കുമാരനാശാനും രാജസ്ഥാൻ കോടതിയും

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ദാഹിക്കുന്നു ഭഗിനി,
കൃപാരസ-
മോഹനം കുളിർ
തണ്ണീരിതാശു നീ-
അല്ലല്ലെന്തു കഥയിതു
കഷ്ട്മേ!
അല്ലാലാലങ്ങ് ജാതി
മറന്നിതോ-
ജാതി ചോദിക്കുന്നില്ല ഞാൻ
സോദരീ
ചോദിക്കന്നൂ നീർ
നാവു വറണ്ടഹോ!

മഹാകവി കുമാരനാശാൻ 1922 ൽ എഴുതിയ ചണ്ഡാലഭിക്ഷുകിയിലെ വരികളാണിവ. ബുദ്ധഭിക്ഷുവായ ഉപഗുപ്തൻ ചണ്ഡാല യുവതിയോട് ദാഹജലം ചോദിക്കുന്നതാണ് സന്ദർഭം. അന്നു ഉപഗുപ്തൻ ചോദിച്ച ചോദ്യമാണഇപ്പോൾ രാജസ്ഥാൻ കോടതി പറഞ്ഞതും. ഒരു വ്യക്തിയെ തിരിച്ചറിയേണ്ടതു ജാതി നോക്കിയല്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി ജസ്റ്റീസ് സഞ്ജീവ് ശർമ അഭിപയപ്പെട്ടു.
ജാതിരഹിത സാമൂഹ്യ വ്യവസ്ഥയിലേക്കു സമൂഹം നീങ്ങേണ്ട സമയമായെന്നും ജാതി ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിന് എതിരാണെന്നും അതുകൊണ്ട് കീഴ്ക്കോടതിയടക്കം ആരും കോടതി രേഖകളിൽ ജാതി രേഖപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.


സഞ്ജീവ് ശർമ്മ ഒരു പ്രത്യേക കേസിലാണ് ഇങ്ങനെ ചിന്തിച്ചതെങ്കിലും ലോകത്തു ഇന്ന് ഭൂരിഭാഗം പേരും ഇങ്ങനെ ചിന്തിച്ചുതുടങ്ങി എന്നതു് മറ്റൊരു യാഥാർത്ഥ്യമാണ്. ദുരന്തങ്ങൾ വേട്ടയാടുമ്പോഴാണ് പലരും അങ്ങനെ ചിന്തിക്കുന്നത്. പഴയ പ്രളയകാലത്തും ഈ കോവിഡ് കാലത്തും അങ്ങനെ ഭൂരിഭാഗം പേരും ചിന്തിച്ചു. പ്രളയത്തിൽ ഒരുമിച്ചു മുങ്ങുമ്പോൾ അവിടെ ജാതിയും മതവും മനസ്സിലുദിക്കാറില്ല
സഹോദരഭാവം അഥവാ മനുഷ്യഭാവം മാത്രമെ ഉണ്ടാവു. അതുപോലെയാണ് കൊറോണ എന്ന മരണം മനുഷ്യന്റെ ജീവനെടുക്കാൻ ഭീകരതാണ്ഡവമാടുമ്പോൾ
അതിന്റെ മുമ്പിലകപ്പെട്ട നിസ്സഹായനായ മനുഷ്യന് ജാതിയും മതവും ഇപ്പോൾ മനസ്സിൽ നിന്നും നഷ്ടപ്പെട്ടു പോയിരിക്കുകയാണ്.

ഈ സന്ദർഭത്തിൽ ഇങ്ങനെ ചിന്തിച്ച രാജ്സ്ഥാൻ കോടതിയെ അഭിനന്ദിക്കുന്നു.

നമ്മുടെ എല്ലാ കോടതികളും
ഇതു് പോലെ ചിന്തിക്കുകയും പ്രാവർത്തി കമാക്കുകയും ചെയ്യട്ടെ

ശ്രീനി പട്ടത്താനം

എഡിറ്റർ ഇൻ ചീഫ്‌

 185 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo