ഹൃദയത്തെ കാൻസർ ബാധിക്കുമോ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മനുഷ്യനെ ബാധിക്കുന്ന പല തരത്തിലുള്ള കാൻസറുകളെ പറ്റി നാം കേട്ടിട്ടുണ്ട്. ഹൃദയത്തിൽ കാൻസർ ബാധിക്കുമോ..? ശരീരം കലകളാൽ നിർമ്മിതമാണെന്ന് അറിയാമല്ലോ. ശരീരത്തിൽ കലകൾ നിർമ്മിക്കപ്പെടുകയും, നശിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ശരീര കലകളുടെ പരിധിയിൽ കൂടുതലുള്ള വളർച്ചയാണ് ക്യാൻസർ എന്ന് പറയുന്നത്. ക്യാൻസർ ഹൃദയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം 99 ശതമാനം ഇല്ല എന്ന് തന്നെയാണ്. ഇനി അത്തരത്തിൽ ഹൃദയത്തിൽ കാൻസർ ബാധിച്ചാൽ അത് അപൂർവങ്ങളിൽ അപൂർവമായി മാത്രമേ സംഭവിക്കുകയുള്ളൂ. ഇതിനുള്ള കാരണം എന്താണെന്ന് നോക്കാം. നമ്മുടെ ജനനത്തിനു മുമ്പേ പ്രവർത്തനം തുടങ്ങുന്ന ഒരു അവയവമാണ് ഹൃദയം. അതായത് ഒരു മനുഷ്യന്റെ മരണം വരെ ഹൃദയം നിർത്താതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വളരെ സങ്കീർണമായ ഹൃദയത്തിൽ കോശ വളർച്ചയോ, കോശത്തിന്റെ നാശമോ സംഭവിക്കുന്നില്ല. അതിനാൽ തന്നെ അവിടെ അമിതമായ കോശ വളർച്ചയ്ക്ക് സാധ്യതയുമില്ല. അതു കൊണ്ടാണ് ഹൃദയത്തെ ക്യാൻസർ ബാധിക്കാത്തത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി ഹൃദയത്തെ കാൻസർ ബാധിക്കുമെന്ന് പറഞ്ഞല്ലോ. അത്തരത്തിലുള്ള ക്യാൻസറിനെ carcinoid എന്നാണ് പറയുന്നത്. ഹൃദയ വാൽവുകളുടെ പ്രവർത്തനത്തെയാണ് ഇത് അവതാളത്തിൽ ആക്കുന്നത്. ഈ കാൻസർ ബാധിച്ചവർ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.

 174 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo