മനോരോഗത്തിന്റെ മേച്ചിൽപ്പുറങ്ങൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ദേശാഭിമാനി സെപ്തം. 29 ൽ വന്ന വാർത്ത –
ഭാര്യ അന്ധവിശ്വാസത്തിന് അടിമ ; ഭർത്താവ് അദാലത്തിൽ.

ഭാര്യ അന്ധവിശ്വാസത്തിന് അടിമയാണെന്നും അവരോടൊപ്പം ജീവിക്കാൻ കഴിയുന്നില്ലെന്നും വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട് വിവരാവകാശ രേഖകളോടെ ഭർത്താവ് വനിതാ കമ്മീഷന്‌മ്യമ്പാകെ ഹാജരായി.
13 മാസം ഗർഭിണിയാണെന്നും പ്രാർഥനയിലൂടെ
യാണ് ഗർഭിണിയായതെന്നും മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ പറഞ്ഞപ്പോൾ അയാൾ ഞെട്ടിപ്പോയി. അതുകൊണ്ടു ഈ ബന്ധം ശരിയാവില്ലെന്ന് അയാൾ തീരുമാനിക്കുകയാണുണ്ടായത്. യഥാർഥത്തിൽ അവർ ഫൈബ്രോയിഡ് എന്ന രോഗത്തിന് ചികിൽസയിലാണ്. അമിത ഭക്തിയാണ് ഈ തോന്നലിനുള്ള കാരണമെന്നു വിവരാവകാശത്തിൽ മെഡിക്കൽ ബോർഡ് അഭിപ്രായപ്പെടുന്നതു്.
പല ജീവിത സംഘർഷങ്ങളാൽ മനസ്സിന്റെ പ്രതിരോധ നിലനഷ്ടപ്പെടുന്നവരാണ് മനോരോഗികളായി മാറുന്നതു്. അത്തരം രോഗികളെ കൗൺസ്ലിംഗിലൂടെ ഭേതമാക്കാൻ കഴിയില്ല. അതിന്‌മെഡിസിൻ കൂടിയെ തീരൂ. മനസ്സിന്റെ സമനില തെറ്റുന്നതു് ചില പദാർത്ഥങ്ങളുടെ കുറവ് മൂലമാണ്. ഇതു് നികത്തുന്നതിനുള്ളതാണ് മരുന്നായി നൽകുന്ന ഗുളികകൾ. ഗുളികകളുടെ അളവ് ശരിയായ നിലയിൽ രോഗിക്ക് ലഭിച്ചുകൊണ്ടിരുന്നാൽ രോഗി സമനിലയിലായിരിക്കും. എന്നാൽ അല്പം പോലും കുറഞ്ഞാൽ രോഗി disorder ആയിപ്പോവുകയും ചെയ്യും. ഫ്രോയിഡിയൻ സങ്കല്പ പ്രകാരം ബോധ ഉപബോധമനസ് കളുടെ സമനിലയാണുതെറ്റുന്നതാണ് രോഗാവസ്ഥ. അരുതാത്ത കാര്യങ്ങൾ, നടക്കാത്ത കാര്യങ്ങൾ ലോഡ് ചെയ്തിരിക്കുന്നതു് ഉപബോധമനസ്സിലാണ് പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതോടെ ബോധമനസ്സ് നിർവര്യമാകുന്നു .തുടർന്നു ശരീരത്തിന്റെ നിയന്ത്രണം ഉപബോധ മനസ്സ് ഏറ്റെടുക്കുന്നു ഇവിടെ മിഥ്യാധാരണകൾ (Auxiliar – used Hallucination), അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. യഥാർഥത്തിൽ അതു് ക്രമം തെറ്റിയ പ്രവർത്തനങ്ങളാണ്. തലച്ചോറിൽ സംഭവിക്കുന്ന രാസപരിണാമങ്ങളുടെ ഫലമാണിത്. ശരീരം മറന്നു രോഗി അയഥാർഥ ലോകത്തിൽ ജീവിക്കുന്നു.ഇവിടെയാണ് രോഗി അശരീരി കേൾക്കുന്നതും അത്ഭുതങ്ങൾ പറയുന്നതും മറ്റുള്ളവർ ആൾ ദൈവമാക്കി മാറ്റുന്നതും. സ്കീസോഫേനിയ ഗ്ലോസോ ലേലിയാ, ക്രിപ്റ്റസ്തീഷ്യ എന്നൊക്കെ ഈ അവസ്ഥയെ പറയും.
രോഗ ചികിൽസ ശരിയാകാതെ വന്നാൽ വിഷാദ രോഗങ്ങ (M.D. P depression) ളായും വിഭ്രാന്തി (M.D.P.Mania) അപസ്മാരം (Epilephtic Psychoses ) മറവി (Hy ammnesia) സ്വപ്നാടനം (Somnambulism) പ്രേത ബാധ (possession Syndrome) അപസ്മാരം (Hyfits) അന്ധത (Hy blindness) മൂകത Hy-aphonia) തളർവാതം (Para plegia monoplegia) എന്നീ രോഗങ്ങളായി മാറും.
ഇപ്പോൾ ഈരോഗങ്ങൾക്ക് ഡോക്ടർമാർ കൊടുത്തുവരുന്ന മരുന്നു
encorate chrona, oxetol, olaza Pine, ser nace, Phenergan, Resque, Tolaz etc ആണ്.
മനോരോഗികളെ രണ്ടായി തിരിക്കാം ആദ്യമായി രോഗമുണ്ടാവുന്നവരും പാരമ്പര്യമായി രോഗമുള്ളവരും. പാരമ്പര്യ രോഗങ്ങൾ മാറാൻ പ്രയാസമാണ് അതൊരു ജനിതക പ്രവാഹമായി തുടരുന്നു. ചിലപ്പോൾ രൂപമാറ്റം സംഭവിച്ചേക്കാം. ഉദാ: സ്കിസോഫ്രേനിയ ഓട്ടിസമായി വരാം. എപ്പിലപ്സിമെന്റലി റിട്ടാർഡ് ആയി വരാം.
ഈ രോഗം ദൃശ്യമല്ലെങ്കിലും സമൂഹത്തെ ഗ്രസിച്ചു കൊണ്ടു കാട്ടുതീ പോലെ വളരുകയാണ്. ഏതൊരു ആസ്പത്രിയിൽ ചെന്നാലും രാവിലെ സൈക്കോളജി – സൈക്യാടി വിഭാഗത്തിൽ . 50 മുതൽ 100 വരെ രോഗികൾ നിത്യവും എത്തുന്നുണ്ടു
പഴയ കാലത്തു വസൂരി വരുമ്പോൾ ആൾക്കാർ ഓടിയൊളിക്കുന്നതു് പോലെ മനോരോഗികളെ സമൂഹം വെറുക്കുകയും ആട്ടിയോടിക്കുകയുമാണ് ഇന്ന്.
ശരീരത്തിന് രോഗം വന്നാൽ രോഗി ചികിൽസിക്കാൻ തയ്യാറാക്കും. എന്നാൽ മനസ്സിന് രോഗം വന്നാൽ ചികിൽസിക്കാൻ രോഗി ക്കു കഴിയില്ല.കാരണം രോഗിക്കു മനസ്സ് എന്ന അദൃശ്യ അവയവം പ്രവർത്തിക്കുന്നില്ല എന്നതാണ്. ഇവിടെ രോഗിയുടെ അസുഖം മാറ്റേണ്ടിവരുന്നതു് സമൂഹത്തിന്റെ ആവശ്യമായി വരുന്നു.
നമ്മുടെ നാട്ടിൽ മത വിശ്വാസികളിൽ വലിയൊരു വിഭാഗം ആൾക്കാരാണു മനോരോഗിയോട് ക്രൂരമായി പെരുമാറുന്നത്. അതിന് കാരണം. കുട്ടിക്കാലം മുതൽ മതപ്രന്ഥങ്ങൾ പഠിക്കുന്നതിനാൽ ഇവർക്ക് ശാസ്ത്ര വിഷയങ്ങളോട് താല്പര്യമില്ല. അതു് കൊണ്ടു ദൃശ്യമല്ലാത്ത രോഗത്തെ മനസ്സിലാക്കാനോ ചികിൽസിക്കാനോ ഇവക്ക് കഴിയുന്നില്ല.
അതിനുപരി കുടുംബാംഗങ്ങളിൽ ഒരാൾക്ക് രോഗം വന്നാൽ വെളിയിൽ അറിയുന്നതു് ഇവർക്ക് അപമാനമാണ്. ക്യാൻസർ വന്നാൽ ഇത്രയും അപമാനമില്ല.
നമ്മുടെ പല പ്രധാന ആശുപത്രികളിലും മന:ശാസ്ത്ര ചികിൽസ ശാസ്ത്രീയമല്ല.കാരണം സൈക്യാടിസ്റ്റ് തന്നെയാണ് പരിശോധനയും ചികിൽസയും ഒരുമിച്ചു നടത്തുന്നതു് ഇതു് മൂലം കൗൺ സ്‌ലിംഗ് കൊണ്ടു തീരേണ്ട രോഗിക്കു ഗുളിക കഴിക്കേണ്ടി വരുന്നുണ്ടു. ഇവിടെ സൈക്കോളജിസ്റ്റുകളുടെ പരിശോധന ഇല്ല. രോഗികൾക്കു എത്ര വർഷം ചികിൽ സിച്ചിട്ടും രോഗം മാറുന്നില്ല എന്നതു് പഠന വിധേയമാക്കേണ്ടതാണ്. മനോരോഗാലയങ്ങൾ നാട്ടിൽ ഒരു പാടുണ്ടെങ്കിലും രോഗം കുറയുന്നവരുടെ എണ്ണം വളരെ കുറവാണ്.
രോഗങ്ങളുടെ രാജരോഗം മനോരോഗമാണ്. മനോരോഗികൾ മറ്റു ള്ളവരെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടു. ചില രോഗികൾ ആത്മഹത്യയും കൊലപാതകവും കൂട്ടക്കൊലപാതകം വരെ ചെയ്തിട്ടുണ്ടു.

ഇക്കാര്യത്തിൽ സക്കാർ കുറെയേറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും രോഗ വളർച്ചക്ക് സമാനമായ പ്രതിരോധമാകുന്നില്ല. അതു് കൊണ്ടു സർക്കാരിന്റെ കൂട്തൽ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ടു.

ശ്രീനി പട്ടത്താനം

 206 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo