ഷാജിയുടെ കേസ് പെട്ടന്ന് പൊട്ടിമുളച്ചതല്ല.കേസിന്റെ നാൾവഴി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

1.2014ല്‍ വിദ്യാഭ്യാസ വകുപ്പ് ഭരിച്ച മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്ലസ്ടു അനുവദിച്ചു. 25 ലക്ഷം രൂപ അഴീക്കോട് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ ഓഫീസ് നിര്‍മ്മാണത്തിനായി നല്‍കാമെന്നായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റും പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ ധാരണ.

2016 ൽ സ്‌കൂളിന് പ്ലസ്ടു അനുവദിച്ചപ്പോള്‍ പണത്തിന്റെ കാര്യത്തിനായി മാനേജ്‌മെന്റിനെ ലീഗ് നേതൃത്വം ബന്ധപ്പെട്ടപ്പോഴാണ് എംഎല്‍എ കെഎം ഷാജി ഇടപെടുന്നത്. പ്ലസ്ടു അനുവദിച്ചതിന്റെ പേരില്‍ മാനേജ്‌മെന്റില്‍ നിന്ന് പണം വാങ്ങുന്നത് ശരിയല്ലെന്ന ഷാജിയുടെ വാക്ക് വിശ്വസിച്ച് ലീഗിന്റെ പഞ്ചായത്ത് കമ്മറ്റി പാര്‍ട്ടി ഓഫീസിനായി പണം വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു.

3.2017 ജൂണ്‍ മാസം ചേര്‍ന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച വരവ് ചിലവ് കണക്കില്‍ 25 ലക്ഷം ലീഗ് കൈപറ്റിയതായി എഴുതി വെച്ചിരിക്കുന്നു. തുടര്‍ന്ന് ലീഗുകാര്‍ തന്നെ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് അഴിമതിയിലൂടെ ലീഗ് പഞ്ചായത്ത് കമ്മറ്റിക്ക് ലഭിക്കേണ്ടിയിരുന്ന പണം കെഎം ഷാജി തട്ടിയെടുത്തായി ബോധ്യപ്പെട്ടത്.

4.2017 ൽ നൗഷാദ് പുതുപ്പാറ എന്ന പ്രാദേശിക ലീഗ് നേതാവ് ഷാജിക്കെതിരെ ലീഗിന്റെ സംസ്ഥാന കമ്മറ്റിയ്ക്ക് പരാതി നൽകുന്നു. ഫലം ഉണ്ടാകാതെ വന്നപ്പോൾ ഫെയ്സ് ബുക്ക് പോസ്റ്റ് ഇടുന്നു. അതോടെ ഇയാളെ ലീഗ് പുറത്താക്കുന്നു.

  1. സ്കൂളിന്റെ കണക്കിൽ കോഴ കൊടുത്ത കണക്ക് കണ്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭന്‍ വിജിലൻസിന് പരാതി നൽകുന്നു.
  2. 2019 നവംബറിൽ ജനപ്രതിനിധി ആയതിനാൽ എസ് പി യുടെ നേതൃത്വത്തിൽ കേസ് അന്വോഷിക്കുന്നു.പരാതിയിൽ കഴമ്പ് ഉണ്ടന്നു് കണ്ടത്തി കൂടുതൽ അന്വോഷണത്തിന് ശുപാർശ നൽകുന്നു.

7.2020 മാർച്ച് 16 നു് വിശദമായ അന്വോഷണത്തിന് സ്പീക്കറുടെ അനുമതി ലഭിക്കുന്നു.സർക്കാർ അന്വോഷണത്തിന് അനുമതി നൽകുന്നു.

മുഖ്യമന്ത്രിയുമായുള്ള വാഗ്വാദമാണു് തനിക്കെതിരെ കേസ് വരാനുള്ള പ്രധാനകാരണമെന്ന് ഷാജി പറയുന്നതിൽ ഒരു അടിസ്ഥാനവുമില്ല. വിവാദങ്ങൾ തുടങ്ങുന്നതിന് മുൻപു തന്നെ ഇതിൽ സ്പീക്കർ അനുമതി നൽകിയിരുന്നു.. ഈ കാര്യം ഷാജിയ്ക്കും അറിയാം..

ഇതിൻ യഥാർഥ പരാതിക്കാർ മുസ്ലീം ലീഗ് പ്രാദേശിക ഘടകമാണ്. വിദ്യാഭ്യാസ കോഴ കൈപ്പറ്റി എന്ന് ഒരു സ്കൂളിലെ വരവ് ചിലവ് കണക്കിൽ രേഖപ്പെടുത്തിയത് കൊണ്ടു തന്നെ ശക്തമായ തെളിവ് ഉള്ള കേസ് തന്നെയാണു്. ആ തുക മുസ്ലീം ലീഗ് പ്രാദേശിക ഘടകം കൈപ്പറ്റിയിട്ടില്ലാത്തിടത്തോളം അത് ഷാജി കൈപ്പറ്റി എന്ന് മുസ്ലീം ലീഗിനും പറയേണ്ടി വരും.

 194 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo