ബഹുമാനപ്പെട്ട അഴീക്കോട് MLA ശ്രീ കെ എം ഷാജി കഴിഞ്ഞ് മൂന്ന് ദിവസങ്ങളായിട്ട് പറയുന്ന ചില നുണകൾ ഇവയാണ് . ഇതിൽ ചിലത് അദ്ദേഹത്തിന്റെ വിവരക്കേട് കൊണ്ടും , ചിലത് ബോധപൂർവ്വവു പറയുന്ന നുണയാണ് .
1️⃣ ” അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ ഭരണം 150 ഓളം ആളുകളാണു . അതിൽ 100 പേരോളം CPM കാരാണ് . മുൻ മാനേജർ പത്മനാഭൻ CPM സഹയാത്രികനാണ്
ഇതിൽ 3 നുണയുണ്ട് . ഇത് ഷാജി രക്ഷപെടാൻ പറയുന്ന നുണയാണ്
1, 150 ഓളം അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 10 ഓളം അംഗങ്ങൾ അടങ്ങിയ ഡിറക്റ്റർ ബോർഡ് ആണു സ്കൂൾ ഭരണം . 150 ഓളം ആളുകൾ അല്ല
2, 150 ഓളം അംഗങ്ങളിൽ എല്ലാവരും തന്നെ കോൺഗ്രസ് , മുസ്ലിം ലീഗ് നേതാക്കളും , പ്രവർത്തകരും അനുഭാവികളുമാണു . 100 പേർ CPm കാർ ആണെന്നത് നുണയാണ്
3, ഇന്നലെ ഷാജിക്ക് വേണ്ടി സാക്ഷ്യം പറഞ്ഞ പഴയ മാനേജർ പി വി പത്മനാഭൻ CPM സഹയാത്രികൻ എന്നാണ് ഷാജി അന്തി ചർച്ചയിൽ പറഞ്ഞത് . അയാൾ കോൺഗ്രസ് കാരനാണ്
2️⃣ 2016 തിരഞ്ഞെടുപ്പിൽ നികേഷ് കുമാറിനെ സഹായിച്ചത് കൊണ്ട് മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ ആൾ ( നൗഷാദ് പുതുപാറ ) കൊടുത്ത പരാതിയാണിത്
ഇതിൽ 3 നുണകളുണ്ട് . രക്ഷപെടാൻ മനപ്പൂർവ്വം പറയുന്ന നുണ
1, പുറത്താക്കിയ ആൾ കൊടുത്ത പരാതി എന്ന നുണ
2, നികേഷ് കുമാറിനെ സഹായിചതിനു പുറത്താക്കി എന്ന നുണ
3, പുറത്താക്കി എന്ന ഭാഗിക നുണ . റഫീഖ് ഇപ്പോഴും മുസ്ലിം ലീഗ് അനുകൂല സർവ്വീസ് സംഘടനയുടെ സംസ്ഥാന നേതാവും , മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമാണു .
12 ജൂൺ 2017 നാണ് നൗഷാദ് പുതുപാറ അഴീക്കോട് പഞ്ജായത്ത് മുസ്ലിം ലീഗ് കമ്മറ്റിക്ക് ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പരാതി എഴുതി കൊടുത്തത് .
18 ജൂൺ 2017 ന് പഞ്ജായത്ത് കമ്മറ്റി , സംസ്ഥാന സെക്രട്ടറി കെ പി എ മജീദിനു രജിസ്റ്റ്രേഡ് ആയി ആ പരാതി അയച്ചു കൊടുത്തു .
18 സെപ്റ്റംബർ 2017 നു നൗഷാദ് പുതുപാറയെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് ചന്ദ്രികയിൽ ഒരു കോളം വാർത്ത വരുന്നത് .
അതായത് 2016 മെയിൽ ഇലക്ഷനിൽ നികേഷിനെ സഹായിചത് കൊണ്ട് പുറത്താക്കി എന്ന് പറയുന്ന നൗഷാദ് ഒന്നേകാൽ വർഷത്തിനു ശേഷം , KM ഷാജിക്ക് എതിരെ പരാതി കൊടുത്ത് മൂന്ന് മാസങ്ങൾ കഴിഞ്ഞ് മാത്രമാണു പുറത്താക്കപെട്ടത് https://falconpost.in › 2017/09/18Web resultsകെ.എം ഷാജിക്കെതിരെ കോഴയാരോപണമുന്നയിച്ച …
3️⃣ ” 2014 ൽ ഞാൻ കാശ് വാങ്ങി എങ്കിൽ 2016 ഇലക്ഷനിൽ എന്തുകൊണ്ട് അത് പറഞ്ഞില്ല ” KM ഷാജി
2014 ൽ ഷാജി കാശ് വാങ്ങി എന്ന് ആരും പറഞ്ഞിട്ടില്ല . നുണയാണത്
2014 ൽ അല്ല കാശ് വാങ്ങിയത് . മുസ്ലിം ലീഗ് ഓഫീസ് പണിയാൻ 25 ലക്ഷം രൂപ നൽകിയാൽ പ്ലസ്റ്റു തരാം എന്നായിരുന്നു വാഗ്ദ്ധാനം ( ഒരു പ്ലറ്റുവിന് 25 ലക്ഷം !! മുസ്ലിം ലീഗ് പാർട്ടിയുടെ വക പ്ലസ്റ്റു തൂക്കി വിൽപ്പന )
എന്നാൽ . ” സ്കൂൾ മാനേജ്മന്റ് കമ്മറ്റിയിൽ കോൺഗ്രസ്കാരും ഉള്ളത് കൊണ്ട് മുസ്ലിം ലീഗ് ഓഫീസ് പണിയാൻ ഓഫർ ചെയ്ത പൈസ വാങ്ങണ്ട ” എന്ന് KM ഷാജി ലീഗ് പഞ്ചായത്ത് കമ്മറ്റിയോട് പറഞ്ഞു .
എന്നിട്ട് 2016 ഇലക്ഷനിൽ ആരും അറിയാതെ ഒറ്റക്ക് പോയി 25 ലക്ഷം രൂപ വാങ്ങി ഷാജി 🙂
ഇത് പുറത്ത് വരുന്നത് ഇലക്ഷൻ കഴിഞ്ഞ് കൂടിയ ഡിറക്റ്റർ ബോർഡിൽ കണക്ക് വെച്ചപ്പോളാണു . അന്ന് പുറത്ത് വന്ന കോഴ കേസ് എങ്ങനെയാണ് ഷാജി 2016 ഇലക്ഷൻ കാലത്ത് അഭിപ്രായപ്പെടുന്നു :: ?
4️⃣ ” 2014ല് ആണ് അഴീക്കോട്ട് പ്ലസ് ടു ബാച്ച് അനുവദിച്ചത്. കോഴ ആരോപണം ഉന്നയിക്കുന്നത് 2017ലും. അഴിമതിക്കെതിരെ ശബ്ദിക്കാന് എന്തേ ഇത്ര താമസം? ” ( ഷാജിയുടെ 2017 ലെ ഫേസ്ബുക്ക് ന്യായീകരണ പോസ്റ്റിൽ നിന്ന് )
ഉത്തരം മുകളിൽ പറഞ്ഞത് തന്നെ . 2014 ൽ പൈസ വാങ്ങി എന്നത് നിങ്ങൾ മാത്രമാണു പറയുന്നത് . 2016 മെയിൽ ഇലക്ഷൻ കാലത്താണു കാശു വാങ്ങിയത് . ഡിറക്റ്റർ ബോർഡിൽ കണക്ക് വെച്ചപ്പോൾ മാത്രമാണുപുറത്തറിഞ്ഞത് . പുറത്തറിഞ്ഞ ഉടൻ പരാതിയുമായി .
5️⃣ ” വിജിലൻസ് അന്വേഷണം നടത്തി തള്ളി കളഞ്ഞകേസാണ്
വീണ്ടും നുണ
ആരു തള്ളിക്കളഞ്ഞു ?
MLA എന്ന പ്രൊട്ടക്ഷൻ ഉള്ളപ്പോൾ സ്പീക്കറുടെ അനുമതി ഇല്ലാതെ എങ്ങനെ ഷാജിയെ ചോദ്യം ചെയ്യുക ? ചോദ്യം ചെയ്ത് കേസിൽ കഴംബില്ല എങ്കിൽ അല്ലെ തള്ളി കളയുക ?
അന്വേഷണം നടത്തി കേസ് തള്ളി എന്നത് നുണയാണു മിസ്റ്റർ ഷാജി
6️⃣ ” എന്റ ഫേസ്ബുക്ക് പോസ്റ്റിനു ശേഷം പ്രതികാര നടപടിയാണിത് . പഴയ ഡേറ്റ് ഒക്കെ കൃതൃമമായി ഉണ്ടാക്കിയതാണു പിണറായി വിജയൻ . അങ്ങനെയൊക്കെ ചെയുന്ന ആളാണല്ലൊ പിണറായി
ക്യുക്ക് വേരിഫികേഷനും , രഹസ്യ അന്വേഷണവും കഴിഞ്ഞ് 19/11/2019 ൽ വിജിലൻസ് സ്പീക്കറുടെ അനുമതി തേടുന്നു , KM ഷാജിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാൻ
13 മാർച്ച് 2020 ൽ സ്പീക്കർ അനുമതി നൽകുന്നു
16 മാർച്ച് 2020 നു സെക്രട്ടറി ഇത് വിജിലൻസിനെ കത്ത് മുഖേനെ അറിയിക്കുന്നു .
14 ഏപ്രിൽ 2020 ന് ഷാജി ഇട്ട പോസ്റ്റിനു ഒരു മാസം മുൻപ് സർക്കാർ നംബർ ഇട്ട് ഇറക്കിയ കത്ത് ഷാജിയുടെ പോസ്റ്റ് വന്നതിനു ശേഷം സർക്കാർ കൃതൃമ രേഖ ചമച്ച് നിർമ്മിച്ചതാണ് എന്ന് ഷാജി പറയുന്നത്
ഈ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു എങ്കിൽ ഉടൻ തന്നെ പ്രതിപക്ഷം പരാതി എഴുതി കൊടുക്കണം . അന്വേഷണം നടക്കട്ടെ . അതീവ ഗുരുതരമായ ആരോപണം
7️⃣ TP കേസ് ഗൂഡാലോചന നടത്തിയ ആൾ ജയിലിൽ ഇല്ല . നിങ്ങൾ പരോൾ കൊടുത്ത് ആൾ വീട്ടിലാണു
ഇവിടെ ഷാജി പറഞ്ഞത് 2 നുണയാണ്
1, PK കുഞ്ഞനന്തനു പരോൾ കൊടുത്തത് സർക്കാർ അല്ല . PK കുഞ്ഞനന്തന്റെ കുടുംബം ഹൈക്കോടതിയിൽ കൊടുത്ത ഹർജ്ജി പ്രകാരമാണു അദ്ദേഹത്തിനു ജാമ്യം കിട്ടിയത്
2, PK കുഞ്ഞനന്തൻ മാർച്ച് 13 നു ഹൈക്കോടതി പരോൾ കൊടുത്തെങ്കിലും ഇപ്പോഴും മെഡിക്കൽ കോളേജ് ICU വിലാണു . വിട്ടിൽ ഇത് വരെ പോയിട്ടില്ല
https://www.business-standard.com/article/news-ani/kerala-hc-grants-interim-bail-to-pk-kunjananthan-in-tp-chandrasekharan-s-murder-case-120031301816_1.html
കഴിഞ്ഞ 6 മാസമായ് PK കുഞ്ഞനന്തൻ ഗുരുതരമായ രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് സെല്ലിൽ ചികിൽസയിലായിരുന്നു . അതുകൊണ്ടാണ് ഹൈക്കോടതി ജാമ്യം കൊടുത്തത് . ഇപ്പഴും ഹോസ്പിറ്റലിൽ തന്നെയാണ് . വീട്ടിലല്ല
7️⃣ ” ലോകത്ത് എവിടെയെങ്കിലും ദുരിതാശ്വാസ നിധിയിൽ നിന്ന് റോഡ് പണിയുമൊ ?
പണിയും . ഉദാഹരണത്തിന് പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രളയത്തിനു സംഭവിച നഷ്ടങ്ങൾ നികത്തും . റോഡും , വീടും തോടുമൊക്കെ അതിൽ പെടും
( സുനാമി ഫണ്ട് എടുത്ത് പാലയിലെ മലയോരത്ത് നിങ്ങൾ റോഡ് പണിതിട്ടുണ്ട് ഷാജി )
8️⃣ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ശുക്കൂർ , ഷുഹൈബ് കേസ് കൊലയാളികൾക്ക് വേണ്ടി വക്കീലിനു ഫീസ് കൊടുത്തു
ഇതിൽ രണ്ട് നുണകളുണ്ട്
1, കൊലയാളികൾക്ക് വേണ്ടി എന്നത് നിങ്ങൾ പറയുന്ന നുണയാണ്
2, ദുരിതാശ്വാസ നിധിയിൽ നിന്നല്ല , സർക്കാർ ഗജനാവിൽ നിന്നാണ് വക്കീലന്മാർക്ക് പൈസ കൊടുക്കുന്നത് .
കേരള സർക്കാരിന്റെ ഭാഗമായ കേരള പോലീസിൽ അവിശ്വാസം രേഖപെടുത്തി , CBI അന്വേഷണം വേണം എന്ന നിങ്ങളുടെ വാദത്തെയാണു കോടതിയിൽ സർക്കാർ കൗണ്ടർ ചെയുന്നത്
( സോളാർ അഴിമതി , സ്ത്രീപീഡനം , ഐസ്ക്രീം പാർലർ പെൺ വാണിഭം , അതിനോട് അനുബന്ധിച്ച് 2 പെൺകുട്ടികളുടെ ദുരൂഹമരണ , പാമോയിൽ , ടൈറ്റാനിയ അഴിമതി കേസുകളിലൊക്കെ നിങ്ങളുടെ സർക്കാർ പ്രതികൾക്ക് വേണ്ടി ഗജനാവിൽ നിന്ന് പണം മുടക്കിയട്ടുണ്ട് . മാറാഡ് കൂട്ട കൊലപാതക കേസിൽ CBI അന്വേഷണത്തിന് എതിരെ കൊല്ലപെട്ടവരുടെ ബന്ധുക്കൾ നൽകിയ ഹർജ്ജി യെ നിങ്ങൾ ഗജനാവിൽ നിന്ന് പണം മുടക്കി വക്കീലിനെ നിയോഗിച്ച് എതിർത്തിട്ടുണ്ട് )
അഴിമതി
സ്ത്രീ പീഡനം
ബാല പീഡനം
കൊലപാതകം
പെൺ വാണിഭം ഇത്യാദി എല്ലാ കേസിലും കേരള സർക്കാരിന്റെ പണം മുടക്കി നിങ്ങൾ പ്രതികൾക്ക് വേണ്ടി വാദിച്ചട്ടുണ്ട് .
ഈ സർക്കാർ , പ്രതികളെ പിടിച്ചകേസിൽ വീണ്ടും CBI അന്വേഷണം ആവശ്യപെട്ടതിനെയാണ് സർക്കാർ കോടതിയിൽ എതിർത്തത് . നിങ്ങളെ പോലെ പ്രതികൾക്ക് വേണ്ടി അല്ല പണം മുടക്കിയത്
ഈ നുണ നിങ്ങൾ അറിഞ്ഞ് വെച്ച് പറഞ്ഞതാണു . ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ പണം കൊടുക്കാതിരിക്കാൻ . നിലവിൽ മറ്റു വരുമാനം ഒന്നും ഇല്ലാത്ത സർക്കാരിന്റെ ” കോവിഡ് ” പ്രവർത്തനം തകർത്ത് കേരളത്തിൽ ദുരന്തം ഉണ്ടാക്കാൻ കരുതി കൂട്ടി പറഞ്ഞ നുണയാണ് ഇത്
9️⃣ എനിക്കെതിരെ വ്യാജ രഖ ചമച്ച് എന്റ MLA സ്ഥാനം കളയാൻ നോക്കുന്നു
ഷാജി MLA ഒരു കാര്യം മനസിലാക്കണം . ബഹുമാനപ്പെട്ട കേരള ഹൈക്കൊടതിയാണ് നിങ്ങളുടെ MLA അധികാരം എടുത്ത് കളഞ്ഞത് . കാരണം എന്താണു ? ഇലക്ഷനു വർഗ്ഗീയത പറഞ്ഞാണ് ജയിചതെന്ന്
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയാണു നിങ്ങൾ വർഗ്ഗീയ വാദി ആണെന്ന് പറഞ്ഞത് . അല്ലാതെ ഞങ്ങളാരുമല്ല
അനീഷ് ഷംസുദ്ദീൻ
440 കാഴ്ച