ഒരു യഥാർഥ അദ്ധ്യാപകൻ ഹ്യൂമനിസ്റ്റായിരിക്കും – ശ്രീനി പട്ടത്താനം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

” ഗുരു” എന്ന വാക്കിന്റെ അർഥം കുട്ടികളുടെ മനസ്സിലുള്ള അന്ധകാരം നീക്കുന്നവൻ എന്നാണർഥം. എന്താണന്ധകാരം? ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അന്ധകാരം എന്നു പറഞ്ഞാൽ അജ്ഞതയാണ്. അജ്ഞത മാറ്റി അറിവിന്റെ ചക്രവാളത്തിലേയ്ക്ക് നയിക്കുന്നവനാണ് ഗുരു അല്ലെങ്കിൽ അദ്ധ്യാപകൻ.
ഒരു കുട്ടിയുടെ അജ്ഞത എന്ന് പറഞ്ഞാൽ അവന്റെ എല്ലാവിധത്തിലുമുള്ള അപരിഷ്കൃതത്വം
എന്നാണ്. ആ അപരിഷ് കൃതത്തിൽ യാഥാസ്ഥിതിക വിശ്വാസങ്ങൾ, മൂല്യബോധമില്ലായ്മ, കാരുണ്യരാഹിത്യം തുടങ്ങിയവയാണുള്ളത്.
ഈ ഇരുട്ടിനെ കീറിക്കളഞ്ഞു കുട്ടിയെ വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് അധ്യാപകൻ. അതായത് എല്ലാവരോടും സ്നേഹമായി പെരുമാറുക , അന്യന്റെ അപകടാവസ്ഥയിൽ സഹായിക്കുക, ശാസ്ത്രീയവും ജനാധിപത്യവും മാനവികവുമായ ചിന്തകൾ വളർത്തുക തുടങ്ങിയവയാണ് ഒരദ്ധ്യാപകന്റെ ഉത്തരവാദിത്യങ്ങൾ. ഒരദ്യാപകൻ
ഇക്കാര്യം മറന്നു പോകുന്നു വെങ്കിൽ അയാൾ ഒരു യഥാർഥ അദ്യാപകനല്ല എന്നതാണ്.
ഇന്ന് നമ്മുടെ ഭൂരിഭാഗം അധ്യാപകരും കുട്ടികൾക്ക് മൂല്യബോധം പറഞ്ഞു കൊടുക്കാറില്ല . എങ്ങനെയും സിലബസ് പൂർത്തിയാക്കുക എന്ന ചിന്തയിലാണവർ.
അതുപോലെ ഭൂരിഭാഗം അദ്ധ്യാപകരും
വായിക്കാറില്ല .വനിതാ അധ്യാപകർക്ക് വീട്ട് ജോലി കൂടി ഉള്ളതിനാൽ ഒട്ടും
സമയം കിട്ടാറില്ല. അത് കൊണ്ടു ഗുണപാഠ
കഥകൾ അവർക്ക് സംഭരിക്കാൻ കഴിയാതെ പോകുന്നു. ഒഴുകുന്ന നദിയിൽ നിന്നു വേണം വെള്ളംകോരി കുടിക്കേണ്ടതു് മറിച്ച്
കെട്ടി നിൽക്കുന്ന വെള്ളത്തിൽ നിന്ന് ആകരുതെന്ന് പണ്ടാരോ പറഞ്ഞതു് നാം ഓർക്കേണ്ടതുണ്ടു.
ഒരു വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം അവന്റെ അധ്യാപകൻ പൂർണനാണ്. അധ്യാപകന്റെ വാക്ക്, നോക്ക്, വേഷം, പ്രകടനം എല്ലാം അവൻ അനുകരിക്കും. അധ്യാപകന്റെ വാക്കുകൾ എപ്പോഴെങ്കിലും അവനെ സ്വാധീനിക്കാതിരിക്കില്ല. അത് കൊണ്ടാണ് പിൽക്കാലത്ത് അദ്ധ്യാ
പകനെ കാണുമ്പോൾ അവൻ ഓടി വരുന്നതു്. അധ്യാപകന്റെ ജോലി സാധനങ്ങൾ നിർജ്ജീവമായ ഫയലുകളല്ല ,മറിച്ചു നിഷ്ക്കളങ്കമായ മനസ്സിന്റെ ഉടമകളായ കുഞ്ഞുങ്ങളാണ്. അത് കൊണ്ടു കുട്ടികളെ പഠിപ്പിക്കു
ന്ന അധ്യാപകർ സംശുദ്ധമായ ജീവിതം നയിക്കുന്ന ആളായിരിക്കണം, അധമവാസന ഉള്ളവരായിരിക്കരുത്.

ഇത്രയും പറയാനിടയായതു് കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ ചില അധ്യാപകർ ചെയ്ത നടപടി കണ്ടിട്ടാണ്. ഒരു സമര മാർഗ്ഗം എന്ന നിലയിൽ മറ്റു ചില വിഷയങ്ങൾ പ്രതിഷേധിക്കുവാൻ ഈ മാർഗ്ഗം ഉപയോഗിക്കാം. പക്ഷെ കോവിഡ് വിഷയത്തിൽ ഉചിതമായില്ല എന്ന് പറയാനാണ്.

രണ്ടു ലക്ഷത്തി പതിനായിരത്തോളം പേർ ഇപ്പോൾ മരണപ്പെട്ടു കഴിഞ്ഞു. ലോകമാകെ മരണം തുടർന്ന കൊണ്ടിക്കുന്നു. നമ്മൾ മരണ ഭയം മൂലം കതകടച്ചു വീട്ടിനുളളിൽ തന്നെയിരിക്കുന്നു. മരിക്കുന്നവരെ പേരും വീടും പറയാതെ കൂഴിയിൽ കൂട്ടത്തോടെ വാരിയിട്ടു തീകൊളുത്തുന്നു. ശുശ്രൂഷിച്ചു ജീവൻ നഷ്ടപ്പെട്ട ഡോകരുടെ മൃതദേഹം സംസ്ക്കരിക്കാൻ ശ്മശാനത്തിൽ ചെല്ലൂമ്പോൾ അവരെ തുരത്തിയോടിക്കുന്നു ഡോക്ടർ മാരും നേഴ്സുമാരും സ്വന്ത മോബന്ധമോ നോക്കാതെ അന്യരെ ശുശ്രൂഷിച്ചു മരണം ഏറ്റുവാങ്ങുന്നു.

ഇത്രയും ഭീകരമായ സന്ദർഭത്തിന് നാം സാക്ഷ്യം വഹിക്കുമ്പോൾ ആരോഗ്യപ്രവർത്തകർക്കൊപ്പം, സമൂഹത്തിന് മാർഗ്ഗദീപമാകേണ്ട അധ്യാപകർ ചെയ്ത നടപടി മനുഷ്യത്വ ഹീനവും നീചവുമാണ്. ഇനിയെങ്കിലും തെറ്റുതിരുത്താൻ തയ്യാറായാൽ അദ്ധ്യാപക
ന്റെ മഹനീയമായ ആ ഇരിപ്പിടം കളങ്കപ്പെടാതിരിക്കും.

ശ്രീനി പട്ടത്താനം

 221 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo