ജ്ഞാനോദയത്തിൻ്റെ പടിയിറക്കം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ജ്ഞാനോദയത്തിൻ്റെ പടിയിറക്കം ..
( PART – 1 )

   യൂറോപ്പിൽ നടന്ന ജ്ഞാനോദയ കാലത്തായാലും , കേരളത്തിൽ നടന്ന സാമൂഹിക  നവോത്ഥാന പ്രക്രിയയിലായാലും അതിനു പുറകിൽ ഉപോൽഭലകമായിത്തീർന്ന ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങളുണ്ട് .

കേരളത്തിലെ നവോത്ഥാനത്തെക്കുറിച്ച് നാരായണ ഗുരുവിൻ്റെ പ്രശസ്തമായ പരാമർശം ഇതിനെ ചൂണ്ടിക്കാണിക്കുന്നതാണ്
” നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ് ” എന്നായിരുന്നു അത് …
ചുരുക്കത്തിൽ ബ്രിട്ടീഷ് ഭരണമില്ലെങ്കിൽ കേരളത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങൾ ഫലം കാണുമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം ….

 മത രാഷ്ട്രീയവും , മത പ്രീണന മുന്നണി രാഷ്ട്രീയവും അരങ്ങു വാഴുന്ന നമ്മുടെ നാട്ടിൽ 

രാഷ്ട്രീയാധികാരങ്ങളും , മാധ്യമങ്ങളും കൂടെ മതാന്ധതയിലേക്കും , കൂടുതൽ അന്ധവിശ്വാസങ്ങളിലേക്കും സമൂഹത്തെ തള്ളിവിട്ടാലും … പുരോഗമനപരമായ ആശയങ്ങളേയും , വിമർശനങ്ങളേയും പിന്തുണക്കുന്ന ചാലകശക്തിയായി ഇന്ന് സോഷ്യൽ മീഡിയ പ്രവർത്തിക്കുന്നുണ്ട് .
മുഖ്യധാരാ മാധ്യമങ്ങൾ തഴഞ്ഞാലും അതിനെ മറികടന്ന് ശക്തിയോടെ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങി സ്വാധീനിക്കാൻ ഇന്ന് സോഷ്യൽ മീഡിയക്ക് കഴിയുന്നുണ്ട് .
നാളെ ഒരു പക്ഷേ…
” നമുക്ക് ജ്ഞാനോദയം തന്നത് സോഷ്യൽ മീഡിയയാണ് ” എന്ന് നാം തന്നെ പറയേണ്ടി വരും …
നാസ്തികതയും , ശാസ്ത്രാവബോധവും , മാനവികതയും മുദ്രാവാക്യമായി പ്രവർത്തിക്കുന്ന സ്വതന്ത്രചിന്തക്ക് മികച്ച രീതിയിൽ ആശയ പ്രചരണം നടത്താൻ ഇന്ന് കഴിയുന്നുണ്ട് ….
വലിയ മുന്നേറ്റം പ്രകടമാകുന്നുമുണ്ട് ….
ഈ ജ്ഞാനോദയ മുന്നേറ്റം …
” ഞാനോദയത്തിന്‌ ” ( സ്വയം പുകഴ്ച്ചക്ക് ) മാത്രമായി ചിലരൊക്കെ ദുരുപയോഗിക്കുന്നത്
ഈ മുന്നേറ്റത്തിൻ്റെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നത് പ്രകടമായി തന്നെ കാണുന്നു ..

ഇവിടെയാണ് ആലപ്പുഴയിൽ നടന്ന യുക്തിവാദി ടീം മീറ്റായ ബ്രെയിൻബോ സെമിനാറിലെ
” ജ്ഞാനോദയത്തിൻ്റെ പടിയിറക്കം ” എന്ന പാനൽ ചർച്ച പ്രസക്തമാകുന്നത് ….

തിരുത്തലുകൾക്കായി ഇത്തരം ചർച്ചകൾ സ്വതന്ത്രചിന്തകർക്കിടയിൽ ഉയർന്നുവരേണ്ടത് ഇന്നിൻ്റെ ആവശ്യമാണ് … കാരണം ഇതൊരു സമൂഹത്തെ പുനരുദ്ധരിക്കാൻ പോന്ന മുന്നേറ്റത്തിൻ്റെ ലക്ഷ്യങ്ങളെ വഴിതെറ്റിക്കുന്നതാണ് ….

ഈ പാനൽ ചർച്ചയുടെ വീഡിയോ രണ്ടു ഭാഗങ്ങളായി Dare To Think യൂടൂബ് ചാനൽ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു ….

ആദ്യ ഭാഗം നാളെ ( ഏപ്രിൽ 25 ,ശനി ) ഉച്ചകഴിഞ്ഞ് 4 മണിക്ക് റിലീസ് ചെയ്യുന്നു …

പങ്കെടുത്തവർ ..

ബിജു മോൻ .എസ് .പി ( മോഡറേറ്റർ )
അഞ്ജലി . എസ്
മാളവിക
അജിൻ ജോൺ
ആതിര . ആർ

 156 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo