എന്തുകൊണ്ടാണ് ഗുരുതര രോഗമുള്ളവർ വ്യാജ ചികിത്സകരിൽ ചെന്നുപെടുന്നത്.
മഹാരോഗങ്ങൾ പിടിപെട്ട ഒരാളിൽ പൊടുന്നനെ അഞ്ചുതരം പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് സൈക്യാട്രിസ്റ്റുകൾ പറയുന്നു.
1 Deniel
2 Anger
3 Bargaining
4 Depression
5 Acceptence
1) ഡിനൈൽ .
നാലാംനില കയറി നടന്നു പോയി ഡോക്ടറെ കണ്ട രോഗി തനിക്ക് ക്യാൻസർ ഉണ്ടെന്ന് കേൾക്കുമ്പോൾ അത് സമ്മതിക്കുന്നില്ല.
താൻ ആരോഗ്യവാനാണെന്ന് ഡോക്ടറോട് പറയുന്നു.
രോഗ വാർത്ത നിഷേധിക്കുന്നു. ഡോക്ടർക്ക് തെറ്റുപറ്റി ,ലാബ് റിപ്പോർട്ട് പിശക് എന്ന് പറയുന്നു.
‘
2 ) പിന്നെ anger ആണ്.
എന്തുകൊണ്ട് എനിക്കിത് വന്നു. എന്നേക്കാൾ മോശം ആരോഗ്യസ്ഥിതി ഉള്ളവർക്ക് വന്നില്ലല്ലോ , എൻ്റെ മാതാപിതാക്കൾക്കു പോലും വരാത്ത ഈ രോഗം എനിക്കെങ്ങിനെ? ഇത്തരത്തിൽ സ്വയം കോപിക്കുന്നു.
3 )ബാർഗൈനിങ്ങ്.
ദൈവത്തോടൊ ഒരു പ്രപഞ്ചശക്തിയോടോ രോഗി രഹസ്യമായാണ് ഇത് നടത്തുന്നത്. ഞാൻ ഇനി പുകവലി നിർത്തിയേക്കാം. എല്ലാ ദുസ്വഭാവവും നിർത്താം. നല്ല രീതിയിൽ ബന്ധുക്കളെ സ്നേഹിച്ചോളാം, പള്ളിയിൽ പോയിക്കൊള്ളാം പക്ഷെ ജീവിതം തിരിച്ചു തരണം എന്നൊക്കെ പറഞ്ഞുള്ള ഒരു ബാർഗൈനിങ്ങ്.
4) ഡിപ്രഷൻ: രോഗമാണെന്ന് തിരിച്ചറിഞ്ഞ് രോഗി വിഷാദത്തിലേക്ക് വീഴുന്നു.
5 )സ്വീകരിക്കൽ.
തനിക്ക് രോഗമുണ്ടെന്ന് മനസിലാക്കി ചികിത്സ സ്വീകരിക്കാൻ സമ്മതിക്കുന്ന അവസ്ഥ.
അതായത് രോഗിയുടെ എത് സ്റ്റേജിലും വ്യാജ ചികിത്സകർക്ക് കയറിപ്പിടിക്കാനാകും.
കേൾക്കൂ. ഡോക്ടർ ജോസ്റ്റ്യൻ ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്ന കാര്യങ്ങൾ
ചാനൽ 13.8 ൽ ലിങ്ക് ഇതാ
143 കാഴ്ച