ധ്യാനം എന്ന മണ്ടത്തരം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ധ്യാനത്തിലൂടെ ആത്മാവിന്‍്റെ അസ്ഥിത്വത്തിന്‍്റെ അന്തസത്തയേ അനുഭവിക്കാന്‍ കഴിയും, ധ്യാനത്തിലൂടെ ശാന്തിയും സമാധാനവും ശാന്തി കൃഷ്ണയും ലഭിക്കും,ധ്യാനത്തിലൂടെ രോഗങ്ങളെ തടയാം, ആയുസ്സ് വര്‍ദ്ധിപ്പിക്കാം, അതിന്ദ്രജ്ഞാനം നേടാം തുടങ്ങിയ ധാരാളം ഒാഫറുകള്‍ ആണ് ഉള്ളത്. വിവേകാനന്ദന്‍ , ഒാഷോ രജനീഷ് ,സത്യ സായിബാബാ, സദ്ഗുരു, ഡബിള്‍ ശ്രീ തുടങ്ങിയ ധാരാളം തട്ടിപ്പുകാരായ കണ്‍കെട്ട് വിദ്യക്കാര്‍ ധ്യാനത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളേ പറ്റി വാചലരാണ്. ഇത്തരത്തില്‍ മരുത്വമലയിലും അരുവിപ്പുറത്തും ഒക്കെ പോയി തപം ചെയ്യ്ത് മുരുകനേ പ്രസാദിപ്പിച്ച ചില നവോഥാന നായകന്‍മാര്‍ കേരളത്തിലും ഉണ്ടായിരുന്നു .

ധ്യാനിക്കുന്ന മനുഷ്യന്‍്റെ അന്ധവിശ്വാസങ്ങള്‍ക്കനുസൃതമായി മാനസ്സിക ക്രമക്കേടുകളും മതിഭ്രമങ്ങളും സൃഷ്ടിക്കുന്നുവെന്നല്ലാതെ ധ്യാനത്തിന് ഗുണപരമായ യാതൊരു വശവും ഇല്ല. തീവ്രധ്യാനം എന്ന് പറയുന്നത് സ്വയം ഹിപ്നോടെസ്ഡ് ആകുവാനുള്ള ഒരു അംഗികൃത രീതിയാണ്. മതിഭ്രമപരമായ അനുഭൂതികള്‍ നേടുന്നത് ധ്യാനത്തിലൂടെ ആയാലും ലഹരിയിലൂടെ ആയാലും ആദ്യഘട്ടത്തില്‍ സന്തോഷവും സാങ്കല്‍പിക ആനന്ദവും പ്രദാനം ചെയ്യുന്നവയാണ്. ചിലയാളുകള്‍ക്ക് അത്തരം ആനന്ദ അനുഭൂതികളില്‍ തുടര്‍ച്ചയായി ഇടയ്ക്കിടെ മുഴുകുവാനുള്ള വ്യഗ്രതയുണ്ട്. ധ്യാനവും ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും അവരെ അതിനടിമകളാക്കുകയും ഒടുവില്‍ ഭ്രാന്തന്‍മാര്‍ ആക്കുകയും ചെയ്യും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ മുഴുകിറുക്കന്‍മാരാക്കും. ഇങ്ങനെ ധ്യാനത്തിനും ലഹരി പദാര്‍ഥങ്ങള്‍ക്കും അടിമയായവരെ ഒടുവില്‍ മാനസ്സികാരോഗ്യ കേന്ദ്രങ്ങളില്‍ ചിക്ത്സിപ്പിക്കേണ്ടതായും വരുന്നു. ധ്യാനത്തിന് ആവശ്യമില്ലാത്ത മൂല്ല്യം കല്‍പ്പിക്കുവാന്‍ ഇത്തരക്കാരെ പ്രയരിപ്പിക്കുന്നത് ആദ്യകാല സാങ്കല്‍പിക ആനന്ദമാണ്.

നിരക്ഷരരും അജ്ഞരുമായ ആളുകള്‍ ഇത്തരം മതിഭ്രമങ്ങളും മറ്റും കാട്ടുമ്പോള്‍ നമ്മള്‍ അവരെ കിറുക്കരെന്നും വട്ടന്‍മാരെന്നും വിളിച്ച് അവരുടെ സംസാരത്തിന് വിലകല്‍പിക്കാറില്ല. എന്നാല്‍ ഇത്തരം മാനസ്സിക ക്രമക്കേടുകളും മതിഭ്രമങ്ങളും ബാധിക്കുന്നത് ഉയര്‍ന്ന വിദ്യാഭ്യാസവും പ്രതിഭയും പ്രശസ്തിയും ഉള്ളവര്‍ക്കാണെങ്കിലോ..? അവരുടെ മതിഭ്രമപരമായ അനുഭൂതികളെ ആത്യന്തിക സത്യം, പ്രപഞ്ചസത്യം, അന്തസത്ത, ദിവ്യ ദര്‍ശനം, ആറാം ഇന്ദ്രിയം എന്നൊക്കെ തള്ളി മഹത്ത്വവല്‍ക്കരിക്കാറുമുണ്ട്. മതിഭ്രമങ്ങളും അന്ധവിശ്വാസങ്ങളും ബാധിച്ച നിരക്ഷരരേക്കാള്‍ സമൂഹത്തില്‍ നാശം വിതയ്ക്കുന്നത് വിദ്യാഭ്യാസവും പ്രതിഭയും ഉള്ള ഇത്തരം കക്ഷികളാണ്.

സിദ്ധാർഥ് വി ഹ്യൂമനിസ്റ്റ്‌

 237 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo