വി ടി ബൽറാമിന്റെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പോണ്ടിയിൽ നിന്ന് നാട്ടിലെത്തിയിട്ട് ഇന്നേക്ക് 30 ദിവസമായി.
എല്ലാം വളരെ പെട്ടന്നായിരുന്നു അപ്രതീക്ഷിതമായി ക്ലാസ് അടയ്ക്കുന്നു പിറ്റേ ദിവസത്തിനകം ഹോസ്റ്റൽ vacate ചെയ്ത് വീട്ടിലേക്ക് പോകാൻ പറയുന്നു … മൊത്തത്തിലൊരു ജഗപൊക …
.
നാട്ടിലെത്തി ദിശയിലേക്ക് വിളിച്ചപ്പൊ 14 ദിവസം Quratine ഇരിക്കണമെന്നാണ് മറുപടി കിട്ടിയത് … അന്ന് മുതൽ വീടിൻ്റ മുകളിലെ നിലയിൽ ഞാൻ മാത്രമായിരുന്നു. ഒരു തരം പേടിയും ടെൻഷനും എല്ലാം കലർന്ന അവസ്ഥ … എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാക്കാൻ പറ്റുന്നില്ല . അതിനിടയിലെന്നൊ ( ഏത് ദിവസമാണെന്ന് കൃത്യമായി ഓർക്കുന്നില്ല) ഒരു ദിവസമാണ് ഈ പറയുന്ന ആറു മണി തള്ള് താഴത്തെ നിലയിലുള്ള ടിവിയിൽ നിന്ന് ഞാൻ കേൾക്കുന്നത്. അന്നത് എനിക്ക് തന്നൊരു ധൈര്യമുണ്ട്. നമുക്കൊട്ടും മുൻ പരിചയമില്ലാത്ത ഈ വിഷയവുമായ് ബന്ധപ്പെട്ട് ഓരോ ചെറിയ കാര്യങ്ങൾ പോലും അയാളെടുത്തു പറയുന്നു. നമ്മുടെ സംസ്ഥാനം എങ്ങനെയാണ് ഈ പ്രതിസന്ധിയെ നേരിടാൻ പോകുന്നതെന്നത്, എന്തൊക്കെ ചെയ്യണമെന്ന നിർദ്ദേശങ്ങൾ , എന്തൊക്കെ ചെയ്യുന്നുണ്ടെന്ന കാര്യങ്ങൾ.അതൊരു ആത്മവിശ്വാസമായിരുന്നു ഇവരൊക്കെ കൂടെ ഉണ്ടാവുമെന്നുള്ള ആത്മവിശ്വാസം അതിൽ പിന്നെ ഓരോ ദിവസം അയാൾ വരുമ്പൊഴും വല്ലാത്തൊരു പ്രതീക്ഷയാണ് . ഇന്നത്തെ ദിവസം അധികം കേസൊന്നുമുണ്ടാവില്ല വിശ്വാസമാണ് .. ആ വിശ്വാസം തെറ്റുമ്പോഴും , അയാൾ ശാന്തനായി തന്നെ ഇരിക്കും സംഭവിക്കാനുള്ളത് സംഭവിച്ചു അതിൻ്റെ പേരിൽ ആരേയും കുറ്റപ്പെടുത്താറില്ല … ഇനിയെന്ത് ചെയ്യാമെന്ന ചെറിയ കാര്യങ്ങൾ പോലും ജനങ്ങളുമായി പങ്കുവെക്കും.
.അന്നത്തെ ദിവസം മുതൽ ഇന്നുവരെ ഞാനായിട്ട് ആ തള്ള് മിസ്സാക്കിയിട്ടില്ല .. ആറ് മണിയാവുമ്പൊ ഞാനും അമ്മയും അച്ഛനും ടിവിയ്ക്ക് മുമ്പിലിരിക്കാറുണ്ട് പട്ടിയേയും പൂച്ചയേയും പറ്റി വരെ ഈ മനുഷ്യൻ സംസാരിക്കുന്നു എന്നത് തന്നെയാണ് കാരണം.


അയാളുടെ ബാക്ക്ഗ്രൗണ്ടൊ , അയാളുടെ പാർട്ടിയൊ എന്നെ സംബന്ധിച്ച് വിഷയമല്ല .ഈ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയാണ്. ഈ പത്രസമ്മേളനം എന്നെ സംബന്ധിച്ച് ഒരു ദിനചര്യയാണ്, വല്ലാത്തൊരു ആശ്വാസമാണ്. ഇതെൻ്റെ മാത്രം കാര്യമാണെന്ന് തോന്നുന്നില്ല ഒരു വിഭാഗം ആളുകളൊഴികെ എല്ലാവരുടേയും കാര്യം ഇങ്ങനൊക്കെ തന്നെയാവും.അപ്പൊ പറഞ്ഞ് വന്നത് ഇതാണ് … നിങ്ങൾക്ക് വിമർശിക്കണമെങ്കിൽ വിമർശിക്കാം കുറ്റം പറയണമെങ്കിൽ കുറ്റം പറയാം … തെളിവ് നിരത്തി കേസിനും പോവാം അല്ലാതെ ഇങ്ങനെയൊരു സാഹചര്യത്തിൽ ഇമ്മാതിരി ഊളത്തരങ്ങൾ പറയരുത്. രാഷ്ട്രീയം തന്നെയാണ് എന്നും വച്ച് എന്ത് വിളിച്ച് പറഞ്ഞാലും ആളുകളത് അംഗീകരിക്കുമെന്ന് കരുതരുത്. ഒരു പക്ഷെ നിങ്ങളുടെ അനുയായികളുണ്ടാവാം എല്ലാവരും അങ്ങനെയല്ല സർ … !!!

ജിതിൻ രാജ് സി

 312 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo