ധ്യാനിക്കുന്ന മനുഷ്യന്റെ അന്ധവിശ്വാസങ്ങൾക്കനുസ്യതമായി മാനസ്സിക ക്രമക്കേടുകളും മതിഭ്രമങ്ങളും സൃഷ്ടിക്കപ്പെടുന്നു എന്നാല്ലാതേ ധ്യാനത്തിന് ഗുണപരമായ യാതൊരു വശവുമില്ല.
ഇന്ന് നിത്യാനന്ദ മയക്ക് മരുന്നിന്‍്റെ ലഹരിയില്‍ പറയുന്ന എല്ല ഭ്രാന്തുകളും മുന്‍പ് ഓഷോ രജനീഷും പറഞ്ഞിരുന്നു. ആത്മാവ്, മരണാനന്തര നിലനില്‍പ്പുള്ള ബോധം തുടങ്ങിയ അസംബന്ധങ്ങള്‍ ഇരുവരും പറയുന്നതാണ്. ചിലര്‍ പറയുന്നത് ഒാഷോ നിരീശ്വരവാദി ആണ്, യുക്തി വാദിയാണ്, അല്ല വായിക്കുന്ന ആളുടെ മനോനിലയ്ക്കനുസരിച്ച് ഇതിലേതും ആയി മാറാവുന്ന മായവി ആണ് ഒാഷോ എന്നും ചില ബുദ്ധിഹീനര്‍ പറയുന്നു. യുക്തി വാദികളും നിരീശ്വരവാദികളും, മരണാനന്തര നിലനില്പുള്ള ആത്മാവില്‍ വിശ്വസിക്കുമോ ? ധ്യാനം എന്ന മണ്ടത്തരത്തിനായ് സമയം തുലയ്ക്കുമോ?
ഓഷോ മത വിശ്വാസി അല്ല എന്ന് തള്ളുന്നവര്ക്കായി: ഓഷോയുടെ ഭൂരിഭാഗം ആശയങ്ങളും ഹിന്ദുക്കളുടെ ഉപനിഷത്തും ബുദ്ധ സാഹിത്യങ്ങളിലേ അവിലോസു പൊടികളുമാണ്. ഓഷോ സ്വതന്ത്രമായി ജീവിക്കാന്‍ പറഞ്ഞത് കൊണ്ട് അദ്ദേഹം യുക്തി വാദിയാകുമോ? സ്വതന്ത്രമായി ജീവിക്കാന്‍ ഓഷോ പറഞ്ഞെങ്കിലേ അറിയുകയുള്ളോ. ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് ഈ രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാന്‍ ഉള്ള എല്ലാ അവകാശങ്ങളും നല്‍കുന്നുണ്ട്. അതുള്ളപ്പോള്‍ ഓഷോയുടെ ഈ ഉപദേശം എന്തിന്! ഒാഷോയുടെ കൃതികള്‍ ഭൂരിഭാഗവും പരസ്പര വിരുദ്ധവും വ്യത്തികെട്ട പ്രസ്താവനകളും ആണ് .
1977 ജനുവരി 8 ന്,കറണ്ടിലേ അദ്ദേഹത്തിന് ലേഖനം തന്നെ ഇതിന് തെളിവാണ്. ഓഷോ അതില്‍ പറയുന്നു ”നിങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് അന്വര്ത്തമായി തീരുന്നത് നിങ്ങള്‍ ഇല്ല എന്ന് പറയുമ്പോഴാണ്. ഒരു ഹെെന്ദവനായി ജനിക്കുന്നത് ശ്രേഷ്ഠവും ജീവിക്കുന്നത് മ്ലേച്ഛവും ആണ്. ഒരു വ്യക്തി ധ്യാനിക്കുമ്പോള്‍ അയാള്‍ അസ്ഥിത്വത്തിന്്റെ അന്തസത്തയേ അനുഭവിക്കുന്നു. ദെെവം ഇല്ലെങ്കില്‍ അതിനര്‍ഥം ജീവിതം അര്ഥരഹിതമാണെന്നാണ്. പ്രപഞ്ചം പ്രപഞ്ചം അല്ലെന്നാണ്. നിങ്ങള്‍ യഥാര്‍ഥ യുക്തി വാദി ആണെങ്കില്‍ നിങ്ങള്‍ക്ക് ആത്മഹത്യ ചെയ്യാതിരിക്കുവാന്‍ കഴിയില്ല . യഥാര്‍ഥ യുക്തി വാദിക്ക് ജീവിക്കാന്‍ കഴിയില്ല . മരിക്കുന്നെങ്കില്‍ ഒന്നും തന്നെ മരിക്കുന്നില്ല. മരണാനന്തര ജീവിതം ഇല്ലെങ്കില്‍ മരണത്തിന് മുന്‍പും ജീവിതമില്ല. നിരീശ്വരര്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല. മരണാനന്തരം നിങ്ങളുടെ മനസ്സ് അന്തരീക്ഷത്തില്‍ അപ്രത്യക്ഷമാകും, ആത്മാവ് ഉണ്ട്. എനിക്ക് എന്‍്റെ ആത്മാവിനേ പറ്റി അറിയാം” . ആരെങ്കിലും മരണം അനുഭവിച്ചിട്ടാണോ മരണാനന്തരം ആത്മാവ് ഇല്ല എന്ന് പറയുന്നത് എന്നും ഈ കിറുക്കന് ചോദിക്കുന്നു. ഇതൊക്കെ തന്നെയാണ് നിത്യാനന്ദയും തട്ടിവിടുന്നത്.
രജനീഷിന്്റെ ആത്മാവിന് ശരീരവും തലച്ചോറും ഇല്ലെങ്കിലും ജീവിതവും മനസ്സും ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആത്മാവിന്‍്റെ മരണാനന്തര നിലനില്പിനേ കുറിച്ചുള്ള അറിവ് മരണാനുഭവത്തില്‍ അധിഷ്ഠിതമായ ഒന്നാണോ? മരണാനന്തരം ശരീരത്തേ അതിജീവിച്ച് നിലനില്ക്കുന്നതും യഥാര്‍ഥ ആസ്തികൃമുള്ളതെന്നും ഈ കിറുക്കന് പറയുന്ന ആത്മാവിന് ജീവിതമോ മനസ്സോ ഇല്ല. കാരണം ശ്വാസോച്ഛ്വാസമോ മനസ്സിക പ്രവര്‍ത്തനങ്ങള്‍ക്കായ് തലച്ചോറോ അതിനില്ല. സമ്പൂര്‍ണ്ണമായി മരണത്തേ അതിജീവിക്കാനുള്ള പ്രാകൃതമായ ഒരു വിശ്വാസമാണ് ആത്മാവ്. മരണ സമയം അരൂപിയായ ആത്മാവ് ശരീരം വിടുന്നു, പുനര്‍ജനിക്കുന്നു, പരമാത്മാവില്‍ തുളച്ചു കയറുന്നു എന്നൊക്കെ പറയുന്നതും ഈ പ്രാകൃത സങ്കല്പത്തിന്്റെ ഭാഗമാണ്.
ധ്യാനിക്കുന്നതിലൂടെ ആത്മാവിന്‍്റെ അന്തസത്തയേ അനുഭവിക്കാന്‍ കഴിയും എന്ന പടുവിഡ്ഢിത്തമാണ് ഒാഷോയ്ക്കുള്ളത്. ധ്യാനിക്കുന്ന മനുഷ്യന്‍്റെ അന്ധവിശ്വാസങ്ങള്ക്കനുസ്യതമായി മാനസ്സിക ക്രമക്കേടുകളും മതിഭ്രമങ്ങളും സൃഷ്ടിക്കപ്പെടുന്നു എന്നല്ലാതേ ധ്യാനത്തിന് ഗുണപരമായ യാതൊരു വശവുമില്ല. രതി പ്രക്രിയയിലൂടെ ദെെവത്തേ അറിയാനോ അല്ലെങ്കില്‍ അതൊരു ആത്മീയ വിദ്യയോ അല്ല. രതി എന്നത് തികച്ചും ഒരു ജെെവ പ്രക്രിയയാണ് . അന്ധവിശ്വാസങ്ങളുടെ കൂടാരമായ ആത്മീയ ദെെവ സങ്കല്‍പ്പവുമായി രതിക്ക് ബന്ധമില്ല . എന്നാല്‍ ആത്മാവിനേയും ദെെവത്തേയും അനുഭവിക്കാന്‍ തന്‍്റെ ആശ്രമത്തില്‍ ഒാഷോയും അനുയായികളും തെറ്റിധാരണയുടെ പുറത്ത് നടത്തുന്ന നഗ്ന നൃത്തവും രതി വെെകൃതങ്ങളും വെറും ലെെംഗികാഭാസമാണ്.
സിദ്ധാർഥ് വി ഹ്യൂമനിസ്റ്റ്, – FB യുക്തിവാദി ഗ്രൂപ്പ്
166 കാഴ്ച