ദൈവമുണ്ടോ ശാസ്ത്രത്തിന്റെ രീതിയിൽ ഒരു അന്വേഷണം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നമ്മള്‍ ഓരോരുത്തരെയും നിയന്ത്രിക്കുന്ന നമ്മുടെ വിധികള്‍ തീരുമാനിക്കുന്ന ഒരു ദൈവം പ്രപഞ്ചത്തില്‍ ഉണ്ടോ? ശാസ്ത്രീയ അറിവുകളില്‍ നിന്ന്കൊണ്ട് ഒരന്വേഷണം.. ഇരുപതിനായിരം കോടിയില്‍പ്പരം നക്ഷത്രങ്ങള്‍ ഉള്ള ആകാശഗംഗ 20,000 കോടിയോളം ഗാലക്സികൾ. അവതന്നെ ലക്ഷകണക്കിന് പ്രകാശ വര്‍ഷങ്ങള്‍ അകലെയായി ചിതറികിടക്കുന്നു .ലോക്കൽ ഗ്രൂപ്പുകളായും അവ ചേർന്ന് ക്ലസ്റ്ററുകളായും സൂപ്പർ ക്ലസ്റ്റർ ആയും ബന്ധിതമാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് പ്രപഞ്ചത്തിന്റെ പ്രായം 13.82 ബില്യണ്‍ (1382 കോടി) വർഷമാണ്. ദൃശ്യപ്രപഞ്ചത്തിന്റെ (observable universe) വ്യാസം 90.68 ബില്യണ്‍ പ്രകാശവര്ഷവും ആണ്. അതിന്റെ വലിപ്പം നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറത്താണ്. നമ്മുടെ ഈ പ്രപഞ്ചം പോലും മറ്റനേകം പ്രപഞ്ചകളിൽ ഒന്നാകാം എന്ന തിയറികളും വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തിൽ അടിസ്ഥാനപരമായി നാലു ശക്തികളാണുള്ളത്. 1. Gravitational force 2.Electromagnetic force 3. Strong nuclear force 4. Weak nuclear force ഈ അടിസ്ഥാന ശക്തികളിലാണ് പ്രപഞ്ചത്തിലെ സകലതും പടുത്തുയർത്തിയിരിക്കുന്നത്. ഹംഗേറിയൻ അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞന്മാർ ലീഥിയം 7 പോട്രോൺ പൂജ്യത്തെ 17 മെഗാ ഇലക്ട്രോൺ വാട്ട് ഊർജനിലയിൽ പ്രകാശവേഗതയുടെ തൊട്ടടുത്ത് സഞ്ചരിപ്പിച്ച് കൂട്ടിയിടിപ്പിച്ചപ്പോൾ ഉണ്ടായ കണികകളിൽ ഭാരം കുറഞ ബോസോണിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഒരു ഇലക്ട്രോണിന്റെ പിണ്ഡത്തിന്റെ 34 മടങ്ങുമാത്രം ഭാരമുള്ള ഈ ബോസോൺ പുതിയൊരു മൗലിക ബലത്തിന്റെ സൂചനയാണ് നൽകുന്നത്. ഈ അടിസ്ഥാന ശക്തികൾക്ക് മനുഷ്യരെ തിരഞ്ഞുപിടിച്ച് ഒന്നു ചെയ്യാൻ കഴിയില്ല എന്നതാണ് യഥാർത്ഥത്യം. പ്രപഞ്ചത്തിൽ നിങ്ങളെ രക്ഷിക്കാനും ശിക്ഷിക്കാനും സമ്മാനപൊതികളുമായി കാത്തിരിക്കുന്ന ദൈവം ഏതാ? അങ്ങനെയൊരു ദൈവം നിങ്ങളുടെ പേടിയിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും നിങ്ങൾ കേട്ട മതസങ്കല്പങ്ങളിൽ നിന്നും ശാസ്ത്രീയ അറിവുകളുടെ കുറവിൽ നിന്നും നിങ്ങളുടെ മനസ്സിൽ മാത്രം ഉരുതിരിഞ്ഞു വന്നതാണ്. ഈ നഗ്ന സത്യം അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് വളരെ ബുദ്ധിമുട്ട്. വിശ്വാസം തയച്ചു വളരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.

✍️ ശ്രീ ലക്ഷ്മി

 238 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo