അസാധാരണം ഈ സംഭാവന

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കേരള യുക്തിവാദി സംഘം ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കേരള മിശ്രവിവാഹവേദി സംസ്ഥാന സമിതിയംഗവുമായ സെബാസ്റ്റ്യനും ഭാര്യ സൽമയും തങ്ങളുടെ അദ്ധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ 5 സെന്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സിനിമകളെ വെല്ലുന്ന ചരിത്രമാണ് സെൽമ യുടെയും സെബാസ്റ്റ്യന്റേതും. സ്നേഹിച്ച കുറ്റത്തിന് ഉടുതുണിയൊഴികെ എല്ലാം തട്ടിയെടുത്ത് സെൽമയെ കുടുംബക്കാർ ഇറക്കി വിടുകയായിരുന്നു. അന്നു ബസ് കണ്ടക്ടറായിരുന്ന സെബാസ്റ്റ്യൻ CITU നേതാക്കളുടെ സഹായത്തോടെ വിവാഹം ചെയ്തു. ഉമ്മ മരിച്ചപ്പോൾ കാണാൻ ചെന്ന സൽമയെ ആങ്ങളമാർ ആട്ടിയിറക്കി. അതുകൊണ്ടു ബാപ്പ മരിച്ചപ്പോൾ കാണാൻ പോയില്ല. ആട് വളർത്തിയും അപ്പം ഉണ്ടാക്കിയും അവർ ജീവിതം തെരുപ്പിടിപ്പിച്ചു. ഇരു കുടുംബങ്ങളുടെയും ഓഹരി വാങ്ങിയില്ല.

ഇപ്പോൾ തൊടുപുഴയിൽ ഓട്ടോ തൊഴിലാളിയാണ് സെബാൻ. അവർക്ക് ഒരു മകൻ – ബിറ്റാസ്. ഈ സംഭാവനയുടെ മൂല്യം രൂപയിൽ കണക്കാക്കാനാവുമോ? (എന്റെ ‘ചാവേർ നിലങ്ങൾ’ നോവലിലെ രണ്ടു കഥാപാത്രങ്ങൾ ഇവരാണ്) ചിത്രം: തൊടുപുഴയിൽ വെച്ചു നടന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി ശ്രീ.എം.എം മണി സമ്മതപത്രം ഏറ്റുവാങ്ങുന്നു. സംഘം സംസ്ഥാന സമിതി അംഗങ്ങൾ എൻ.കെ.ദിനേശ്, ഷിജിജയിംസ്, CPIM നേതാക്കളായ ടി.ആർ.സോമൻ, മുഹമ്മദ് ഫൈസൽ, പി.വി.മത്തായി എന്നിവർ സമീപം.

രാജഗോപാൽ വാകത്താനം

 185 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo