുറകളിലൂടെ ജീനുകൾപ്പോലെ കൈമാറ്റം ചെയ്യപ്പെടും . പുരുഷന്റെ വിജയത്തിന് പിന്നിൽ സ്ത്രീ നിൽക്കണം . സ്ത്രീയുടെ വിജയത്തിന്റെ പിന്നിൽ എന്തുകൊണ്ട് ഒരു പുരുഷൻ എന്ന പ്രയോഗം ഇല്ലാതെ പോവുകയും മറിച്ചൊന്ന് പ്രബലമാവുകയും ചെയ്യുന്നു . മറ്റൊന്നാണ് ” സ്ത്രീ വീടിന്റെ കെടാവിളക്കാണ് . ‘ ഈ പ്രയോഗം ഒരു നല്ല വിശേ ഷണമാണോ ? തലമുറകളായി വീട്ടിനകത്ത് അകപ്പെട്ട സ്ത്രീയുടെ ഗോത്രവിലക്കുകൾ അരക്കിട്ടുറപ്പിക്കാൻ പുരുഷൻ നെയ്തെടുത്ത വലകളിലൊന്നാണിത് . സ്ത്രീക്ക് നാടിന്റെ കെടാവിളക്കായാലെ ന്താണ് കുഴപ്പം ? ഒരു ജനാധിപത്യക്രമത്തിൽ സ്ത്രീക്കിപ്പോഴും സംവരണം വേണമെന്നുണ്ട്ങ്കിൽ അത് ആ വ്യവസ്ഥിതിയുടെ പാപ്പരത്തമാണ് കാണിക്കുന്നത് . സഭകളിലെ അൾത്താരകളിലേക്ക് സ്ത്രീകളെത്താൻ ഇനി എത്രയുഗങ്ങൾ കാത്തിരിക്കണം . പട്ടത്വത്തിന്റെ കുത്തക പുരുഷനിൽ നിന്ന് സ്ത്രീക്ക് കൂടി പങ്കിടപ്പെടാൻ മന്വന്തരങ്ങൾ ആവശ്യമായി വരുമോ ? “ ഇത്തരം ആവശ്യങ്ങൾ എന്തിന് പൊതുമാധ്യ മങ്ങളിൽ ചർച്ച ചെയ്യണം ? ഇത് സ്വകാര്യ സംവാദങ്ങളിലും സഭയ്ക്കകത്തുമല്ലേ പറയേണ്ടത് . ” അത് അപക്വമായ നിഗമനമാണ് . ഏത് പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിലായാലും മത്രഗ്രന്ഥങ്ങളുടെ അകമ്പടിയുടേതായാലും വിശ്വാസത്തിന്റെ കോട്ട്ക്കകത്തായാലും വിവേചനം ഒരു സാമൂഹ്യപ്രശ്നമാണ് . ഇതിനെ ഒരു മനുഷ്യാവകാശ പ്രശ്നമായി കാണാൻ കഴിയാത്തത് മതം എന്ന ഇരുമ്പ് കോട്ടക്കകത്തായതുകൊണ്ടാണ് , മതത്തെതൊട്ടു കളിക്കാൻ എല്ലാവർക്കും ഭയമാണ് . ആ ഭയം തന്നെയാണ് അടിമത്തങ്ങളുടെ ചോറും തേനും . ആത്മിക ഉണർവു കാലഘട്ടം അവസാനിപ്പി ക്കാൻ സമയമായി . നമുക്കാവശ്യം ആത്മീയ വിപ്ലവമാണ് . രാമുഴുവൻ ചേർത്തുറങ്ങുന്ന ഭാര്യയായ സ്ത്രീ , പാലൂട്ടി വളർത്തിയ മാതാവായ സ്ത്രീ , ആശുപത്രികളിലെ മരണകരമായ ശൈത്യത്തിൽ ആർദതയുടെ കരസ്പർശമാകുന്ന നഴ്സ് എന്ന് സ്ത്രീ , ആദ്യാക്ഷരം കുറിച്ച നാൾ മുതൽ തല്ലും തലോടലും നൽകി വളർത്തിയ അധ്യാപികയെന്ന് സ്ത്രീ , ഭൂമിയിലെ മാലാഖപോലെ കുഞ്ഞുന്നാൾ മുതൽ കൂടിരുന്ന സഹോദരിയെന്ന് സ്ത്രീ അൾത്താരക്ക് ഒരു മീറ്റർ അകലെവരെ മാത്രം വന്നാൽ മതി അല്ലാതെ അകത്തുകയറിയാൽ അശുദ്ധമാകുന്ന ദൈവങ്ങളാണ് ദേവാലയങ്ങളിലുള്ളതെങ്കിൽ അത്തരം ദൈവങ്ങളെ ദേവാലയത്തോടു കൂടി കത്തിച്ച് കളയുന്നതാണ് ആത്മികവിപ്ലവം . പൊളിച്ചെഴുത്തുകൾ ഗ്രന്തത്തിലാണെങ്കിൽ അവിടെ , വ്യാഖ്യാനങ്ങളിലും ഭരണഘടനയിലും പാരമ്പര്യവാദികളുടെ ചങ്ങലകെട്ടുകളിലും മൗലികവാദികളായ നേതാക്കന്മാരുടെ തന്ത്രങ്ങളിലാണെങ്കിൽ അവിടെ അടിയന്തിരമായി ഉണ്ടാവണം , ലിംഗപരമായ വിവേചനം നമ്മുടെ കാലത്തുണ്ടായിരുന്നുവെന്ന് , അത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണെങ്കിൽ കൂടെ , വരും തലമുറകൾക്ക് കണ്ട്ത്താൻ കഴിഞ്ഞാൽ അവർ ഈ കാലഘട്ടത്തെ പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും

മാത്യു നിലമ്പൂർ

 209 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo