ഇപ്പോൾ നമുക്ക് രാഷ്ട്രീയമില്ല ഭീകര ജീവിമാത്രം – ശ്രീനി പട്ടത്താനം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇപ്പോൾ നമ്മൾ മരണ മുഖത്താണ്. നമ്മുടെ വീട്ടുമുറ്റത്തു മരണം നിറഞ്ഞു നില്ക്കുന്നു. അതു കാരണം നമ്മൾ കതകടച്ചു വീട്ടിലിരിക്കുകയാണ്. നമ്മുടെ ജീവൻ നിലനിർത്താൻ ശ്വാസമടക്കി സ്വന്തം കുഞ്ഞുങ്ങളെയും ചിറകിലൊതുക്കി സ്വന്തം ഭവനം ജയിലാക്കി ഇരുമ്പഴിക്കുള്ളിൽ നാം കഴിയുകയാണ്.
നാം എല്ലാം ഉപേക്ഷിച്ചു – തൊഴിൽ, സഞ്ചാരം, സംസാരം, കൂട്ടം ചേരൽ, വിനോദം, ആഹാരം എന്നു വേണ്ട എല്ലാം ഉപേക്ഷിച്ചു ജീവൻ മരണ പോരാട്ടം നടത്തുകയാണ് നമ്മൾ.
ഇന്നു നമുക്ക് ഒരു ശത്രു മാത്രമേയുള്ളൂ. ആ ഭീകര ജീവി മാത്രം.
അതിനെ കൊല്ലുക അതു മാത്രമാണ് നമ്മുടെ ലക്ഷ്യം .അല്ലെങ്കിൽ അത് നമ്മെ മുഴുവൻ, ഭൂമുഖത്തെ മനുഷ്യ
സമൂഹത്തെ മുഴുവൻ കൊല്ലും. അത് കൊണ്ടു നാം അതിനെ ഒറ്റക്കെട്ടായി ചെറുക്കുയാണു വേണ്ടതു്.
ഓർക്കുന്നില്ലെ? നമുക്ക് ഇന്നു ജാതിയില്ല. മതമില്ല. ദൈവമില്ല. അമ്പലമില്ല. പള്ളിയില്ല. മോസ്ക്ക് ഇല്ല. ഉള്ളവനില്ല .ഇല്ലാത്തവനില്ല. ബി ജെ പി ഇല്ല, കോൺഗ്രസ് ഇല്ല. മാർക്സിസ്റ്റ് ഇല്ല. ഒരു രാഷ്ട്രീയവുമില്ല. ഇപ്പോൾ മനുഷ്യർ മാത്രമെയുള്ളൂ. നമ്മളും ഭീകര ജീവിയും മാത്രമെയുള്ളൂ .ഈ പോരാട്ടത്തിൽ നമുക്ക് ആ ഭീകര ജീവിയെ കൊല്ലണം.ആ ജീവിയിൽ നിന്നും നമുക്ക് രക്ഷപെടണം.
ഈ യജ്ഞത്തിനെതിരായി, ഈ പോർമുഖത്തെ തളർത്താൻ ആരു വന്നാലും അവർമനുഷ്യദ്രോഹികളാണ്. രാജ്യദ്രോഹികളാണ്. നാലാം തരം സ്വാർഥ മോഹികളാണ്.
നമ്മുടെ ഗവണ്മെന്റുകൾ നടത്തുന്ന ഈ മഹാരക്ഷാ യജ്ഞത്തിന് എല്ലാ ഇന്ത്യാക്കാരും ഒരുമയോടെ ഒരു മനസ്സോടെ പിന്തുണക്കുകയാണ്.
ഇറ്റലിക്കാരനായാലും, അമേരിക്കക്കാരനായാലും, സ്പെയിൻ കാരാനായാലും അവർ നമ്മുടെ സഹോദരന്മാരാണ്. മരണത്തിന് കീഴടങ്ങിയ ആ സഹോദരന്മാരെ പേരും നാടും പറയാതെ പാതാളക്കുഴികളിലേക്കു കൂട്ടത്തോടെ മണ്ണിട്ടു മൂടുന്ന ഹൃദയ ഭേതകമായ കാഴ്ച ഇനി കണ്ടു നിൽക്കാൻ വയ്യ.
ഓർക്കുക നമുക്കിപ്പോൾ രാഷ്ട്രീയ സംവാദങ്ങൾ വേണ്ട. അതു പിന്നെയാകാം. ഇപ്പോൾ ആവശ്യം നമ്മുടെ ജീവൻ മാത്രമാണ്. അത് നമുക്ക് നഷപ്പെടാതെ സൂക്ഷിക്കണം.
നമ്മുടെ ഒരുമയെ വഴി തിരിച്ചു വിടാൻ വരുന്നവർ ഭീകര ജീവികളാണ്. അവരെ സൂക്ഷിക്കുക.

ഓർക്കുക. നമുക്കിപ്പോൾ ഒരു ശത്രു മാത്രമെയുള്ളൂ.
അതു് ആ ഭീകര ജീവിമാത്രം.
പോരാട്ടം നമുക്കൊന്നു മാത്രം.
അതു് ആ ഭീകര ജീവിക്കെതിരെ.


ശ്രീനി പട്ടത്താനം

 154 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo