നിങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പറ്റി ആലോചിച്ചിട്ടുണ്ടോ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നിങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പറ്റി ആലോചിച്ചിട്ടുണ്ടോ??? എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു അല്ലേ??? അതിശയം,അമാനുഷികം എന്നൊക്കെ തോന്നിപ്പോകും.അത്രമാത്രം നിഗൂഢതകൾ ഉണ്ട്.എന്നാൽ ഇന്ന് തലച്ചോറിന്റെ പല നിഗൂഢതകളെയും തകർത്തു അതിനെ നഗ്നമായി നമ്മുക്ക് മുമ്പിൽ നിർത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

നിങ്ങൾ നമ്മുടെ ഓർമ്മകളെ പറ്റി ചിന്തിച്ചിട്ടുണ്ടോ??
നിങ്ങളുടെ കാമുകനെ/കാമുകിയെ പറ്റി ഒന്ന് ചിന്തിച്ചുനോക്കൂ.. !!!
എന്തെല്ലാം കാര്യങ്ങൾ മനസ്സിൽ വന്നു… അവളുടെ/അവന്റെ മുഖം, സ്വരം,ചുണ്ട്,പല്ല്,കണ്ണ്,വീട്,വീട്ടുകാർ…

ഇതൊക്കെ എവിടെ നിന്ന് ഓടിക്കയറി വരുന്നു അല്ലേ…🙃

നമ്മളോട് ഏറെ അടുപ്പമുള്ള ഒരാൾ,നമ്മളെ പുറകിൽ നിന്ന് വിളിക്കുമ്പോഴോ,നമുക്ക് പരിചയമില്ലാത്ത ഒരു ഫോൺ നമ്പറിൽ നിന്ന് വിളിക്കുമ്പോഴോ നമുക്ക് ആളെ തിരിച്ചറിയാൻ കഴിയുന്നുണ്ട്, ആ ആളുടെ മുഖം കാണാതെ തന്നെ.സ്വരം കേൾക്കുന്ന സമയം തന്നെ ആളുടെ മുഖം നമ്മുടെ മനസ്സിൽ വരുന്നു.അതിന് പുറകെ അവനുമായി ബന്ധപ്പെട്ട വിവരങ്ങൾ വരുന്നു.ആ വിവരങ്ങൾ കാലങ്ങൾക്ക് മുമ്പ് സൂക്ഷിച്ചവ ആകാം(ഉദാ:അവന്റെ കുടുംബ, വിദ്യാഭ്യാസ ചരിത്രം,സ്വഭാവ സവിശേഷതകൾ),അല്ലാത്തവയും ആകാം. ഇതൊക്കെ എങ്ങനെ…??? എവിടെ നിന്ന്..??? സത്യത്തിൽ എന്താണ് ഈ ഓർമ്മകൾ..???

നമ്മുടെ ഓർമ്മയുടെ കേന്ദ്രം തലച്ചോറിലെ ഹിപ്പൊകാമ്പസ് ആണെന്ന് മുമ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്.അവിടെയുള്ള CA3 എന്ന ചെറിയ ഭാഗത്തിലെ ന്യൂറോ വലയങ്ങളാണ് ഓർമകളുമായി ബന്ധപ്പെട്ട് പ്രധാന സേവനങ്ങൾ നടക്കുന്ന ഒരുഭാഗം.

ഒരു വ്യക്തിയുമായോ,ഒരു സംഭവമായോ,ഒരു ആശയമായോ ബന്ധപ്പെട്ട കാര്യങ്ങൾ നമ്മുടെ തലച്ചോറിൽ ന്യൂറോ കണക്ഷനുകളായി രൂപപ്പെട്ട് ഒരു ന്യൂറോ വലയം സൃഷ്ടിക്കപെടുകയാണ്.അതായത് നിങ്ങൾക്ക് അറിയാവുന്ന ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഒരു ന്യൂറോൺ വലയം നിങ്ങളുടെ തലയിൽ ഉണ്ട്.അതിലെ ന്യൂറോൺ കണക്ഷനുകൾ ആ ആളുടെ മുഖവും, സ്വരവും,മറ്റ് ചരിത്രങ്ങളും ബന്ധിപ്പിച്ചു കൊണ്ട് സംഘം ന്യൂറോണുകളായി ഒന്നിച്ചു നിർമ്മിക്ക പെട്ടിരിക്കുന്നു.ഈ നിർമാണത്തിലുള്ള ഏതെങ്കിലും ഒരു കാര്യം നമ്മുടെ അനുഭവത്തിൽ വരുമ്പോൾ(ഉദാ:പരിചയ മുള്ള ഒരാളുടെ സ്വരം കേൾക്കുക)പ്രത്യേക ന്യൂറോൺ വലയത്തിൽ ഇലക്ട്രിക് സിഗ്നലുകൾ പായുകയും ബന്ധപ്പെട്ട ഓർമ്മകൾ നമ്മുടെ മനസ്സിൽ എത്തുകയും ചെയ്യുന്നു.

ഓർമ്മകളുടെ തീഷ്ണത ന്യൂറോ വലയങ്ങളുടെ തീവ്രതയും ആയി ബന്ധപ്പെട്ടിരിക്കുന്നു.അതായത് നിങ്ങൾക്ക് ഒരാളുടെ ജന്മദിനം ഓർമ്മ ഇല്ലെങ്കിൽ അയാളുടെ ജന്മദിനം അറിഞ്ഞ സമയത്തോ അതിനുശേഷമോ ആ അറിവുമായി ബന്ധപെട്ട് ഉണ്ടായിട്ടുള്ള ന്യൂറോൺ കളക്ഷന്റെ തീവ്രത നിങ്ങൾ പിന്നീട് ശക്തിപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം.

നിങ്ങൾ പുതിയ ഒരു വ്യക്തിയെ പരിചയപ്പെടുമ്പോൾ, അല്ലെങ്കിൽ പുതിയ ഒരു വിഷയം പഠിക്കുമ്പോൾ, പുതിയ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരു സംഘം ന്യൂറോൺ കണക്ഷനുകൾ നിങ്ങളുടെ തലയിൽ രൂപപ്പെടും.പിന്നീട് വരുന്ന കാലങ്ങളിൽ അത് ഉപയോഗപ്പെടുത്തുകയോ അല്ലാത്തപക്ഷം അത്തരം ന്യൂറോൺ കണക്ഷനുകളുടെ തീവ്രത നഷ്ടപ്പെട്ട് ഓർമ്മകൾ കുറയുകയോ ചെയ്യുന്നു.

ഓർമ്മകൾ ഉണർത്തുവാനും പരിപോഷിപ്പിക്കാനും തലച്ചോറിലെ അമിഗ്ദലയും,തലമസ് ഉം വഹിക്കുന്ന പങ്കും ചെറുതല്ല.നമ്മുടെ തലയിൽ രൂപപ്പെട്ടിട്ടുള്ള ന്യൂറോൺ വളയങ്ങളിൽ കൂടെയുള്ള ഇലക്ട്രിസിറ്റി നിയന്ത്രണവും,ചില ജീനുകളുടെ ഉണർത്തിയെടുക്കലും ഇവ നിർവഹിക്കുന്നു.
ഭൂതകാല സ്മരണകളുമായുള്ള കൂടി പ്രവർത്തനവും കാണുന്ന കാഴ്ചകളിലെ വൈകാരിക മൂല്യം നിർണയിക്കുന്നതിലും അമിഗ്ദല പങ്ക് വഹിക്കുന്നുണ്ട്.

അതുപോലെ നമ്മുടെ പേടിയും നമ്മുടെ ഓർമ്മകൾ ആണ്.ചില ജീനുകൾ ഉണർത്തി എടുക്കുന്നതിന്റെ ഫലമായാണ് നമ്മളിൽ പേടി ഉണ്ടാകുന്നത്.#NSA4 എന്ന പ്രോട്ടീൻ ത്വരുത്തപ്പെടുന്നതിന്റെ ഫലമായി ജീനുകൾ സക്രിയമാവുകയും അതുമായി ചേർന്നു ന്യൂറോൺ വലയങ്ങൾ സജീവമായി പേടി ഉണ്ടാവുകയും ചെയ്യുന്നു.#NSA4 എന്ന പ്രോട്ടീൻ നിർവീര്യ മാക്കിയാൽ പേടിയുടെ ഓർമ്മ പോകും എന്നർത്ഥം. ഇത്തരം കണ്ടെത്തലുകളും തിരിച്ചറിവുകളുമാണ് മനോരോഗ ചികിത്സയും ആധുനിക ന്യൂറോസയൻസും ഒരേ പാതയിൽ നീങ്ങാൻ കാരണമായിരിക്കുന്നത്. ഭാവിയിൽ മനുഷ്യന്റെ പലവിധ ഫോബിയകളും(മനോരോഗങ്ങൾ), അൽഷിമേഴ്സ് പോലുള്ള രോഗങ്ങളും പരിപൂർണ്ണമായി ഭേദപ്പെടുത്താവുന്ന നിലയിലേക്ക് വൈദ്യശാസ്ത്രം എത്തിച്ചേരും.

Nb:1-താഴെ ചിത്രത്തിൽ കാണുന്നതാണ് ഒരു ന്യൂറോസെൽ, ഇത്തരം കോടിക്കണക്കിന് ന്യൂറോ സെല്ലുകളാണ് തലച്ചോറിൽ ഉള്ളത്.ഇത്തരം ന്യൂറോ സെല്ലുകൾ കൂടിച്ചേർന്ന് കണക്ഷനുകൾ ഉണ്ടാക്കിയാണ് ന്യൂറോൺ വലയങ്ങൾ രൂപപ്പെടുന്നത്.

2-ഒരു ന്യൂറോസെല്ലിന്റെ #Dendrites തൊട്ടടുത്തുള്ള ന്യൂറോസെല്ലിന്റെ #Axonterminals ഉം ആയി ചേർന്ന് ന്യൂറോ കണക്ഷനുകൾ ഉണ്ടാക്കുന്നു.

3-രണ്ടു ന്യൂറോ സെല്ലുകൾക്ക് ഇടയിലെ ചെറിയ വിടവാണ് സിനാപ്റ്റിക് ക്ലിഫ്റ്റ്.#Neurotransmitters പ്രവർത്തിക്കുന്നത് അവിടെയാണ്.

Ref:the tell tale brain & online articles

പ്രജിത്ത്സിപി

 223 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo