അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിനം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിനം വർഷത്തിൽ രണ്ടുതവണയാണ് നമ്മൾ  ആഘോഷിക്കുന്നത്  – ഒന്ന് ശരത്കാലത്തിലും മറ്റൊന്ന് വസന്തകാലത്തും. ഈ വർഷത്തെ ആദ്യത്തെ ജ്യോതിശാസ്ത്ര ദിനം 2020 മെയ് 2 നാണ് ആഘോഷിക്കുന്നത്. അടുത്ത ജ്യോതിശാസ്ത്ര ദിനം സെപ്റ്റംബർ 26 ന് ആഘോഷിക്കും.

Spring Astronomy Day occurs on a Saturday between mid-April and mid-May closest to the first quarter Moon, and Autumn Astronomy Day is celebrated on a Saturday closest to the first quarter Moon between September and October.

അതുകൊണ്ട് ഓരോ വർഷവും ദിവസങ്ങൾ മാറി മാറി വരും . കഴിഞ്ഞ വര്ഷം May 11, October 5 എന്നി ദിവസങ്ങളിൽ ആയിരുന്നു. 


അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിനത്തിന്റെ ചരിത്രം

ആദ്യത്തെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിനം 1973 ൽ നോർത്തേൺ കാലിഫോർണിയയിലെ ജ്യോതിശാസ്ത്ര അസോസിയേഷൻ പ്രസിഡന്റ് ഡഗ് ബെർഗർ സംഘടിപ്പിച്ചു. ജ്യോതിശാസ്ത്രത്തിലും ബഹിരാകാശത്തിലും അവബോധവും താൽപ്പര്യവും വർദ്ധിപ്പിക്കാനും പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാൻ ജനങ്ങൾക്ക് ഇതുമൂലം കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു . ഇത് ജനജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനു , മനോഹരമായ ആകാശത്തിന്റെ കാഴ്ച എല്ലാവർക്കും ആസ്വദിക്കാനായി തിരക്കേറിയ നഗര സ്ഥലങ്ങളിൽ ധാരാളം ദൂരദർശിനികൾ സ്ഥാപിച്ചു.
അതിനുശേഷം ജ്യോതിശാസ്ത്ര ദിനം ലോകപ്രശസ്തമായ വാർഷികാഘോഷമായി മാറി, ഇപ്പോൾ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി ഓർഗനൈസേഷനുകൾ ഈ ദിവസം സ്പോൺസർ ചെയ്യാറുണ്ട് . ഈ ദിവസം, മ്യൂസിയങ്ങൾ, സൊസൈറ്റികൾ, ജ്യോതിശാസ്ത്ര സ്ഥാപനങ്ങൾ, പ്ലാനറ്റോറിയങ്ങൾ എന്നിവ ജ്യോതിശാസ്ത്ര ലോകത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെമിനാറുകളും വർക്ക് ഷോപ്പുകളും മറ്റ് രസകരമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. ഇനി വരുന്ന വര്ഷങ്ങളിലെ  അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിവസങ്ങൾ താഴെ കൊടുക്കുന്നു: 
Year  Season  Astronomy Day   First Quarter Moon
2021  Spring  May 15       May 19               Autumn  October 9      October 12

 
ഒരു സന്തോഷമുള്ള കാര്യം കൂടി അറിയിക്കട്ടെ .
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ദിനം ആഘോഷിക്കുന്നതിന്, starwalk team നിങ്ങൾക്കായി പ്രത്യേക ഓഫറുകൾ തയ്യാറാക്കിയിട്ടുണ്ട്. IOS, Android ഫോണുകളിലെ paid versions  ജ്യോതിശാസ്ത്ര ആപ്ലിക്കേഷനുകൾ – സ്റ്റാർ വാക്ക് 2, സോളാർ വാക്ക്, സോളാർ വാക്ക് 2 – 2020 മെയ് 1 മുതൽ 4 വരെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. 
അപ്പോൾ happy stargazing !!


– രമ്യാ ഓണാട്ട്

 131 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo