പ്ലാസ്മ തെറാപ്പി

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കോവിഡ്19 ന്റെ പരീക്ഷണ ചികിത്സകളിൽ പ്രധാനപ്പെട്ടതും വളരെ എളുപ്പത്തിൽ ലഭ്യമാക്കിയതും ആയ ഒരു ചികിത്സ ആണ് പ്ലാസ്മ തെറാപ്പി.

എന്താണ് പ്ലാസ്മ

രക്തത്തിലെ വിവിധതരം കോശങ്ങൾ വഹിച്ചു കൊണ്ടു പോകുന്ന ദ്രവ ഭാഗം ആണ് പ്ലാസ്മ. ശരീരത്തിന്റെ 55%ത്തോളം പ്ലാസ്മ ആണ്. പ്ലാസ്മ വേര്തിരിച്ചെടുത്താൽ ഒരു ഇളം മഞ്ഞ കളർ ഉള്ള ദ്രവം ആയി കാണപെടുന്നു.

എന്താണ് പ്ലാസ്മയുടെ ധർമ്മം?

രക്ത കോശങ്ങളെ വഹിക്കുന്നതിനൊപ്പം
കോശങ്ങളിലേക്ക് പോഷകങ്ങൾ, ലവണങ്ങൾ, വിവിധിതരം പ്രോട്ടീനുകൾ, ഹോർമോണുകൾ , ക്ളോട്ടിങ് ഫാക്ടറുകൾ ഒക്കെ എത്തിക്കുക എന്നതാണ്‌ പ്രധാന ജോലി. അതുപോലെ കോശങ്ങൾ മെറ്റബോളിക് അവശിഷ്ടങ്ങൾ പുറം തള്ളാൻ പ്ലാസ്മയിലേക്ക് കൈമാറുകയും ചെയ്യുന്നു.

#എന്താണ്പ്ലാസ്മതെറാപ്പി?
ഇതിന്റെ വിവരണത്തിലേക്ക് പോകുന്നതിനു മുൻപ് രോഗ പ്രതിരോധ സിസ്റ്റത്തെ പറ്റി അൽപ്പം പറയേണ്ടതുണ്ട്. നമ്മുടെ
ശരീരത്തിൽ ഒരു #ആന്റിജൻ ( ഉദാ.രോഗാണു, അന്യ വസ്തു, ക്യാൻസർ)
പ്രവേശിച്ചാൽ നമ്മുടെ രക്തത്തിൽ ഒഴുകി നടക്കുന്ന പ്രതിരോധ കോശങ്ങൾ ( ശ്വേത രക്താണുക്കൾ/ ബി സെൽസ് ) അവയെ എളുപ്പത്തിൽ കണ്ടെത്തും. കാരണം അന്യ വസ്തുക്കളുടെ കെമിക്കൽ സിഗ്നേച്ചർ (പ്രതല തന്മാത്രകൾ) വ്യത്യസ്തമാണ് .
ബി സെൽസ് ആന്റിജനുമായി കൂടി ചേരുമ്പോൾ ഒരു ചെയിൻ റിയാക്ഷൻ പോലെ ധാരാളം #ആന്റിബോഡികൾ ( സങ്കീർണമായ പ്രോട്ടീനുകൾ) നിർമിച്ചു പ്ലാസ്മയിലേക്കും ലിംഫ്‌ സിസ്റ്റത്തിലേക്കും വിടുന്നു. ഇത് ആന്റിജനുമായി കൂടിച്ചേരുകയും അവയെ മാക്രോഫെജുകൾ ( വലിപ്പമേറിയ ശ്വേത രക്താണുക്കൾ) “വിഴുങ്ങി” നശിപ്പിച്ചു കളയുകയും ചെയ്‌യുന്നു. ഇതിനെ #ഫാഗോസൈറ്റോസിസ് എന്നു പറയുന്നു.

കോവിഡ് 19 വന്ന രോഗം വന്നു ഭേദമായ ഒരാളുടെ രക്തത്തിൽ ധാരാളം #ആന്റിബോഡികൾ കറങ്ങി നടക്കുന്നുണ്ടാവും. (4 മുതൽ 8 ആഴ്ച വരെ ആണ് ഇതിന്റെ ഉച്ചസ്ഥായി) . ഈ സമയത്തു ഈ ആന്റിബോഡികൾ വളരെ ശക്തമായിരിക്കും. ഈ സമയത്തെ പ്ലാസ്മയെ #കോൻവാലാസെന്റ_പ്ലാസ്മ എന്നു പറയുന്നു.
ഈ സമയത്ത് പ്ലാസ്മ വേർതിരിച്ചെടുത്താൽ രോഗം ബാധിച്ച ഒരു വ്യക്തിയിലേക് ട്രാൻഫ്യൂസ്‌/ നൽകാൻ കഴിയും.

എങ്ങിനെആണ്കോൻവാലസെന്റ്പ്ലാസ്മ വേര്തിരിച്ചെടുക്കുന്നത്.?

കോവിഡ് രോഗം ഭേദമായ ഒരാളുടെ 200-400 ml രക്തം ശേഖരിച്ചു #പ്ലാസ്മഫെറെസിസ് എന്ന പ്രക്രിയ വഴി പ്ലാസ്മയും കോശങ്ങളും വേർതിരിക്കുന്നു. ഇതു ശീതീകരിച്ചു സൂക്ഷിക്കാൻ പറ്റും. ഇതു രക്ത മാറ്റ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിൽ രോഗിയുടെ രക്തത്തിലേക്ക് ഇൻജക്ഷൻ രൂപത്തിൽ നൽകുന്നു. രക്തമാറ്റത്തിലെ പോലെ സൈഡ് ഇഫക്ടുകൾ/ റിയാക്ഷൻ ഉണ്ടോ എന്ന് നിരീക്ഷിക്കുന്നു.

കോൻവാലാസെന്റ്പ്ലാസ്മഡോണർ മാനദണ്ഡങ്ങൾഎന്തൊക്കെയാണ്?

  1. കോവിഡ് 19 വന്നതിനു ശേഷം രോഗലക്ഷണങ്ങൾ ഇല്ലാതെ 14 ദിവസം കഴിഞ്ഞ ഒരാൾ. (*മാനദണ്ഡങ്ങൾക്ക് മാറ്റം വരാം)
  2. ഡൊണേഷനു മുൻപ് ഒരു നെഗറ്റീവ് കോവിഡ് PCR test ഉണ്ടായിരിക്കണം.
  3. പ്ലാസ്മയിൽ നിശ്ചിത Sars cov 2 ആന്റിബോഡി ടീറ്റർ (titre) / അളവ് ഉണ്ടായിരിക്കണം.

എത്രമാത്രം ഫലപ്രദമാണ്?

കോവിഡ് 19 രോഗബാധ ഗുരുതരമായ രോഗികൾക്കു ആണ് പ്ലാസ്മ നൽകുന്നത്. ഇപ്പോൾ ഇതൊരു അവസാന ശ്രമം എന്നുള്ള രീതിയിൽ ആണ് നൽകിവരുന്നത്
പക്ഷെ പല രാജ്യങ്ങളും പരക്കെയുള്ള ട്രയലിന് അനുമതി നൽകി കഴിഞ്ഞു.
ചില ചെറിയ ട്രയലുകൾ വിജയം കണ്ടു എങ്കിലും വലിയ റാൻഡമൈസ്ഡ് കൻട്രോൾഡ് പഠനങ്ങൾ വഴി മാത്രമേ ശരിയാ ഫലം അറിയാൻ പറ്റുകയുള്ളു.
പ്ലാസ്മ തെറാപ്പി ഫലം ചെയ്ത ചില ഐസൊലേറ്റഡ് ട്രയലുകളുമായി ബന്ധപ്പെട്ട ചില ലിങ്ക്കൾ ചുവടെ.
1.https://jamanetwork.com/journals/jama/fullarticle/2763983
2.https://www.clinicaltrialsarena.com/news/uk-covid-19-plasma-therapy-trial/

  • https://www.pnas.org/content/117/17/9490
    4.https://www.ptcommunity.com/wire/clinical-trial-test-blood-plasma-recovered-patients-treatment-covid-19-disease
    വൈദ്യ ശാസ്ത്ര / ബയോടെക്‌നോളജി/ എന്ജിനീറിങ് മേഖലകൾ അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് കോവിടിനെ പിടിച്ചു കെട്ടാൻ. വിജയ വാർത്തകൾക്കായി അധിക നാൾ കാത്തിരിക്കേണ്ടി വരില്ല എന്നു പ്രത്യാശിക്കാം.
    ജോയ് ബെന്നി @യുക്തിവാദി

 184 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo