കെ എം ഷാജി എം എൽ എ യ്ക്കെതിരെ വിജിലൻസ് അന്വോഷണത്തിന് അനുമതി

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മുസ്ലീം ലീഗിന്റെ പുതുപ്പാറ പ്രാദേശിക കമ്മറ്റി അഴിക്കോട് സ്കൂളിൽ ഹയർ സെക്കന്ററി അനുവദിക്കാൻ ഇരുപത്തിയഞ്ച് ലക്ഷം രൂപ മാനേജ്മെന്റിനോട് പാർട്ടി ഓഫീസ് നിർമ്മാണത്തിനു്, ആവശ്യപ്പെട്ടത് വിവാദമായിരുന്നു.അതു കൊണ്ട് തന്നെ ആ വർഷം അത് നടന്നുമില്ല. പിന്നീട്, കമ്മറ്റി പണം വാങ്ങുന്നതിനെ അന്ന് എതിർത്ത ഷാജി, 2017ല്‍ സ്‌കൂളില്‍ ഹയര്‍സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. ഇതിനെതിരെ മുസ്ലീം ലീഗ് പ്രാദേശിക കമ്മറ്റി തന്നെയാണു് ആദ്യം പരാതി നൽകിയത്. സ്കൂളിന്റെ കണക്കിൽ മുസ്ലീം ലീഗ് കമ്മറ്റിയ്ക്ക് പണം നൽകിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലീഗ് നേതാക്കൾ അത് നിഷേധിക്കുന്നു.പണം ഷാജി വ്യക്തിപരമായി കൈപ്പറ്റിയതാണന്നും അഴിമതിയാണന്നുമാണു് പ്രാദേശിക ഘടകം പരാതിയിൽ പറയുന്നതു്.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതിയില്‍ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ആരോപണത്തിൽ കഴമ്പു് ഉണ്ടു് എന്ന് കണ്ടത്തിയതിനെ തുടർന്നു്, വിശദമായ അന്വോഷണത്തിനാണു് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നതാണു് ഇത്തരം അന്വോഷണത്തിന് കാരണമെന്നും, ഇത് രാഷ്ട്രീയ പ്രേരിതമാണന്നുമാണു് ഷാജിയുടെ അഭിപ്രായം.

 170 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo