സെന്റിനൽ ദ്വീപിലെ ഗോത്ര സമൂഹം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കാലാപാനി സിനിമ കാണാത്തവർ ചുരുക്കമാണ്. സിനിമയിലെ കല്പിതം എന്ന് പലരും കരുതിയിട്ടുള്ള ഒരു രംഗമാണ് താഴെ ചിത്രത്തിൽ.സിനിമയുടെ നാടകീയത വർദ്ധിപ്പിക്കുന്നതിനു വേണ്ടി സംവിധായകൻ ഉണ്ടാക്കിയ കല്പിത രംഗങ്ങളും അതിന് വേണ്ടി പൂർണമായും ഭാവനയിൽ ഉണ്ടാക്കിയ ഒരു ജനവിഭാഗവുമാണ് ചിത്രത്തിൽ കാണുന്ന ആദിവാസികൾ എന്ന് കരുതിയാൽ തെറ്റി.യഥാർത്ഥത്തിൽ അതുപോലൊരു ജനത ഇന്ത്യയിൽ ഉണ്ട്.പുറം ലോകവുമായി അറുപതിനായിരം വർഷമായി വിട്ടു നിൽക്കുന്ന ഒരു ജനത.ആധുനിക ലോകവുമായി പൂർണ്ണമായും അകന്ന് ജീവിക്കുന്ന ലോകത്തിലെ അപൂർവ്വ മനുഷ്യ കുലമാണിവരുടേത്. ആഫ്രിക്കയിൽ നിന്ന് ഭൂമിയുടെ പലഭാഗങ്ങളിലേക്ക് ആദിമ മനുഷ്യ സഞ്ചാരം നടന്നപ്പോൾ ഇവിടെ എത്തി ഒറ്റപ്പെട്ടുപോയവരാണ്.തീയുടെ ഉപയോഗം പോലും കണ്ടെത്താത്ത ജനത.ഇപ്പോഴും കാടുകളിൽ വേട്ടയാടി നടക്കുന്ന ജനത,ലോഹങ്ങളുടെ ഉപയോഗം പോലും ഇല്ലാത്ത ജനത…!

വൈറസുകളുടെ ഘടനയെക്കുറിച്ചും, സബ് ആറ്റോമിക്ക് കണങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഇപ്പോൾ നമുക്ക് വളരെ ഏറെ കാര്യങ്ങൾ അറിയാം.എന്നിട്ടും മനുഷ്യനെ ചന്ദ്രനിൽ വരെ എത്തിച്ച നമുക്ക് ഇപ്പോഴും ഈ ജനത ജീവിക്കുന്ന ആന്റമാനിലെ നോർത്ത് സെനഗൽ ദ്വീപിൽ കാലുകുത്താനോ അവിടത്തെ കാടുകളിൽ ഗവേഷണം നടത്താനോ പൂർണ അർത്ഥത്തിൽ കഴിഞ്ഞിട്ടില്ല.അവിടെ ഇതേവരെ ആരും പോയിട്ടില്ല എന്നല്ല…പോയവരൊക്കെ ആക്രമിക്കപ്പെട്ടിട്ടുണ്ട്, 1991ൽ പോയ ഗവേഷക സംഘത്തോടാണ് അല്പമെങ്കിലും സൗഹൃദത്തിൽ ഇവർ പെരുമാറിയിട്ടുള്ളത്.അവിടെ നിന്ന് പിടി കൂടി പോർട്ട്‌ ബ്ലെയറിലേക്ക് കൊണ്ടു പോന്ന കുറച്ച് പേർക്ക് പെട്ടന്ന് അസുഖങ്ങൾ പിടിപെടുകയും മരണപെടുകയും ചെയ്തു.ചെറിയ വൈറൽ പനി പോലും പ്രതിരോധിക്കാൻ പാകത്തിൽ അവരുടെ പ്രതിരോധ വ്യവസ്ഥ പരിണമിക്കപെട്ടിട്ടില്ല എന്നർത്ഥം.
2004 സുനാമിയിൽ എല്ലാവരും മരണപ്പെട്ടിട്ട് ഉണ്ടാവും എന്ന് കരുതി സഹായത്തിന് എത്തിയ ഇന്ത്യൻ നാവികസേനാ ഹെലികോപ്റ്റർ ഇവർ അമ്പും-വില്ലും, കല്ലും ഉപയോഗിച്ച് ആക്രമിച്ചു.അതിന് ശേഷം ഇന്ത്യ ഗവണ്മെന്റ് നോർത്ത് സേനഗലിലേക്കുള്ള സന്ദർശന അനുമതി മരവിപ്പിച്ചു.നമ്മളുമായി സമ്പർക്കത്തിൽ വന്ന് ഒരു വൈറൽ പനി വന്നാൽ പോലും ഈ വംശം നശിച്ചേക്കും എന്ന് നിരീക്ഷിച്ചതിനാൽ ആണ് ഇങ്ങനെ ഒരു തീരുമാനം കയ്യ് കൊണ്ടത്.ഇപ്പോൾ ദ്വീപിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആർക്കും പ്രവേശമില്ല. ഇന്ത്യയുടെ ഭാഗമായി കരുതുന്നതിനാൽ സർക്കാർ അവർക്ക് അവിടെ സമ്പൂർണ്ണ സ്വാതന്ത്ര്യം ആണ് അനുവദിച്ചിരിക്കുന്നത്. ഗോത്രവർഗ സംരക്ഷണം മുൻനിർത്തി കൂടിയാണ് ഈ തീരുമാനം. തങ്ങൾക്കടുത്തേക്ക് ആരും വരേണ്ടതില്ലെന്നാണ് ദ്വീപിലെ ഗോത്ര വർഗക്കാരുടെ തലമുറകളായുള്ള നിലപാട്. അതുകൊണ്ടുതന്നെയാണ് അങ്ങോട്ട് എത്തിച്ചേർന്നിട്ടുള്ളവർ ആക്രമിക്കപ്പെട്ടിട്ടുള്ളത്.മത്സ്യബന്ധനത്തിനിടയിൽ അബദ്ധത്തിൽ അവിടെയെത്തി പോയ 2 പേർ വധിക്ക പെടുക പോലും ചെയ്തിട്ടുണ്ട്.എന്നിട്ടും അവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ ഗവണ്മെന്റ് ഒരു കേസ് പോലും രെജിസ്റ്റർ ചെയ്തില്ല.

മനുഷ്യ പരിണാമത്തിന്റെയും,അവന്റെ സഞ്ചാരത്തിന്റെയും,പാലായന ചരിത്രത്തിന്റെയും, സംസ്‍കാരങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നവർക്ക് ആവേശമാണ് ആൻഡമാനിലെ ഈ പ്രദേശം.നോർത്ത് സെനഗൽ ദ്വീപിന് അടുത്തുള്ള,ആധുനിക മനുഷ്യ സമൂഹവുമായി ബന്ധമുള്ള ആൻഡമാൻ നിവാസികളെ തന്നെ ശാസ്ത്രജ്ഞ സമൂഹം വിശിഷ്ടമായി ആണ് നോക്കിക്കാണുന്നത്. യുറേഷ്യയിലെ മറ്റേതെങ്കിലും ഭാഷകളുമായി എന്തെങ്കിലും ബന്ധം നമുക്ക് കണ്ടുപിടിക്കാനാവാത്തത്ര വ്യത്യസ്തമായ ഏതോ ഒരു ഭാഷ ആൻഡമാൻ നിവാസികൾ സംസാരിക്കുന്നു. പണ്ടെങ്ങോ ആഫ്രിക്കയ്ക്ക് പുറത്തേക്കിറങ്ങി ഒറ്റപ്പെട്ടുപോയ ഏതോ ഒരു ആദി മാനവസമൂഹത്തിന്റെ പിൻഗാമികളാണ് ആൻഡമാൻ നിവാസികൾ.അതിൽ തന്നെ ആധുനിക സമൂഹവുമായി ഒട്ടും കലരാതെ അറുപതിനായിരം വർഷങ്ങൾക്ക് മുമ്പുള്ള അതെ ജീവിതം ഇപ്പോഴും അനുഷ്ഠിക്കുന്നവരാണ് സെന്റിനൽ ദ്വീപിലെ ഗോത്ര സമൂഹം.

പ്രജിത്ത്സിപി

 141 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo