സാപ്പിയൻസിന്റെ സ്വതന്ത്ര ആവിഷ്ക്കാരം 13.8 ചാനലിൽ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഹരാരി എന്ന ഇസ്രായലി ചരിത്രകാരൻ്റെ സാപ്പിയൻസ് എന്ന പുസ്തകം ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നാണ്.
ഏറെക്കുറെ എല്ലാ ഭാഷകളിലും ആ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടു.
മലയാളികളിൽ ഒരു പാട് പേർ അതു വായിച്ചവരാണ്.
ചിലർ വായിക്കണം എന്ന് കരുതി പുസ്തകം വാങ്ങി വെച്ചീട്ടുമുണ്ട്. ജോലിതിരക്കുള്ളവരെ സംബന്ധിച്ചിടത്തോളം യാത്രാവേളകളിൽ കേൾക്കുന്നതിനും താൽപ്പര്യമുണ്ടായിരിക്കാം.
എന്തായാലും കുറച്ച് ലളിതമാക്കി വ്യാഖ്യാനിച്ചാൽ ആർക്കെങ്കിലും എപ്പോഴെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്താൽ ഈ യൂടൂബ് വീഡിയോ കേൾവിക്കാർക്കു മുമ്പിൽ സമർപ്പിക്കുകയാണ്.
മനുഷ്യനെ പറ്റി കൂടുതൽ അറിയുമ്പോൾ അവർ വന്ന ചരിത്രം കൂടുതലായി മനസ്സിലാക്കുമ്പോൾ കുറെ കൂടി വിനയത്തോടെ പ്രകൃതിയിലിടപ്പെടാൻ സാപ്പിയൻസിനു തോന്നിയേക്കാം. ഈ പുസ്തകം ഫോളോ ചെയ്യുന്ന കുറച്ചു പേർക്കെങ്കിലും അങ്ങിനെ തോന്നിയാൽ ഈ പുസ്തകവും ഗ്രന്ഥകാരനും വിജയിച്ചു എന്ന് തന്നെ പറയാം.

ഈ വീഡിയോ അവതരിപ്പിക്കുന്നത് ചാനൽ 13.8 എന്ന യുടൂബ് ചാനലാണ്.
ഈ പുസ്തകത്തെ മുഴുവനും സ്വതന്ത്രമായി വ്യാഖ്യാനിച്ച് എപ്പിസോഡുകളാക്കി അവതരിപ്പിക്കുക എന്നതാണ് ഈ ചാനൽ നേരിടുന്ന പ്രധാന വെല്ലുവിളി.
എത്ര പ്രഭാഷകർ വേണ്ടി വരുമെന്നറിഞ്ഞുകൂടാ.
എന്തായാലും തൽക്കാലം ആരംഭിക്കുന്നു.
വരുന്നിടത്ത് വെച്ചു കാണാം.

യൂ ടൂ ബ് ലിങ്ക്

 204 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo